ജീൻസ് ധരിച്ച് പുറത്ത് പോകുന്നത് അനുവദിച്ചില്ല: പിതാവിനുനേരെ വെടി ഉതിർത്ത് മകൾ

അ​മൃ​ത്‌​സ​ർ: വ​സ്ത്ര​ധാ​ര​ണ​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ പി​താ​വി​ന് നേ​രെ മ​ക​ൾ വെ​ടി​യു​തി​ർ​ത്തു. അ​മൃ​ത്‌​സ​റി​ലെ ഖ​ൽ​ചി​യാ​ൻ ഗ്രാ​മ​ത്തി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​ർ​മീ​ന്ദ​ർ സിം​ഗി​നാ​ണ് വെ‌​ടി​യേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​ർ​മീ​ന്ദ​റി​ന്‍റെ മ​ക​ൾ സ്നേ​ഹ്ദീ​പ് കൗ​ർ (21) നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജീ​ൻ​സും ടോ​പ്പും ധ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് വെ​ടി​വെ​യ്പ്പി​ൽ ക​ലാ​ശി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ർ​മീ​ന്ദ​ർ സിം​ഗ് അ​മൃ​ത്‌​സ​റി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ​ർ​മീ​ന്ദ​ർ സിം​ഗി​ന്‍റെ മു​തു​കി​ലും തോ​ളി​ലു​മാ​ണ് വെ​ടി​യേ​റ്റ​ത്. പ്ര​തി​യി​ൽ നി​ന്ന് ലൈ​സ​ൻ​സു​ള്ള റി​വോ​ൾ​വ​ർ ക​ണ്ടെ​ത്തി. പ​ർ​മീ​ന്ദ​ർ സിം​ഗി​ന്‍റെ പേ​രി​ലാ​ണ് തോ​ക്കി​ന്‍റെ ലൈ​സ​ൻ​സെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

വെ​ടി​യൊ​ച്ച കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ന്ന പ​ർ​മീ​ന്ദ​റി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തും പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തും. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment