പാ​തി​രാ​ത്രി​യി​ൽ പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്ടി​ലെ ബു​ള്ള​റ്റ് ക​ത്തി​ച്ച​ത് ര​ണ്ട് യു​വ​തി​ക​ൾ; എ​ല്ലാ പ്ലാ​നു​ക​ളും ശ​രി​യാ​യെ​ങ്കി​ലും യു​വ​തി​ക​ളെ ച​തി​ച്ച​ത് ഫോ​ൺ​പേ; കൊ​ല്ല​ത്തെ സം​ഭ​വ​മി​ങ്ങ​നെ

കൊ​ല്ലം: അ​ഞ്ച​ലി​ൽ പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബു​ള്ള​റ്റ് ക​ത്തി​ച്ച കേ​സി​ൽ ര​ണ്ട് യു​വ​തി​ക​ൾ പി​ടി​യി​ൽ. ശൂ​ര​നാ​ട് സ്വ​ദേ​ശി ആ​ര​തി, ഇ​ടു​ക്കി സ്വ​ദേ​ശി ഗാ​യ​ത്രി എ​ന്നി​വ​രാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. അ​ഞ്ച​ൽ പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ആ​ർ​ച്ച​ൽ പാ​ല​വി​ള വീ​ട്ടി​ൽ വി​വേ​കി​ന്‍റെ ബൈ​ക്ക് ആ​ണ് പ്ര​തി​ക​ൾ ക​ത്തി​ച്ച​ത്. വി​വേ​കും ആ​ര​തി​യും ത​മ്മി​ലു​ള്ള വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​മാ​ണ് ബൈ​ക്ക് ക​ത്തി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ബൈ​ക്ക് ക​ത്തി​ച്ച​ത്. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ചി​ത്ര​ങ്ങ​ൾ​ക്ക് വ്യ​ക്ത​ത കി​ട്ടാ​ത്ത​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. യു​വ​തി​ക​ളെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ ക​ണ്ടെ​ത്തി​യ​താ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്.

യു​വ​തി ഗൂ​ഗി​ൾ പേ ​വ​ഴി ഓ​ട്ടോ​ഡ്രൈ​വ​ർ​ക്ക് പ​ണം ന​ൽ​കി​യി​രു​ന്നു. ഇ​താ​ണ് പോ​ലീ​സി​ന് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​ത്. അ​തേ​സ​മ​യം, പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ ആ​ര​തി​യെ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന നി​ല​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment