പ​തി​നാ​റാം കേ​ര​ള നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ; ച​രി​ത്ര​ത്തി​ലാ​ധ്യ​മാ​യി സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് സ്ഥാ​നാ​ർ​ഥി

തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​റാം കേ​ര​ള നി​യ​മ​സ​ഭ​യി​ലെ സ്പീ​ക്ക​റാ​യി കോ​ണ്‍​ഗ്ര​സി​ലെ മു​തി​ര്‍​ന്ന നേ​താ​വ് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നെ തെ​ര​ഞ്ഞെ​ടു​ത്തു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് സ്ഥാ​നാ​ര്‍​ഥി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ടാ​യി​രു​ന്നു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി​യാ​യി എ.​സി. മൊ​യ്തീ​നും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി ബി.​ബി. ഗോ​പ​കു​മാ​റു​മാ​ണ് സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച​ത്.

മൂ​ന്നം​ഗ​ങ്ങ​ളാ​ണ് ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ​യു​ള്ളത്. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പേ​ര് നി​ര്‍​ദേ​ശി​ച്ചു. വി.​മു​ര​ളീ​ധ​ര​ന്‍ പി​ന്താ​ങ്ങു​ക​യാ​യി​രു​ന്നു. സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നെ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും ചേ​ര്‍​ന്ന് സ്പീ​ക്ക​റു​ടെ ഡ​യ​സി​ലേ​ക്ക് സ്വീ​ക​രി​ച്ചാ​ന​യി​ച്ചു. കേ​ര​ള നി​യ​മ​സ​ഭ​യു​ടെ 25ാമ​ത്തെ സ്പീ​ക്ക​റാ​ണ് തി​രു​വ​ഞ്ചൂ​ര്‍.

1991 മു​ത​ല്‍ കേ​ര​ള നി​യ​മ​സ​ഭാ സാ​മാ​ജി​ക​നാ​യി പ്ര​വ​ര്‍​ത്തി​ച്ചുവ​രി​ക​യാ​യി​രു​ന്നു തി​രു​വ​ഞ്ചൂ​ര്‍. അ​ടൂ​ര്‍, കോ​ട്ട​യം നി​യോ​ജ​ക ​മ​ണ്ഡ​ല​ങ്ങളിൽ നി​ന്നാ​ണ് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന​ത്. മ​ന്ത്രി​യാ​യും മി​ക​ച്ച പാ​ര്‍​ല​മെ​ന്‍റേ​റി​യ​നാ​യും തി​രു​വ​ഞ്ചൂ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചു. 102 അം​ഗ​ങ്ങ​ളു​ള്ള യു​ഡി​എ​ഫി​ന് സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഭീ​ഷ​ണി അ​ല്ലാ​യി​രു​ന്നു. മൂ​ന്ന് സ്ഥാ​നാ​ര്‍​ത്ഥി​ക​ളു​ടെ പേ​രു​ള്ള ബാ​ല​റ്റി​ല്‍ സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​രി​നുനേ​രെ ഗു​ണ​ന ചി​ഹ്നം രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ള്‍ വോ​ട്ടാ​യി പ​രി​ഗ​ണി​ക്കും.

നി​യ​മ​സ​ഭ​യ്ക്ക​ക​ത്ത് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന് 101 വോ​ട്ടും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ.​സി. മൊ​യ്തീ​ന് 35 വോ​ട്ടും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ബി.​ബി. ഗോ​പ​കു​മാ​റി​ന് മൂ​ന്നു വോ​ട്ടും ല​ഭി​ച്ചു. പ്രോ​ടെം സ്പീ​ക്ക​റാ​യി​രു​ന്ന ജി. ​സു​ധാ​ക​ര​ന്‍ വ​ര​ണാ​ധി​കാ​രി​യാ​യ​തി​നാ​ല്‍ വോ​ട്ട് ചെ​യ്തി​ല്ല. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നാ​ണ് ആ​ദ്യ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ര​ണ്ട് ബാ​ല​റ്റ് പെ​ട്ടി​ക​ളി​ലാ​യാ​ണ് വോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ച്ച​ത്. വോ​ട്ടു​ക​ളെ​ല്ലാം ത​രം​തി​രി​ച്ച ശേ​ഷ​മാ​ണ് എ​ണ്ണി സ്പീ​ക്ക​റെ പ്ര​ഖ്യാ​പി​ച്ച​ത്. പ്രോ​ടെം സ്പീ​ക്ക​ര്‍ ജി.​സു​ധാ​ക​ര​നാ​ണ് സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഭ​യെ നി​യ​ന്ത്രി​ച്ച​ത്. ഫ​ല​പ്ര​ഖ്യാ​പ​ന​വും അ​ദ്ദേ​ഹ​മാ​ണ് നിർവഹിച്ചത്. സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തി​രു​വ​ഞ്ചൂ​രി​നെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അ​നു​മോ​ദി​ച്ചു.

Related posts

Leave a Comment