99 വോട്ടുമായി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ; വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്ന് ബിജെപി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭ​യി​ലെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി ഷാ​നി​മോ​ള്‍ ഉ​സ്മാ​നെ തെ​ര​ഞ്ഞെ​ടു​ത്തു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ ഷാ​നി​മോ​ള്‍​ക്ക് 99 വോ​ട്ടും എ​ല്‍​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​യാ​യ മു​ഹ​മ്മ​ദ് മു​ഹ്‌​സി​ന് 34 വോ​ട്ടും ല​ഭി​ച്ചു.

ബി​ജെ​പി​യി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ളും വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്നു വി​ട്ടു നി​ന്നു. സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ വോ​ട്ട് ചെ​യ്തി​ല്ല. സ​ന്ദീ​പ് വാ​ര്യ​ർ, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, സി.​കെ. ഹ​രീ​ന്ദ്ര​ൻ എ​ന്നി​വ​ർ അ​വ​ധി​യാ​യ​തി​നാ​ൽ വോ​ട്ടു ചെ​യ്തി​ല്ല.അ​രൂ​രി​ല്‍ നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​ണ് ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍.

കൂ​ടാ​തെ കെ​പി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​ണ്. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ദ​വി​ക​ള്‍ നേ​ര​ത്തെ വ​ഹി​ച്ചി​രു​ന്നു.ക​ഴി​ഞ്ഞ 39 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്ക് ഒ​രു വ​നി​ത ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​കു​ന്ന​ത്.

കേ​ര​ളാ നി​യ​മ​സ​ഭാ ച​രി​ത്ര​ത്തി​ലെ നാ​ലാ​മ​ത്തെ വ​നി​താ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​ണ് ഷാ​നി മോ​ൾ ഉ​സ്മാ​ൻ.ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഷാ​നി​മോ​ളെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത വി​വ​രം സ്പീ​ക്ക​ര്‍ സ​ഭ​യി​ല്‍ പ്ര​ഖ്യാ​പി​ച്ച് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

Related posts

Leave a Comment