ക്രി​യേ​റ്റീ​വ് തി​യ​റ്റ​ര്‍ അ​ധി​ഷ്ഠി​തപ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​മാ​യി കു​ടും​ബ​ശ്രീ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തി​നും വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നും പു​തി​യ വ​ഴി​തു​റ​ന്ന് കു​ടും​ബ​ശ്രീ. ജെ​ന്‍​ഡ​ര്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ങ്ങ​ളാ​ണ് കു​ടും​ബ​ശ്രീ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​ത്. പ്ര​ത്യേ​ക​മാ​യി രൂ​പ​പ്പെ​ടു​ത്തി​യ ക്രി​യേ​റ്റീ​വ് തി​യേ​റ്റ​ര്‍ അ​ധി​ഷ്ഠി​ത പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ വ​ഴി സ്ത്രീ​ക​ളി​ല്‍ നേ​തൃ​ത്വ വി​ക​സ​നം, ആ​ശ​യ വി​നി​മ​യം, ആ​ത്മ​വി​ശ്വാ​സ രൂ​പീ​ക​ര​ണം, സാ​മൂ​ഹി​ക അ​വ​ബോ​ധം വ​ള​ര്‍​ത്ത​ല്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​ത്ത ബ്ലോ​ക്കു​ക​ളി​ലെ ജെ​ന്‍​ഡ​ര്‍ പോ​യി​ന്‍റ് പേ​ഴ്‌​സ​ണ്‍​മാ​ര്‍, വാ​ര്‍​ഡ്, സി.​ഡി.​എ​സ്ത​ല റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ദ്വി​ദി​ന പ​രി​ശീ​ല​നം ന​ല്‍​കും.

ഇ​തു സം​ബ​ന്ധി​ച്ച് കു​ടും​ബ​ശ്രീ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എ​ച്ച് ദി​നേ​ശ​ന്‍ തൃ​ശൂ​ര്‍ പ്ലേ ​പാ​ഷ്യോ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി പ്ര​വീ​ണ്‍ നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ ധാ​ര​ണാ​പ​ത്രം ഒ​പ്പു വ​ച്ചു. കാ​ര്യ​ശേ​ഷി വി​ക​സ​നം, ലിം​ഗ സ​മ​ത്വം, ലിം​ഗ​നീ​തി, വ്യ​ക്തി സ്വാ​ത​ന്ത്ര്യം, സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍, പേ​ര​ന്റിം​ഗ്, ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ല്‍​ക്ക​ര​ണം തു​ട​ങ്ങി എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​വ​ബോ​ധം ന​ല്‍​കും. സ​ര്‍​ഗാ​ത്മ​ക രീ​തി​ശാ​സ്ത്രം ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക പ​ഠ​ന മൊ​ഡ്യൂ​ള്‍ പ്ര​കാ​രം പ​ങ്കാ​ളി​ത്താ​ധി​ഷ്ഠി​ത മാ​തൃ​ക​യി​ലാ​ണ് പ​രി​ശീ​ല​നം. ഓ​രോ വി​ഭാ​ഗ​ത്തി​ലും പ​രി​ശീ​ല​നാ​ര്‍​ഥി​ക​ളു​ടെ പൂ​ര്‍​ണ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു വ​രു​ത്തും.

സ്ത്രീ​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക ക​ഴി​വു​ക​ള്‍ ക​ണ്ടെ​ത്താ​നും പ്ര​ക​ടി​പ്പി​ക്കാ​നും വേ​ദി​യൊ​രു​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​ടെ നേ​തൃ​ത്വ​ഗു​ണ​ങ്ങ​ളും കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന ശേ​ഷി​യും വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. കു​ടും​ബ​ശ്രീ​യു​ടെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്ക് പു​തി​യ ഊ​ര്‍​ജം പ​ക​രു​ന്ന​തോ​ടൊ​പ്പം സ​മൂ​ഹ​ത്തി​ല്‍ സ്ത്രീ​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ര്‍​ധി​പ്പി​ക്കാ​നും ക്രി​യേ​റ്റീ​വ് തി​യേ​റ്റ​ര്‍ അ​ധി​ഷ്ഠി​ത പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment