കൊ​ണ്ടോ​ട്ടി​യി​ൽ ഏ​ഴു​വ​യ​സു​കാ​ര​ന്‍റെ ജീ​വ​ൻ ക​വ​ർ​ന്ന​ത് ശ്രീ​ല​ങ്ക​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ്; ആ​ന്‍റി​വെ​നം കി​ട്ടാ​തി​രു​ന്ന​ത് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി

കൊ​ണ്ടോ​ട്ടി: കി​ഴി​ശേ​രി​യി​ൽ അ​പൂ​ർ​വ​യി​നം പാ​ന്പി​ന്‍റെ ക​ടി​യേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. മ​ങ്ക​ട മേ​ലെ അ​രി​പ്ര പാ​ല​ക്ക​ൽ നൗ​ഫ​ലി​ന്‍റെ മ​ക​ൻ ന​സ​ൽ (ഏ​ഴ്) ആ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്.

അ​രി​പ്ര മേ​ൽ​മു​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് ന​സ​ൽ. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് കൊ​ണ്ടോ​ട്ടി കി​ഴി​ശേ​രി​യി​ലു​ള്ള അ​മ്മ നു​സ​റ​ത്തി​ന്‍റെ വീ​ട്ടി​ൽ വ​ച്ചാ​ണ് കു​ട്ടി​യെ പാ​ന്പ് ക​ടി​ച്ച​ത്. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​സ​ന്ന നി​ല​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു കു​ട്ടി.

ശ്രീ​ല​ങ്ക​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട അ​പൂ​ർ​വ​യി​നം പാ​ന്പാ​ണ് കു​ട്ടി​യെ ക​ടി​ച്ച​തെ​ന്നാ​ണ് മെ​ഡി​ക്ക​ൽ സം​ഘം സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പാ​ന്പു​ക​ളു​ടെ വി​ഷ​ത്തി​നു​ള്ള ആ​ന്‍റി​വെ​നം (വി​ഷ​സം​ഹാ​രി) നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. ഇ​ത് ചി​കി​ത്സ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

അ​മ്മ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് കു​ടും​ബ​ത്തോ​ടൊ​പ്പം വി​നോ​ദ​യാ​ത്ര പോ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ പു​ല​ർ​ച്ചെ കു​ട്ടി വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. സ​ഹോ​ദ​ര​ൻ: നി​മ​ൽ.

വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം മൂ​ലം അ​രി​പ്ര മേ​ൽ​മു​റി എ​എം​എ​ൽ​പി സ്കൂ​ളി​ന് ഇ​ന്ന​ലെ അ​വ​ധി ന​ൽ​കി.

Related posts

Leave a Comment