യുഎസിൽ താമസിക്കുന്ന ഇന്ത്യൻ യുവതി ഫ്ലോറിഡയിലെ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവച്ചുകൊണ്ട്, ഫ്ലോറിഡ മനോഹരമായ ഒരു സ്ഥലമാണെന്നും അവിടെ ജീവിക്കുന്നത് വളരെ മനോഹരമായ അനുഭവമാണെന്നും പറയുന്നു.
അഞ്ചു രജ്പുത് എന്ന യുവതിയാണ് അമേരിക്കയെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്. താൻ താമസിക്കുന്ന വീടിനടുത്തുള്ള മനോഹരമായ സൗകര്യങ്ങളെക്കുറിച്ചും വീഡിയോയിൽ വ്യക്തമാക്കുന്നു.
ഒരിക്കൽ ഫ്ലോറിഡയിലേക്ക് വന്നാൽ തിരികെ പോകാൻ മനസുവരില്ലെന്നും ഇത് മനോഹരമായ സ്ഥലമാണെന്നും ഇവിടെ എല്ലാ സൗകര്യങ്ങളും ലഭ്യമാണെന്ന് യുവതി വ്യക്തമാക്കുന്നു. അഞ്ചോ ആറോ വർഷമായി ഫ്ലോറിഡയിൽ താമസിക്കുന്ന താൻ, ഇനി ഇവിടം വിട്ട് മറ്റൊരു സംസ്ഥാനത്തേക്ക് മാറാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അവർ പറയുന്നത്.
ബീച്ചുകൾ, സ്പ്രിംഗുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവയാൽ സമ്പന്നമാണ് ഫ്ലോറിഡ. അതിനാൽ എപ്പോഴും സഞ്ചാരികൾക്ക് അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. അഞ്ജു താമസിക്കുന്ന റെസിഡൻഷ്യൽ കമ്മ്യൂണിറ്റിയിൽ ചൂടുവെള്ളമുള്ള നീന്തൽക്കുളം, കുട്ടികൾക്കായുള്ള പ്രത്യേക കുളം, പാർക്കുകൾ, നടത്തത്തിനുള്ള വഴികൾ , ടെന്നീസ് – ബാസ്ക്കറ്റ്ബോൾ കോർട്ടുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. വൈകുന്നേരങ്ങളിൽ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം സമയം ചിലവഴിക്കാനും റിലാക്സ് ചെയ്യാനുമുള്ള മികച്ച ഇടങ്ങളാണ് ഈ കമ്മ്യൂണിറ്റികളിലുള്ളതെന്നും അഞ്ചു പറയുന്നു.
