പരോളിലിറങ്ങി മുങ്ങി, 12 വർഷം സിനിമാ താരമായി വിലസിയ തടവുപുള്ളി ഹേമന്ത് മോദി പിടിയിലായി

അ​ഹ​മ്മ​ദാ​ബാ​ദ്: കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട കു​റ്റ​വാ​ളി പ​രോ​ളി​ലി​റ​ങ്ങി മു​ങ്ങി. 12 വ​ർ​ഷം ബോ​ളി​വു​ഡി​ൽ സൂ​പ്പ​ർ​സ്റ്റാ​റു​ക​ൾ​ക്കൊ​പ്പം സി​നി​മാ​താ​ര​മാ​യി വി​ല​സി. ഒ​ടു​വി​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലു​മാ​യി. അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഹേ​മ​ന്ത് മോ​ദി (53)യാ​ണ് ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യ​ത്. ന​റോ​ഡ​യി​ൽ 2005ൽ ​ന​രേ​ന്ദ്ര ക​മ്പ​ളേ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ഭൂ​മി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​വി​ഭാ​ഗ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു കൊ​ല​പാ​ത​കം. 2008 ഓ​ഗ​സ്റ്റ് 27ന് ​ഹേ​മ​ന്ത് മോ​ദി​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചു. ‌

മ​ഹെ​സാ​ണ ജ​യി​ലി​ലാ​യി​രു​ന്ന ഇ​യാ​ൾ​ക്ക് 2014 ജൂ​ലൈ​യി​ൽ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി മു​പ്പ​ത് ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ചു. കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു.​മും​ബൈ​യി​ലെ​ത്തി​യ ഇ​യാ​ൾ സ്പ​ന്ദ​ൻ മോ​ദി​യെ​ന്ന് പേ​രു മാ​റ്റി ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ബോ​ളി​വു​ഡി​ൽ ചെ​റി​യ വേ​ഷ​ങ്ങ​ളി​ൽ ക​യ​റി​പ്പ​റ്റി. ആ​മി​ർ​ഖാ​നും അ​മി​താ​ഭ് ബ​ച്ച​നു​മു​ള്ള ത​ഗ്‌​സ് ഓ​ഫ് ഹി​ന്ദു​സ്ഥാ​ൻ, ര​ൺ​വീ​ർ സി​ങ് നാ​യ​ക​നാ​യ ജ​യേ​ഷ്ഭാ​യ് ജോ​ർ​ദാ​ർ തു​ട​ങ്ങി​യ​വ​യി​ൽ സ​ഹ​ന​ട​നാ​യി.

യു​ഗ​പു​രു​ഷ്, ഗാ​ന്ധി വി​രു​ദ്ധ് ഗോ​ഡ്‌​സെ തു​ട​ങ്ങി​യ നാ​ട​ക​ങ്ങ​ളി​ലും ചി​ല പ​ര​മ്പ​ര​ക​ളി​ലും വേ​ഷ​മി​ട്ടു. ഗു​ജ​റാ​ത്തി സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു. മ​ല​യാ​ള​ചി​ത്ര​മാ​യ എ​മ്പു​രാ​നി​ലും ഹേ​മ​ന്ത് മോ​ദി വേ​ഷ​മി​ട്ട​താ​യി ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചു. പു​റ​ത്തി​റ​ങ്ങാ​നു​ള്ള ല​ഹോ​ർ 1947ലും ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ന​ട​നെ​ന്ന നി​ല​യി​ൽ പ​ല​വ​ട്ടം അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തി​യെ​ങ്കി​ലും പോ​ലീ​സി​ന് മ​ന​സ്സി​ലാ​യി​ല്ല. പ്ര​തി ത​ന്‍റെ വീ​ട്ടി​ലെ​ത്തി​യെ​ന്ന സൂ​ച​ന​യെ​ത്തു​ട​ർ​ന്നാ​ണ് ക്രൈം ​ബ്രാ​ഞ്ച് വ​ല വീ​ശി​യ​ത്. അ​റ​സ്റ്റി​ലാ​യ​പ്പോ​ളും പോ​ലീ​സി​ന് ആ​ളു മാ​റി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. ഹേ​മ​ന്ത് മോ​ദി​യെ മ​ഹെ​സാ​ണ ജ​യി​ലി​ലേ​ക്ക് കൈ​മാ​റും.

Related posts

Leave a Comment