തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ലെ എ​സ്ക​ലേ​റ്റ​ർ അ​പ​ക​ടം; വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സി​ന് പേ​ട്ട​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു

പ​ര​വൂ​ർ: എ​റ​ണാ​കു​ളം-തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സി​ന് ( 16303/16304) തി​രു​വ​ന​ന്ത​പു​രം പേ​ട്ട സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത്.പ​രീ​ക്ഷ​ണാ​ർ​ഥം ഈ ​മാ​സം 22 മു​ത​ൽ ആ​റ് മാ​സ​ത്തേ​ക്കാ​ണ് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

16303 എ​ക്സ്പ്ര​സ് രാ​വി​ലെ 9.30 ന് ​പേ​ട്ട​യി​ൽ എ​ത്തി 9.31 ന് ​പു​റ​പ്പെ​ടും. തി​രി​കെ​യു​ള്ള സ​ർ​വീ​സ് (16304) വൈ​കു​ന്നേ​രം 5.50 ന് ​പേ​ട്ട​യി​ൽ എ​ത്തി 5.51 ന് ​പു​റ​പ്പെ​ടും. ക​ഴി​ഞ്ഞ​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സ് എ​ത്തി​യ​പ്പോ​ൾ ഉ​ണ്ടാ​യ തി​ര​ക്കി​നെ തു​ട​ർ​ന്ന് എ​സ്ക​ലേ​റ്റ​ർ ത​ക​രാ​റി​ലാ​യി ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​താ​നും യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ട്രെ​യി​നി​ന് പേ​ട്ട​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ അ​ധി​കൃ​ത​രോ​ട് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചാ​ൽ 500-ൽ ​അ​ധി​കം യാ​ത്ര​ക്കാ​ർ സ്ഥി​ര​മാ​യി പേ​ട്ട​യി​ൽ ഇ​റ​ങ്ങും. അ​പ്പോ​ൾ വ​ണ്ടി തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ എ​ത്തി​യാ​ൽ തി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​യു​ക​യും ചെ​യ്യും.

ഫ്ര​ണ്ട്‌​സ് ഓ​ൺ റെ​യി​ൽ​സ് അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ൾ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നും നി​വേ​ദ​നം കൊ​ടു​ക്കു​ക​യു​ണ്ടാ​യി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​ഞ്ചി​നാ​ടി​ന് ഇ​രു​ദി​ശ​ക​ളി​ലും പ​രീ​ക്ഷ​ണാ​ർ​ഥം പേ​ട്ട​യി​ൽ സ്റ്റോ​പ്പ് അ​ന​വ​ദി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.

Related posts

Leave a Comment