ചെ​ങ്കോ​ട്ട ആ​ക്ര​മ​ണം: ഭീ​ക​ര​ർ ല​ക്നോ​യും ല​ക്ഷ്യ​മി​ട്ടെ​ന്ന് എ​ൻ​ഐ​എ

ന്യൂ​ഡ​ൽ​ഹി: ല​ക്നോ​യി​ലെ വി​ധാ​ൻ​സ​ഭ ഉ​ൾ​പ്പെ​ടെ സു​പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഫോ​ട​നം ന​ട​ത്താ​ൻ ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി​ക​ൾ ശ്ര​മി​ച്ച​താ​യി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ). പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ളും തി​ര​ക്കേ​റി​യ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ക്ര​മ​ണം ല​ക്ഷ്യ​മി​ട്ട് ചെ​ങ്കോ​ട്ട ആ​ക്ര​മ​ണ​ത്തി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ ഡോ. ​മു​സ​മ്മി​ൽ ഷ​ക്കീ​ലും ഡോ. ​ഷ​ഹീ​ൻ സ​യി​ദും 2025 ഓ​ഗ​സ്റ്റ് 25 നും 30 ​നും ല​ക്നോ​യി​ൽ എ​ത്തി​യി​രു​ന്നു.

ഫ​രീ​ദാ​ബാ​ദി​ൽ​നി​ന്നാ​ണു പ്ര​തി​ക​ൾ എ​ത്തി​യ​ത്. വി​ധാ​ൻ സ​ഭ​യു​ടെ പ്ര​ധാ​ന​ഭാ​ഗ​ത്തും സി​വി​ൽ സെ​ക്ര​ട്ട​റി​യേ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​പ്പു ഭ​വ​ൻ ജ​ന​ത്തി​ര​ക്കേ​റി​യ ഇ​മാം​ബ​ര, ലാ​ൽ ബാ​ഗ്, അ​മി​നാ​ബാ​ദ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും നി​രീ​ക്ഷ​ണം ന​ട​ത്തി. സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച കാ​ർ ഓ​ടി​ച്ചു​ക​യ​റ്റു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും വി​ല​യി​രു​ത്തി.

സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കാ​ൻ ല​ക്നോ​യി​ൽ രാ​സ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളെ​ക്കു​റി​ച്ച് മു​സ​മ്മി​ൽ മൊ​ബൈ​ൽ​ഫോ​ണി​ലൂ​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ കു​റി​പ്പ് മു​സ​മ്മ​ലി​ന്‍റെ ഫോ​ണി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​താ​യി എ​ൻ​ഐ​എ അ​റി​യി​ച്ചു. ഈ ​വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ചേ​ർ​ത്താ​ണ് ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ക്കേ​സി​ൽ 7500 പേ​ജ് വ​രു​ന്ന കു​റ്റ​പ​ത്രം എ​ൻ​ഐ​എ ത​യാ​റാ​ക്കി​യ​ത്.

Related posts

Leave a Comment