പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് തെ​റ്റ്; കെ. അ​നി​ൽ​കു​മാ​ർ മോ​ശം സ്ഥാ​നാ​ർ​ഥി; വാ​സ​വ​ന് വേ​ണ്ടി ന​ട​ത്തി​യ ഗാ​ന​മേ​ള പാ​ളി; കോ​ട്ട​യ​ത്തെ സി​പി​എം യോ​ഗ​ത്തി​ൽ പൊ​ട്ടി​ത്തെ​റി

കോ​ട്ട​യം: ക​ന​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ പി​ണ​റാ​യി വി​ജ​യ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് തെ​റ്റാ​ണെ​ന്ന് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ വി​മ​ര്‍​ശ​നം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന സി​പി​എം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണു പി​ണ​റാ​യി​ക്കും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു​മെ​തി​രേ ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍ പൊ​ട്ടി​ത്തെ​റി​ച്ച​ത്. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം വി.​എ​ന്‍. വാ​സ​വ​നും സി.​എ​ന്‍. മോ​ഹ​ന​നും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​കെ. ഹ​രി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ട്ട​യ​ത്ത് മ​ത്സ​രി​ച്ച കെ. ​അ​നി​ല്‍​കു​മാ​റി​നെ​തി​രേ​യും നേ​താ​ക്ക​ള്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി. അ​ഞ്ചു​വ​ര്‍​ഷ​മാ​യി സ്ഥാ​നാ​ര്‍​ഥി വേ​ഷം കെ​ട്ടി ന​ട​ക്കു​ക​യാ​യി​രു​ന്നെ​ന്നും സ്ഥാ​നാ​ര്‍​ഥി മോ​ശ​മാ​യി​രു​ന്നെ​ന്നും അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം കോ​ട്ട​യ​ത്ത് സു​രേ​ഷ് കു​റു​പ്പ് മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ല്‍ വി​ജ​യി​ച്ചേ​നെ​യെ​ന്നും മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്നെ​ന്നും അം​ഗ​ങ്ങ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ദ്യം മു​ത​ല്‍ ത​ന്നെ സു​രേ​ഷ് കു​റു​പ്പി​നെ പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്ന് വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ജി​ല്ലാ നേ​തൃ​ത്വം അ​നി​ലി​നെ പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ല്‍ പ്ര​തി​ഷേ​ധം സു​രേ​ഷ് കു​റു​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് അം​ഗ​ങ്ങ​ളു​ടെ വി​മ​ര്‍​ശ​നം. ഏ​റ്റു​മാ​നൂ​രി​ല്‍ മ​ന്ത്രി​യും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വു​മാ​യ വി.​എ​ന്‍. വാ​സ​വ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം പാ​ളി​യെ​ന്നും പേ​രൂ​ര്‍​ക​വ​ല​യി​ല്‍ ന​ട​ത്തി​യ ഗാ​യി​ക റി​മി ടോ​മി​യു​ടെ പ്രോ​ഗ്രാം ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്നും അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. സി​പി​എം അം​ഗ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി ക്രോ​സ് വോ​ട്ട് ചെ​യ്‌​തെ​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ ആ​രോ​പ​ണ​ത്തി​നെ​തി​രേ​യും അം​ഗ​ങ്ങ​ള്‍ രം​ഗ​ത്തു വ​ന്നു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ വാ​ര്‍​ഡു​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫ് പി​ന്നി​ല്‍ പോ​യെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു​വി​ന്‍റെ വാ​ര്‍​ഡി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണെ​ന്നും വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു. പു​തു​പ്പ​ള്ളി ഏ​രി​യ സെ​ക്ര​ട്ട​റി സു​ഭാ​ഷ് പി. ​വ​ര്‍​ഗീ​സ് മ​ണ്ഡ​ല​ത്തി​ലെ പ​രാ​ജ​യ​ത്തി​ല്‍ യോ​ഗ​ത്തി​ല്‍ വി​കാ​ര​ഭ​രി​ത​നാ​കു​ക​യും പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​യ്തു.

കെ.​എം. രാ​ധാ​കൃ​ഷ്ണ​ന്‍ മോ​ശം സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്നെ​ന്നും മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​മാ​ണി​തെ​ന്നും കു​റ​ച്ചു വോ​ട്ടു​ക​ള്‍​കൂ​ടി ന​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ങ്കി​ൽ കെ​ട്ടി​വ​ച്ചി​രു​ന്ന കാ​ശ് ന​ഷ്ട​മാ​കു​ന്ന സ്ഥി​തി​യി​ലേ​ക്ക് പാ​ര്‍​ട്ടി പോ​കു​മാ​യി​രു​ന്നെ​ന്നും സു​ഭാ​ഷ് തു​റ​ന്ന​ടി​ച്ചു.

വൈ​ക്ക​ത്ത് സി​പി​ഐ സ്ഥാ​നാ​ർ​ഥി പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണം സി​പി​ഐ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ വി​ശ​ക​ല​ന​ത്തി​ന് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ങ്ങ​ള്‍ ചേ​രാ​നും തീ​രു​മാ​നി​ച്ചു. ത​ല​യോ​ല​പ്പ​റ​മ്പി​ല്‍ കെ.​പി. ഉ​ദ​യ​ഭാ​നു​വും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ പി.​കെ. ബി​ജു​വും അ​യ​ര്‍​ക്കു​ന്ന​ത്ത് രാ​ജു ഏ​ബ്ര​ഹാ​മും ച​ങ്ങ​നാ​ശേ​രി​യി​ൽ എ​സ്. സു​ദേ​വ​നും പാ​ലാ​യി​ല്‍ കെ. ​പ്ര​സാ​ദും പ​ങ്കെ​ടു​ക്കും.

വൈ​ക്ക​ത്ത് ചി​ന്താ ജെ​റോ​മും കോ​ട്ട​യ​ത്ത് എം. ​സ്വ​രാ​ജും ഏ​റ്റു​മാ​നൂ​രി​ല്‍ കെ. ​പ്ര​സാ​ദും പൂ​ഞ്ഞാ​റി​ല്‍ എ​സ്. ജ​യ​മോ​ഹ​നും വാ​ഴൂ​രി​ല്‍ എ.​എ. റ​ഹീ​മും ക​ടു​ത്തു​രു​ത്തി​യി​ല്‍ ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യും പു​തു​പ്പ​ള്ളി​യി​ല്‍ എ​സ്. രാ​ജേ​ന്ദ്ര​നും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

Related posts

Leave a Comment