ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ ഡേവ് ഫ്ലൂ ഇന്ത്യയോട് വിടപറഞ്ഞുകൊണ്ട് പങ്കുവെച്ച വൈകാരികമായ ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇന്ത്യയിലെ തന്റെ സുഹൃത്തുക്കളോട് വിടപറഞ്ഞ് മടങ്ങുന്നത് “ലോകത്തിലെ ഏറ്റവും വലിയ വേദന” എന്നാണ് അദ്ദേഹം തന്റെ വീഡിയോയിൽ വിശേഷിപ്പിച്ചത്.
ഇന്ത്യ വിടുന്നു, ഏറ്റവും പ്രയാസമേറിയ വിടപറച്ചിലുകളിൽ ഒന്നാണ്, എന്നാണ് ബ്രട്ടീഷ് ഫോട്ടോഗ്രാഫറായ ഡെവ് ഫ്ലൂ, തന്റെ വീഡിയോയിൽ വ്യക്തമാക്കുന്നു. ഇന്ത്യയിലെ സുഹൃത്തുക്കളോട് വിടപറയുന്നതും ഞാൻ ഇവിടെനിന്ന് പോവുകയാണെന്ന് ഓർക്കുന്നതുമാണ് ലോകത്തിലെ ഏറ്റവും വലിയ വേദന. ഓരോ തവണ ഇന്ത്യ വിടുമ്പോഴും എനിക്ക് ആ തോന്നൽ വെറുപ്പാണ്. മറ്റൊരു രാജ്യത്തെയും ഞാൻ ഇതുപോലെ സ്നേഹിച്ചിട്ടില്ല” എന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു.
തിരികെ യുകെയിലേക്ക് മടങ്ങുകയാണെങ്കിലും, ജീവിതം മുന്നോട്ട് പോകുമെന്നും താൻ ഉടൻ തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നും ‘ജയ് ഹിന്ദ്’ പറഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പോസ്റ്റ് വൈറലായതോടെ നിരവധി ഇന്ത്യക്കാരാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. “വിഷമിക്കേണ്ട, ഇന്ത്യ നിങ്ങളുടെ ആത്മാവിന്റെ ഒരു ചെറിയ ഭാഗം ഇവിടെത്തന്നെ സൂക്ഷിക്കും, നിങ്ങൾ വീണ്ടും വരും” എന്നും “ഇന്ത്യയിലേക്ക് എപ്പോഴും സ്വാഗതം” എന്നും ആളുകൾ കമന്റുകളിലൂടെ പ്രതികരിച്ചു.
