താ​യ്‌​ലാ​ന്‍റ് മി​ക​ച്ച​താ​ണെ​ന്ന് ഇ​ന്ത്യ​ൻ യു​വ​തി, സ​മാ​ധാ​ന​മാ​ണ് ഏ​റ്റ​വും അ​ത്യാ​വ​ശ്യം വേ​ണ്ട​ത്; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് വീ​ഡി​യോ

ഇ​ന്ത്യ​ൻ യു​വ​തി ശ്രേ​യ മ​ഹേ​ന്ദ്രു, ഇ​ന്ത്യ വി​ട്ട് താ​യ്‌​ല​ൻ​ഡി​ലേ​ക്ക് സ്ഥി​ര​താ​മ​സ​മാ​ക്കി​യ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു. മെ​ച്ച​പ്പെ​ട്ട ജീ​വി​ത​നി​ല​വാ​രം, സ്ത്രീ ​സു​ര​ക്ഷ, മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​യി അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ഇ​ന്ത്യ​ൻ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് പൊ​തു​വേ ഇ​ഷ്ട​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് താ​യ്‌​ല​ന്‍റ്. താ​യ്‌​ല​ന്‍റി​ലേ​ക്ക് സ്ഥി​ര​മാ​യി താ​മ​സം മാ​റി​യ​തി​ന്‍റെ കാ​ര​ണം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തു​റ​ന്നു പ​റ​യു​ക​യാ​ണ് യു​വ​തി. അ​തൊ​രി​ക്ക​ലും ഇ​ന്ത്യ​യെ നി​രാ​ക​രി​ക്കു​ന്ന​തി​നാ​ല​ല്ലെ​ന്ന് യു​വ​തി ഏ​റ്റു പ​റ​യു​ന്നു. ക​രി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റു​മാ​യ ശ്രേ​യ മ​ഹേ​ന്ദ്രു അ​ടു​ത്തി​ടെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് ബാ​ങ്കോ​ക്കി​ലേ​ക്ക് മാ​റാ​നു​ള്ള ത​ന്‍റെ തീ​രു​മാ​നം മെ​ച്ച​പ്പെ​ട്ട ദൈ​നം​ദി​ന ജീ​വി​തം തേ​ടി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ല്ലാ​വ​ർ​ക്കും വേ​ണ്ട​ത് പ​ത്ത് മി​നി​റ്റി​ൽ സാ​ധ​ന​ങ്ങ​ൾ കൈ​യ്യി​ൽ എ​ത്തു​ന്ന രീ​തി​യ​ല്ല, ചി​ല​ർ​ക്ക് വേ​ണ്ട​ത് ശ്വ​സി​ക്കാ​ൻ ന​ല്ല മി​ക​ച്ച കാ​റ്റാ​ണ്, അ​ല്ലെ​ങ്കി​ൽ കു​റ​ച്ച് സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​മാ​ണ്, ന​ല്ല വൃ​ത്തി​യു​ള്ള ന​ഗ​ര​മാ​ണ്, ന​ല്ല അ​യ​ൽ​ക്കാ​രാ​ണ് തു​ട​ങ്ങി​യ വ​സ്തു​ത​ക​ളും ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് യു​വ​തി പ​റ​യു​ന്നു. വീ​ഡി​യോ​യി​ൽ ന​ഗ​ര​ജീ​വി​ത​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യെ​ക്കു​റി​ച്ചും അ​ത് ആ​ളു​ക​ൾ​ക്ക് എ​ത്ര​മാ​ത്രം മ​നോ​ഹ​ര​മാ​യ ന​ല്ല ജീ​വി​താ​ന്ത​രീ​ക്ഷ​വും ജീ​വി​ത​നി​ല​വാ​ര​വും മെ​ച്ച​പെ​ടു​ത്തു​മെ​ന്നും ശ്രേ​യ വ്യ​ക്ത​മാ​ക്കു​ന്നു.

താ​യ്‌​ല​ൻ​ഡി​ലേ​ക്ക് താ​മ​സം മാ​റു​ന്ന​തി​നു​മു​മ്പ് ഇ​ന്ത്യ​യി​ലെ ത​ന്‍റെ വീ​ടും കാ​റും വി​റ്റു. ഈ ​മാ​റ്റം അ​തി​നേ​ക്കാ​ൾ ഒ​ക്കെ മൂ​ല്യ​മു​ള്ള​താ​ണെ​ന്ന് ക​രു​തു​ന്നു. എ​ന്നാ​ല്‍, ത​ന്‍റെ തീ​രു​മാ​ന​ത്തി​ലൂ​ടെ സ്വ​ന്തം രാ​ജ്യ​ത്തെ ത​ള്ളി​ക്ക​ള​യു​ക​യോ നി​രാ​ക​രി​ക്കു​ക​യോ അ​ല്ല, മ​റി​ച്ച് കൂ​ടു​ത​ൽ ആ​രോ​ഗ്യ​ക​ര​വും സ​ന്തു​ലി​ത​വു​മാ​യ ഒ​രു ദൈ​നം​ദി​ന ജീ​വി​തം തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ന്നും ശ്രേ​യ കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്നു. വ​ള​രെ വേ​ഗ​ത്തി​ൽ ത​ന്നെ ആ​ളു​ക​ൾ ഈ ​വീ​ഡി​യോ ഏ​റ്റെ​ടു​ത്തു. സ​മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment