അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വേ​ർ​പി​രി​യ​ൽ ഔ​ദ്യോ​ഗി​കം ! മൗ​നി റോ​യി​യും സൂ​ര​ജ് നമ്പ്യാരും വേ​ർ​പി​രി​യു​ന്നു

ന​ടി മൗ​നി റോ​യി​യും മ​ല​യാ​ളി​യാ​യ സൂ​ര​ജ് ന​മ്പ്യാ​രും ത​മ്മി​ൽ വേ​ർ​പി​രി​ഞ്ഞു. ദി​വ​സ​ങ്ങ​ള്‍ നീ​ണ്ടു നി​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് ഇ​രു​വ​രും ത​മ്മി​ൽ വേ​ർ​പി​രി​യു​ന്നു​വെ​ന്ന വാ​ർ​ത്ത ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. ഇ​രു​വ​രും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഈ ​വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി പ​ങ്കു​വെ​ച്ച​ത്. വ​ള​രെ ആ​ലോ​ചി​ച്ച​തി​നു ശേ​ഷ​മാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്ന​തെ​ന്ന് ഇ​രു​വ​രും കു​റി​ച്ചു. വെ​റു​തെ ഓ​രോ​രോ കാ​ര്യ​ങ്ങ​ള്‍ എ‍​ഴു​ത​രു​തെ​ന്നും ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്ക​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. വി​വാ​ഹ​മോ​ച​ന​ത്തി​നു ശേ​ഷ​വും ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളാ​യി തു​ട​രു​മെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ഇ​രു​വ​രും അ​ണ്‍​ഫോ​ളോ ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് വേ​ർ​പി​രി​ഞ്ഞു​വെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ്ര​ച​രി​ക്കാ​നാ​യി തു​ട​ങ്ങി​യ​ത്. ത​ങ്ങ​ളു​ടെ വി​വാ​ഹ​ചി​ത്ര​ങ്ങ​ള്‍ മൗ​നി അ​ർ​ക്കൈ​വ് ചെ​യ്യു​ക​യും സൂ​ര​ജി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് ഡി​യാ​ക്ടി​വേ​റ്റാ​വു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് ആ​രാ​ധ​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്ന​തി​ന് ഇ​ട​യാ​കു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, മൗ​നി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യ ദി​ശ പ​ഠാ​നി​യും സൂ​ര​ജി​നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ണ്‍​ഫോ​ളോ ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ അ​ഭ്യൂ​ഹ​ങ്ങ​ള്‍ ശ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. 2018ൽ ​ദു​ബാ​യി​യി​ൽ ന​ട​ന്ന ന്യൂ​ഇ​യ​ർ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നാ​ലെ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​കു​ക​യും ചെ​യ്തു. 2022 ജ​നു​വ​രി​യി​ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ന്ന​ത്. ഗോ​വ​യി​ൽ വെ​ച്ചാ​യി​രു​ന്നു വി​വാ​ഹം.

Related posts

Leave a Comment