ബം​ഗാ​ളി​ൽ ക​ശാ​പ്പി​നു പു​തി​യ നി​യ​മ​വു​മാ​യി ബി​ജെ​പി സ​ർ​ക്കാ​ർ; നി​യ​മ​ലം​ഘ​ന​ത്തി​ന് ആ​റു മാ​സം ത​ട​വും 1,000 രൂ​പ പി​ഴ​യും

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ മൃ​ഗ​ങ്ങ​ളെ ക​ശാ​പ്പു ചെ​യ്യു​ന്ന​തി​നു ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബി​ജെ​പി സ​ർ​ക്കാ​ർ പു​തി​യ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. പ​ശു, കാ​ള, എ​രു​മ, പോ​ത്ത് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ളെ അ​റ​ക്കു​ന്ന​തി​ന് ഇ​നി​മു​ത​ൽ സ​ർ​ക്കാ​ർ മൃ​ഗ ഡോ​ക്ട​റു​ടെ​യും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും സാ​ക്ഷ്യ​പ​ത്രം നി​ർ​ബ​ന്ധ​മാ​ക്കി. നി​യ​മ​ലം​ഘി​ച്ചാ​ൽ ആ​റു മാ​സം ത​ട​വോ, ആ​യി​രം രൂ​പ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ഇ​വ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ​യാ​യി ല​ഭി​ക്കും.

മൃ​ഗ​ത്തി​നു പ​തി​നാ​ലു വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ണ്ടെ​ന്നും ഇ​നി ജോ​ലി ചെ​യ്യാ​നോ പ്ര​ജ​ന​ന​ത്തി​നോ ക​ഴി​യി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ക​ശാ​പ്പി​ന് അ​നു​വ​ദി​ക്കൂ. വാ​ർ​ധ​ക്യം, പ​രി​ക്കു​ക​ൾ, വൈ​ക​ല്യ​ങ്ങ​ൾ എ​ന്നി​വ കാ​ര​ണം അ​വ​ശ​രാ​യ മൃ​ഗ​ങ്ങ​ളെ​യും അ​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ അ​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് സ​മി​തി സ​ഭാ​പ​തി​യോ സ​ർ​ക്കാ​ർ മൃ​ഗ ഡോ​ക്ട​റു​മാ​യി ചേ​ർ​ന്നു​വേ​ണം ഇ​ത്ത​രം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കാ​ൻ. അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടാ​ൽ പ​തി​ന​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​രി​ന് അ​പ്പീ​ൽ ന​ൽ​കാ​നും വ്യ​വ​സ്ഥ​യു​ണ്ട്.

അ​നു​മ​തി​യു​ള്ള മൃ​ഗ​ങ്ങ​ളെ മു​നി​സി​പ്പ​ൽ അ​റ​വു​ശാ​ല​ക​ളി​ലോ, പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ലോ മാ​ത്ര​മേ ക​ശാ​പ്പു ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യ​ള്ളു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലോ, തു​റ​സാ​യ ഇ​ട​ങ്ങ​ളി​ലോ മൃ​ഗ​ങ്ങ​ളെ അ​റ​ക്കു​ന്ന​തു ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചു. പ​രി​ശോ​ധ​ന​ക​ൾ ത​ട​യു​ന്ന​വ​ർ​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കും. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പോ​ലീ​സി​നു നേ​രി​ട്ട് കേ​സെ​ടു​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​യാ​ണു വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment