“കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​യു​ടെ എ​ക്സ് അ​ക്കൗ​ണ്ട് പൂ​ട്ടി; “കോ​ക്രോ​ച്ച് ഈ​സ് ബാ​ക്ക്’,പു​തി​യ അ​ക്കൗ​ണ്ടു​മാ​യി യു​വാ​ക്ക​ൾ

ന്യൂ​ഡ​ൽ​ഹി: തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ളെ “പാ​റ്റ​ക​ൾ’ എ​ന്നു വി​ശേ​ഷി​പ്പി​ച്ച സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്തി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രൂ​പം​കൊ​ണ്ട പ​രി​ഹാ​സ​ക്കൂ​ട്ടാ​യ്മ​യാ​യ “കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​യു​ടെ (സി​ജെ​പി) ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ട് ഇ​ന്ത്യ​യി​ൽ ബ്ലോ​ക്ക് ചെ​യ്തു. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യെ​ന്ന് എ​ക്സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഈ ​ന​ട​പ​ടി താ​ൻ മു​ൻ​കൂ​ട്ടി പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​ണെ​ന്ന് കൂ​ട്ടാ​യ്മ സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ പ്ര​തി​ക​രി​ച്ചു.

അ​ക്കൗ​ണ്ട് റ​ദ്ദാ​ക്ക​പ്പെ​ട്ട​തി​നു തൊ​ട്ടു​പി​ന്നാ​ലെ “കോ​ക്രോ​ച്ച് ഈ​സ് ബാ​ക്ക്’ എ​ന്ന പേ​രി​ൽ പു​തി​യ അ​ക്കൗ​ണ്ടു​മാ​യാ​ണ് യു​വാ​ക്ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ തി​രി​ച്ചെ​ത്തി. “ഞ​ങ്ങ​ളെ ഒ​ഴി​വാ​ക്കാ​മെ​ന്ന് നി​ങ്ങ​ൾ ക​രു​തി​യോ’ എ​ന്നാ​ണ് പു​തി​യ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ വി​വ​രം പ​ങ്കു​വ​ച്ച് അ​റി​യി​ച്ച​ത്. “കോ​ക്രോ​ച്ച​സ് ഡോ​ണ്ട് ഡൈ’ ​എ​ന്നാ​ണ് പു​തി​യ അ​ക്കൗ​ണ്ടി​ന്‍റെ ബ​യോ​യി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. അ​ക്കൗ​ണ്ട് തു​ട​ങ്ങി മ​ണി​ക്കൂ​റു​ൾ​ക്കു​ള്ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്സ് ആ​ണു കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​മാ​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച രൂ​പം​കൊ​ണ്ട ഈ ​കൂ​ട്ടാ​യ്മ​യ്ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ജ​ന​പ്രീ​തി​യാ​ണ് ല​ഭി​ച്ച​ത്. ബി​ജെ​പി ഔ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​നെ​പ്പോ​ലും മ​റി​ക​ട​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക​കം 1.64 കോ​ടി​യി​ല​ധി​കം ഫോ​ളോ​വേ​ഴ്സി​നെ നേ​ടാ​ൻ സി​ജെ​പി​ക്ക് സാ​ധി​ച്ചി​രു​ന്നു. യു​വാ​ക്ക​ളു​ടെ വ​ൻ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഡി​ജി​റ്റ​ൽ ലോ​ക​ത്ത് ഇ​തൊ​രു വ​ലി​യ പ്ര​തി​ഷേ​ധ​മാ​യി മാ​റു​ന്ന​തി​നി​ട​യി​ലാ​ണ് അ​ക്കൗ​ണ്ട് റ​ദ്ദാ​ക്ക​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച, കോ​ട​തി വി​ചാ​ര​ണ​യ്ക്കി​ട​യി​ൽ ചീ​ഫ് ജ​സ്റ്റി​സ് ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​മാ​ണ് ഈ ​പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​തു​റ​ന്ന​ത്. “പ​ഠി​ച്ചി​റ​ങ്ങി​യി​ട്ടും തൊ​ഴി​ൽ ല​ഭി​ക്കാ​ത്ത ചി​ല യു​വാ​ക്ക​ൾ പാ​റ്റ​ക​ളെ​പ്പോ​ലെ​യാ​ണ്. അ​വ​ർ പി​ന്നീ​ട് സോ​ഷ്യ​ൽ മീ​ഡി​യ ആ​ക്ടി​വി​സ്റ്റു​ക​ളോ ആ​ർ​ടി​ഐ പ്ര​വ​ർ​ത്ത​ക​രോ ആ​യി മ​റ്റു​ള്ള​വ​രെ ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങു​ന്നു’ എ​ന്നാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ പ​രാ​മ​ർ​ശം. രാ​ജ്യം നേ​രി​ടു​ന്ന തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും വി​ല​ക്ക​യ​റ്റ​ത്തി​നു​മെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന യു​വ​ത​ല​മു​റ​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന​താ​ണ് ഈ ​പ്ര​സ്താ​വ​ന എ​ന്നാ​രോ​പി​ച്ചാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​ത്.

തു​ട​ർ​ന്ന് ബോ​സ്റ്റ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു ബി​രു​ദം നേ​ടി​യ മു​പ്പ​തു​കാ​ര​നാ​യ അ​ഭി​ജീ​ത് ദി​പ്കെ “എ​ല്ലാ പാ​റ്റ​ക​ളും ഒ​ന്നി​ച്ചാ​ൽ എ​ങ്ങ​നെ​യു​ണ്ടാ​കും’ എ​ന്ന കു​റി​പ്പോ​ടെ ഈ ​കൂ​ട്ടാ​യ്മ​യ്ക്ക് തു​ട​ക്ക​മി​ടു​ക​യാ​യി​രു​ന്നു.തൊ​ഴി​ലി​ല്ലാ​ത്ത, എ​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ യു​വാ​ക്ക​ളു​ടെ രാ​ഷ്ട്രീ​യ മു​ന്ന​ണി എ​ന്ന രീ​തി​യി​ലാ​ണ് സി​ജെ​പി ത​ങ്ങ​ളു​ടെ മാ​നി​ഫെ​സ്റ്റോ പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തി​നോ​ട​കം ത​ന്നെ “കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’ എ​ന്ന പേ​രി​നാ​യി മൂ​ന്നു വ്യ​ത്യ​സ്ത വ്യ​ക്തി​ക​ൾ ട്രേ​ഡ്മാ​ർ​ക്ക് അ​പേ​ക്ഷ​യും സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളാ​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, കോ​ൺ​ഗ്ര​സ്, ആ​ർ​ജെ​ഡി തു​ട​ങ്ങി​യ​വ​യി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ ഈ ​ഡി​ജി​റ്റ​ൽ പ്ര​തി​ഷേ​ധ​ത്തി​നു പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ ഇ​ത് വ​രാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​രി​നെ​തി​രെ​യു​ണ്ടാ​യ ആ​സൂ​ത്രി​ത നീ​ക്ക​മാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.അ​തേ​സ​മ​യം, യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ ക​ടു​ത്ത നി​രാ​ശ​യും അ​സം​തൃ​പ്തി​യു​മാ​ണ് ഈ ​കൂ​ട്ടാ​യ്മ​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​ജ​യ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

Related posts

Leave a Comment