ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ് ആ​സൂ​ത്രി​തം; സി​പി​എം സം​സ്ഥാ​ന- ജി​ല്ലാ നേ​താ​ക്ക​ളു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഇ​ഡി


തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്, ആ​സൂ​ത്രി​ത​മാണെ​ന്നും സി​പി​എ​മ്മി​ലെ സം​സ്ഥാ​ന- ജി​ല്ലാ നേ​താ​ക്ക​ളു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഇ.​ഡി റിപ്പോർട്ട്.

ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ ഇ​ഡി യെ ​ആ​ക്ര​മി​ച്ച​തി​നുപി​ന്നി​ല്‍ വ്യ​ക്ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നാ​ണ് ഇ​ഡി യു​ടെ നി​രീ​ക്ഷ​ണം. ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​ക്കി ഇ​ഡി​ ഡ​യ​റ​ക്ട​റേ​റ്റി​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ഡി യെ ​ആ​ക്ര​മി​ച്ച കേ​സ് കേ​ന്ദ്ര ഏ​ജ​ന്‍​സി ഏ​റ്റെ​ടു​ക്കു​മൊ​യെ​ന്ന കാ​ര്യ​ങ്ങ​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​കും.

നി​ല​വി​ല്‍ ഈ ​കേ​സി​ല്‍ 26 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ത​ള്ളി​യി​രു​ന്നു.

Related posts

Leave a Comment