വേ​ന​ൽ മ​ഴ​യി​ൽ മു​ങ്ങി കു​ട്ട​നാ​ട്; പൊ​ഴി മു​റി​ക്കാ​ൻ എം​എ​ൽ​എ തോ​ട്ട​പ്പ​ള്ളി​യി​ലെ​ത്തി

അ​മ്പ​ല​പ്പു​ഴ: ഒ​രു മ​ഴ​യി​ൽ​ത്ത​ന്നെ കു​ട്ട​നാ​ട് വെ​ള്ള​ത്തി​ലാ​യി. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ പൊ​ഴി മു​റി​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ കു​ട്ട​നാ​ട് എം​എ​ൽ​എ തോ​ട്ട​പ്പ​ള്ളി​യി​ലെ​ത്തി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ കു​ട്ട​നാ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ തോ​ട്ട​പ്പ​ള്ളി​യി​ൽ പൊ​ഴിമു​റി​ക്കു​ന്ന​തി​നും സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​നു​മാ​യാ​ണ് റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ തോ​ട്ട​പ്പ​ള്ളി പൊ​ഴി​യും സ്പി​ൽ​വേയും സ​ന്ദ​ർ​ശി​ച്ച​ത്.

എം​എ​ൽ​എ ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോഗസ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ മൂ​ലം കു​ട്ട​നാ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​ക​രു​ത്. അ​തി​നാ​ലാ​ണ് കാ​ല​വ​ർ​ഷ​ത്തി​നു മു​ൻ​പേ പൊ​ഴി വീ​തികൂ​ട്ടാ​നും ഷ​ട്ട​റു​ക​ളു​ടെ സ്ഥി​തി അ​റി​യാ​നും എം​എ​ൽ​എ എ​ത്തി​യ​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ കോ​ലാ​ഹ​ല​ങ്ങ​ൾ ഇ​ത്ത​വ​ണ ഉ​ണ്ടാ​ക​രു​തെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

സാ​ധാ​ര​ണ മ​ഴ​യ്ക്കു മു​ൻ​പേ 18 മീ​റ്റ​ർ വീ​തി​യി​ലും ഏ​ഴു മീ​റ്റ​ർ ആ​ഴ​ത്തി​ലും പൊ​ഴി മു​റി​ച്ച് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി​യി​രു​ന്നു. നി​ല​വി​ൽ 50 മീ​റ്റ​ർ വീ​തി​യി​ൽ പൊ​ഴി തു​റ​ന്നുകി​ട​ക്കു​ക​യാ​ണ്. മ​ഴ കൂ​ടു​ന്ന​ത​നു​സ​രി​ച്ച് 50 മീ​റ്റ​ർ വീ​തി​യി​ലും പൊ​ഴി​മു​റി​ക്കും. സ്പി​ൽവേ​യി​ലെ ആ​കെ​യു​ള്ള 40 ഷ​ട്ട​റു​ക​ളി​ൽ 39 എ​ണ്ണം മാ​ത്ര​മേ തു​റ​ക്കാ​നാ​വൂ.

ഏ​ഴാം ന​മ്പ​ർ ഷ​ട്ട​ർ 2021 ൽ ​ത​ക​ർ​ന്ന​താ​ണ്. ഇ​തുവ​രെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നാ​യി​ട്ടി​ല്ല. ഇ​ത്ത​വ​ണ ജ​ല​വി​ഭ​വവ​കു​പ്പ് നേ​രി​ട്ടാ​ണ് പൊ​ഴി​മു​റി​ക്കു​ന്ന​ത്. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.​

തോ​ട്ട​പ്പ​ള്ളി മു​ത​ൽ വീ​യ​പു​രം വ​രെ​യു​ള്ള ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ ആ​ഴം കൂ​ട്ടാ​നു​ള്ള നി​ർ​ദേ​ശ​വും സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. കു​ട്ട​നാ​ടി​ന്‍റെ പ്ര​ശ്ന​ങ്ങ​ളോ​ട് വ​ള​രെ അ​നു​ഭാ​വ​പൂ​ർ​വ​മാ​യ നി​ല​പാ​ടാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി.​ സ​തീ​ശ​നു​ള്ള​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ഇ​റി​ഗേ​ഷ​ൻ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ ബി​നു ബേ​ബി, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി​നോ​ദ്, അ​സി.​ എ​ൻ​ജി​നി​യ​ർ അ​രു​ൺ, എ.​എ​ക്സ്.​ഇ ഉ​ണ്ണി​രാ​ജ് എ​ന്നി​വ​രും എം​എ​ൽ​എയ്ക്കൊ​പ്പമു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment