സ്‌​കോ​ട്‌​ല​ൻ​ഡി​ലെ സ്വ​പ്ന ദ്വീ​പ് ലേ​ല​ത്തി​ലേ​ക്ക്; പ്ര​വാ​സി​ക​ൾ​ക്കും സു​വ​ർ​ണാ​വ​സ​രം

ല​ണ്ട​ൻ: സ്‌​കോ​ട്‌​ല​ൻ​ഡി​ൽ ഒ​രു സാ​ധാ​ര​ണ വീ​ടി​ന്‍റെ വി​ല​യ്ക്ക് സ്വ​ന്ത​മാ​യി ഒ​രു ദ്വീ​പ് വാ​ങ്ങാ​ൻ സു​വ​ർ​ണാ​വ​സ​രം. അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്താ​ൽ ചു​റ്റ​പ്പെ​ട്ട, പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ “മു​ള്ള​ഗ്രാ​ഹ് ദ്വീ​പ്’ (Mullagrach Island) അ​ന്താ​രാ​ഷ്‌‌​ട്ര റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ൻ​സി​യാ​യ “സാ​വി​ൽ​സ്’ വ​ഴി ലേ​ല​ത്തി​നൊ​രു​ങ്ങു​ന്നു.

ട്രാ​ഫി​ക് ബ്ലോ​ക്കോ ന​ഗ​ര​തി​ര​ക്കു​ക​ളോ അ​യ​ൽ​ക്കാ​രു​ടെ ശ​ല്യ​മോ ഇ​ല്ലാ​തെ, ഏ​കാ​ന്ത​വും സ​മാ​ധാ​ന​പ​ര​വു​മാ​യ ജീ​വി​തം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഈ ​ലേ​ലം വ​ലി​യൊ​രു അ​വ​സ​ര​മാ​ണ് തു​റ​ന്നു​ന​ൽ​കു​ന്ന​ത്.

ഏ​ക​ദേ​ശം 90 ഏ​ക്ക​റോ​ളം (36 ഹെ​ക്‌‌‌‌​ട​ർ) വി​സ്തൃ​തി​യു​ള്ള ഈ ​ദ്വീ​പി​ന്‍റെ അ​ടി​സ്ഥാ​ന ലേ​ല വി​ല​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് 4,05,000 യൂ​റോ​യാ​ണ് (ഏ​ക​ദേ​ശം 3.6 കോ​ടി ഇ​ന്ത്യ​ൻ രൂ​പ).

യു​കെ​യി​ലെ​യും യൂ​റോ​പ്പി​ലെ​യും പ​ല പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​യും ഒ​രു സാ​ധാ​ര​ണ വീ​ടി​ന്‍റെ വി​ല​യേ​ക്കാ​ൾ കു​റ​വാ​ണ് ഈ ​പ്ര​കൃ​തി​ദ​ത്ത ദ്വീ​പി​ന്‍റെ വി​ല​യെ​ന്ന​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള നി​ക്ഷേ​പ​ക​രെ​യും പ്ര​കൃ​തി​സ്നേ​ഹി​ക​ളെ​യും ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്.

ല​ണ്ട​ൻ സ്വ​ദേ​ശി​യാ​യ ഒ​രു അ​ഭി​ഭാ​ഷ​ക​നും ഭാ​ര്യ​യും ചേ​ർ​ന്ന് 2006-ൽ ​വാ​ങ്ങി​യ ഈ ​ദ്വീ​പ്, ഇ​വി​ടു​ത്തെ ജൈ​വ​വൈ​വി​ധ്യം പൂ​ർ​ണ​മാ​യി സം​ര​ക്ഷി​ച്ച ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ ലേ​ല​ത്തി​ന് വ​ച്ചി​രി​ക്കു​ന്ന​ത്.

