സ്മാ​ർ​ട്ട്ഫോ​ൺ ഉ​പേ​ക്ഷി​ച്ചാ​ൽ ജീ​വി​തം മാ​റി​മ​റി​യു​മെ​ന്ന യു​വാ​വി​ന്‍റെ കു​റി​പ്പ് വൈ​റ​ൽ, ഒ​രു മാ​സ​ത്തേ​ക്ക് സ്മാ​ർ​ട്ട്ഫോ​ൺ ഉ​പേ​ക്ഷി​ച്ചാ​ൽ എ​ന്ത് സം​ഭ​വി​ക്കും?

ഒ​രു ദി​വ​സം ഫോ​ൺ കൈ​യി​ൽ കി​ട്ടി​യി​ല്ലെ​ങ്കി​ൽ പ​രി​ഭ്രാ​ന്ത​രാ​കു​ന്ന​വ​രാ​ണ് ന​മ്മ​ളി​ൽ ഭൂ​രി​ഭാ​ഗം പേ​രും. അ​ങ്ങ​നെ​യു​ള്ള ഈ ​കാ​ല​ത്ത് ഒ​രാ​ൾ ത​ന്‍റെ സ്മാ​ർ​ട്ട്‌​ഫോ​ൺ പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ച്, പ​ഴ​യ മോ​ഡ​ൽ ‘ഫ്ളി​പ്പ് ഫോ​ൺ’ ഉ​പ​യോ​ഗി​ച്ചാ​ൽ എ​ങ്ങ​നെ​യു​ണ്ടാ​കും? അ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണം ന​ട​ത്തി ത​ന്‍റെ ജീ​വി​തം ത​ന്നെ മാ​റി​മ​റി​ഞ്ഞെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ഥാ​ൻ കോ​വി എ​ന്ന യു​വാ​വ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ത​ന്‍റെ അ​നു​ഭ​വം ന​ഥാ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ്മാ​ർ​ട്ട്‌​ഫോ​ൺ മാ​റ്റി​വ​ച്ച് ഒ​രു മാ​സം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ന​ഥാ​ൻ ത​ന്‍റെ അ​നു​ഭ​വം കു​റി​ച്ച​ത്. സ്മാ​ർ​ട്ട്‌​ഫോ​ൺ ഇ​ല്ലാ​ത്ത ലോ​കം ന​മ്മ​ൾ വി​ചാ​രി​ക്കു​ന്ന​തി​ലും മ​നോ​ഹ​ര​മാ​ണെ​ന്ന് ന​ഥാ​ൻ പ​റ​യു​ന്നു.

‘ന​മ്മ​ൾ ക​രു​തു​ന്ന​തി​നും ഭീ​ക​ര​മാ​യാ​ണ് ആ​ളു​ക​ൾ സ്മാ​ർ​ട്ട്‌​ഫോ​ണി​ന് അ​ടി​മ​യാ​യി​രി​ക്കു​ന്ന​ത്. നി​ങ്ങ​ളൊ​രു സാ​ധാ​ര​ണ ബേ​സ് മോ​ഡ​ൽ ഫോ​ണി​ലേ​ക്ക് മാ​റി​യാ​ൽ, ഒ​രു മു​റി​യി​ലി​രി​ക്കു​ന്ന​വ​രി​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​ത്ത ഒ​രേ​യൊ​രു വ്യ​ക്തി നി​ങ്ങ​ളാ​ണെ​ന്ന് അ​പ്പോ​ൾ മ​ന​സി​ലാ​കും. ആ​ദ്യ​മൊ​ക്കെ സ്മാ​ർ​ട്ട്‌​ഫോ​ൺ ഇ​ല്ലാ​തെ ജീ​വി​ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​മെ​ന്നാ​ണ് ഞാ​ൻ ക​രു​തി​യ​ത്. എ​ന്നാ​ൽ ആ​ശ​ങ്ക​പ്പെ​ട്ട പ​ല കാ​ര്യ​ങ്ങ​ളും വ​ള​രെ എ​ളു​പ്പ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ സാ​ധി​ച്ചു. സ്മാ​ർ​ട്ട്‌​ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​ൻ ന​മ്മു​ടെ ത​ല​ച്ചോ​റ് ത​ന്നെ​യാ​ണ് പ​ല ഒ​ഴി​വു​ക​ഴി​വു​ക​ളും നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. മാ​റാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും മാ​റാ​ൻ ക​ഴി​യും.

