ഫ്ലോ​റി​ഡ അ​തി​മ​നോ​ഹ​രം! അ​ഞ്ചാ​റു വ​ർ​ഷ​ങ്ങ​ളാ​യി ഞാ​ൻ ഇ​വി​ടെ​യാ​ണ്, തി​രി​കെ പോ​കാ​ൻ മ​ന​സ​നു​വ​ദി​ക്കു​ന്നി​ല്ല ; യു​വ​തി​യു​ടെ ഹൃ​ദ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ വൈ​റ​ൽ

യു​എ​സി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ യു​വ​തി ഫ്ലോ​റി​ഡ​യി​ലെ ത​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ട്, ഫ്ലോ​റി​ഡ മ​നോ​ഹ​ര​മാ​യ ഒ​രു സ്ഥ​ല​മാ​ണെ​ന്നും അ​വി​ടെ ജീ​വി​ക്കു​ന്ന​ത് വ​ള​രെ മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​മാ​ണെ​ന്നും പ​റ​യു​ന്നു.
അ​ഞ്ചു ര​ജ്പു​ത് എ​ന്ന യു​വ​തി​യാ​ണ് അ​മേ​രി​ക്ക​യെ​ക്കു​റി​ച്ചു​ള്ള അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത്. താ​ൻ താ​മ​സി​ക്കു​ന്ന വീ​ടി​ന​ടു​ത്തു​ള്ള മ​നോ​ഹ​ര​മാ​യ സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഒ​രി​ക്ക​ൽ ഫ്ലോ​റി​ഡ​യി​ലേ​ക്ക് വ​ന്നാ​ൽ തി​രി​കെ പോ​കാ​ൻ മ​ന​സു​വ​രി​ല്ലെ​ന്നും ഇ​ത് മ​നോ​ഹ​ര​മാ​യ സ്ഥ​ല​മാ​ണെ​ന്നും ഇ​വി​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ണെ​ന്ന് യു​വ​തി വ്യ​ക്ത​മാ​ക്കു​ന്നു. അ​ഞ്ചോ ആ​റോ വ​ർ​ഷ​മാ​യി ഫ്ലോ​റി​ഡ​യി​ൽ താ​മ​സി​ക്കു​ന്ന താ​ൻ, ഇ​നി ഇ​വി​ടം വി​ട്ട് മ​റ്റൊ​രു സം​സ്ഥാ​ന​ത്തേ​ക്ക് മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്.

ബീ​ച്ചു​ക​ൾ, സ്പ്രിം​ഗു​ക​ൾ, അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കു​ക​ൾ എ​ന്നി​വ​യാ​ൽ സ​മ്പ​ന്ന​മാ​ണ് ഫ്ലോ​റി​ഡ. അ​തി​നാ​ൽ എ​പ്പോ​ഴും സ​ഞ്ചാ​രി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. അ​ഞ്ജു താ​മ​സി​ക്കു​ന്ന റെ​സി​ഡ​ൻ​ഷ്യ​ൽ ക​മ്മ്യൂ​ണി​റ്റി​യി​ൽ ചൂ​ടു​വെ​ള്ള​മു​ള്ള നീ​ന്ത​ൽ​ക്കു​ളം, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക കു​ളം, പാ​ർ​ക്കു​ക​ൾ, ന​ട​ത്ത​ത്തി​നു​ള്ള വ​ഴി​ക​ൾ , ടെ​ന്നീ​സ് – ബാ​സ്ക്ക​റ്റ്ബോ​ൾ കോ​ർ​ട്ടു​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം സ​മ​യം ചി​ല​വ​ഴി​ക്കാ​നും റി​ലാ​ക്സ് ചെ​യ്യാ​നു​മു​ള്ള മി​ക​ച്ച ഇ​ട​ങ്ങ​ളാ​ണ് ഈ ​ക​മ്മ്യൂ​ണി​റ്റി​ക​ളി​ലു​ള്ള​തെ​ന്നും അ​ഞ്ചു പ​റ​യു​ന്നു.

 

Related posts

Leave a Comment