യു​നെ​സ്കോ​യു​ടെ പ്ര​ത്യേ​ക ജി​യോ​പാ​ർ​ക്ക് പ​ദ​വി​യു​ള്ള വെ​സ്റ്റ​ർ റോ​സ് എ​ന്ന പ​രി​സ്ഥി​തി സം​ര​ക്ഷി​ത മേ​ഖ​ല​യി​ലാ​ണ് ഈ ​ദ്വീ​പ് സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​പൂ​ർ​വ ക​ട​ൽ പ​ക്ഷി​ക​ൾ, സീ​ലു​ക​ൾ, ഡോ​ൾ​ഫി​നു​ക​ൾ എ​ന്നി​വ​യു​ടെ കേ​ന്ദ്ര​മാ​യ ഇ​വി​ടെ​നി​ന്നും നോ​ക്കി​യാ​ൽ തി​മിം​ഗ​ല​ങ്ങ​ളെ​പ്പോ​ലും കാ​ണാ​ൻ സാ​ധി​ക്കും.

ദ്വീ​പി​ന്‍റെ ന​ടു​വി​ലാ​യി 2014-ൽ ​നി​ർ​മി​ച്ച, കാ​ട്ടു​ചെ​ടി​ക​ൾ മേ​ഞ്ഞ മേ​ൽ​ക്കൂ​ര​യോ​ടു​കൂ​ടി​യ ആ​ധു​നി​ക മ​ര​ക്കു​ടി​ലാ​ണ് മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണം. അ​ടു​ക്ക​ള, ഡൈ​നിം​ഗ് ഏ​രി​യ, ര​ണ്ട് ബെ​ഡ് റൂ​മു​ക​ൾ, വു​ഡ് സ്റ്റൗ ​എ​ന്നി​വ​യ​ട​ങ്ങി​യ ഈ ​കു​ടി​ൽ എ​ല്ലാ ഫ​ർ​ണി​ച്ച​റു​ക​ളോ​ടും കൂ​ടി​യാ​ണ് വി​ൽ​ക്കു​ന്ന​ത്.

സോ​ളാ​ർ പാ​ന​ലു​ക​ൾ വ​ഴി ല​ഭി​ക്കു​ന്ന വൈ​ദ്യു​തി, അ​ത്യാ​ധു​നി​ക മ​ഴ​വെ​ള്ള സം​ഭ​ര​ണി, ക​മ്പോ​സ്റ്റ് ടോ​യ്‌​ല​റ്റ് എ​ന്നി​വ​യോ​ടെ പൂ​ർ​ണ​മാ​യും സ്വ​യം​പ​ര്യാ​പ്ത​മാ​ണ് (Autark) ഈ ​ആ​ഡം​ബ​ര കു​ടി​ൽ.

സ്‌​കോ‌​ട്‌‌​ല​ൻ​ഡി​ന്‍റെ പ്ര​ധാ​ന ഭൂ​പ്ര​ദേ​ശ​ത്തു​നി​ന്നും ബോ​ട്ടു​ക​ളി​ലോ ഫെ​റി സ​ർ​വീ​സു​ക​ളി​ലോ ക​യ​റി​യാ​ൽ വെ​റും 35 മി​നി​റ്റു​കൊ​ണ്ട് ഈ ​ദ്വീ​പി​ലെ​ത്താം. കൂ​ടാ​തെ ഹെ​ലി​കോ​പ്റ്റ​ർ വ​ഴി നേ​രി​ട്ട് ദ്വീ​പി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

ഡി​ജി​റ്റ​ൽ ലോ​ക​ത്തെ തി​ര​ക്കു​ക​ളി​ൽ നി​ന്നും മാ​റി പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വ​മ്പ​ൻ​മാ​ർ ഈ ​അ​പൂ​ർ​വ ലേ​ല​ത്തി​നാ​യി വ​ലി​യ താ​ത്പ​ര്യ​ത്തോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് സാ​വി​ൽ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

  • ജോ​സ് കു​മ്പി​ളു​വേ​ലി​ൽ

Related posts

Leave a Comment