തു​ട​ക്ക​ത്തി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പ​ഴ​യ ഫ്ളി​പ്പ് ഫോ​ൺ പു​റ​ത്തെ​ടു​ക്കാ​ൻ ലേ​ശം മ​ടി​യും അ​പ​ക​ർ​ഷ​താ​ബോ​ധ​വും തോ​ന്നി​യി​രു​ന്നു. ആ​ളു​ക​ൾ ശ്ര​ദ്ധി​ക്കു​മോ എ​ന്നാ​യി​രു​ന്നു ഭ​യം. എ​ന്നാ​ൽ പ​തു​ക്കെ ആ ​ശീ​ലം മാ​റി. ഫോ​ണി​ൽ മാ​പ്പ് സൗ​ക​ര്യ​മു​ണ്ടാ​യി​ട്ടും, വ​ഴി​ക​ളും മ​റ്റും സ്വ​ന്ത​മാ​യി ഓ​ർ​ത്തു​വ​യ്ക്കാ​ൻ മ​ന​സ് ശീ​ലി​ച്ചു. വെ​റു​തെ​യി​രി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഫോ​ൺ നോ​ക്കു​ന്ന​തി​ന് പ​ക​രം സ്വ​ന്തം ചി​ന്ത​ക​ളി​ൽ മു​ഴു​കാ​നും ബോ​റ​ടി ആ​സ്വ​ദി​ക്കാ​നും തു​ട​ങ്ങി. പേ​ന​യും പേ​പ്പ​റും ഉ​പ​യോ​ഗി​ക്കു​ന്ന​ത് കൂ​ട്ടി. ഡി​ജി​റ്റ​ൽ ലോ​ക​ത്തെ​ക്കാ​ൾ യ​ഥാ​ർ​ത്ഥ ലോ​ക​ത്തെ വ​സ്തു​ക്ക​ളോ​ട് താ​ല്പ​ര്യം കൂ​ടി. മെ​സേ​ജു​ക​ൾ അ​യ​ക്കു​ന്ന​തി​ന് പ​ക​രം ആ​ളു​ക​ളെ നേ​രി​ട്ട് വി​ളി​ക്കാ​ൻ തു​ട​ങ്ങി. പ​ല കാ​ര്യ​ങ്ങ​ൾ​ക്കും മെ​സേ​ജി​നേ​ക്കാ​ൾ ഉ​ചി​തം ഫോ​ൺ ചെ​യ്ത് സം​സാ​രി​ക്കു​ന്ന​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞെ​ന്നും നാ​ഥാ​ൻ പ​റ​യു​ന്നു.

ഇ​നി ഒ​രി​ക്ക​ലും സ്മാ​ർ​ട്ട്‌​ഫോ​ണി​ലേ​ക്ക് മ​ട​ങ്ങി​ല്ലെ​ന്നാ​ണ് ന​ഥാ​ന്‍റെ തീ​രു​മാ​നം. പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ ആ​പ്പു​ക​ൾ നി​ർ​ബ​ന്ധ​മാ​യ ഇ​ന്ന​ത്തെ കാ​ല​ത്ത് ബാ​ങ്ക് ഇ​ട​പാ​ടു​ക​ളും, ക്യു.​ആ​ർ കോ​ഡ് സ്‌​കാ​നിം​ഗും, ജി-​മെ​യി​ൽ, ഗൂ​ഗി​ൾ ക​ല​ണ്ട​ർ പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളും എ​ങ്ങ​നെ മാ​നേ​ജ് ചെ​യ്യു​ന്നു എ​ന്ന് ന​ഥാ​നോ​ട് പ​ല​രും ചോ​ദി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment