ചൂ​ണ്ട എ​ന്തി​ലോ ഉ​ട​ക്കി: മീ​ൻ പ്ര​തീ​ക്ഷി​ച്ച യു​വാ​ക്ക​ൾ​ക്ക് കി​ട്ടി​യ​ത് വ​ലി​യ ചാ​ക്കു​കെ​ട്ട്; സൂ​ക്ഷി​ച്ചു നോ​ക്കി​യ​പ്പോ​ൾ ചാ​ക്കു​കെ​ട്ട​ൽ ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും; പ​രി​ഭ്രാ​ന്തി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ

ചെ​ങ്ങ​ന്നൂ​ർ: ക​ല്ലി​ശേ​രി റെ​യി​ൽ​വേ പാ​ല​ത്തി​നു സ​മീ​പം പ​മ്പാ ന​ദി​യി​ൽ ചൂ​ണ്ട​യി​ടു​ന്ന​തി​നി​ടെ ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും അ​ട​ങ്ങി​യ ചാ​ക്കു​കെ​ട്ട് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. സം​ഭ​വം പ്ര​ദേ​ശ​ത്ത് വ​ലി​യ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്കു ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്തു മീ​ൻ​പി​ടി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ളു​ടെ ചൂ​ണ്ട​യി​ലാ​ണ് അ​സ്ഥി​കൂ​ടാ​വ​ശി​ഷ്ട​ങ്ങ​ൾ അ​ട​ങ്ങി​യ ചാ​ക്ക് കു​ടു​ങ്ങി​യ​ത്.

യു​വാ​ക്ക​ൾ ആ​റ്റി​ൽ ചൂ​ണ്ട​യി​ട്ടു മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ വ​ലി​യ ഭാ​ര​മു​ള്ള എ​ന്തോ ഒ​ന്ന് ചൂ​ണ്ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. വ​ലി​യ മീ​ൻ കു​ടു​ങ്ങി​യെ​ന്ന ധാ​ര​ണ​യി​ൽ ചൂ​ണ്ട വ​ലി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് യു​വാ​ക്ക​ൾ ആ​റ്റി​ലി​റ​ങ്ങി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ന​ദി​യി​ൽ താ​ണു കി​ട​ക്കു​ന്ന നി​ല​യി​ൽ ഒ​രു ചാ​ക്കു​കെ​ട്ട് ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​തു ക​ര​യി​ലെ​ത്തി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഉ​ള്ളി​ൽ മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ന​ടി സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി, കൈ​യു​ടെ​യും കാ​ലി​ന്‍റെ​യും എ​ല്ലി​ൻ​ക​ഷ്ണ​ങ്ങ​ൾ, ശ​വ​പ്പെ​ട്ടി​യു​ടെ കൈ​പ്പി​ടി, ചാ​ക്ക് ആ​റ്റി​ൽ താ​ഴ്ന്നു​കി​ട​ക്കാ​നാ​യി ഏ​റ്റ​വും അ​ടി​യി​ൽ വെ​ച്ചി​രു​ന്ന ഭാ​ര​മു​ള്ള ക​ല്ല് എ​ന്നി​വ​യാ​ണ് ചാ​ക്കി​ൽ ക​ണ്ടെ​ത്തി​യ​ത്.

ആ​റ്റി​ൽ ക​ണ്ടെ​ത്തി​യ അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടു​ത​ൽ ശാ​സ്ത്രീ​യ​വും വി​ദ​ഗ്ധ​വു​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് ക​ണ്ടെ​ത്തി​യ അ​വ​ശി​ഷ്ട​ങ്ങ​ൾ അ​യ​യ്ക്കു​മെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment