ഇ​ഡ്ഡ​ലി പ​രീ​ക്ഷ​ണ പോ​സ്റ്റു​ക​ൾകളെ ട്രോളി തരൂരും, ഏ​റ്റെ​ടു​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ

ഇ​ഡ്ഡ​ലി​യെ​ച്ചൊ​ല്ലി​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ കൂ​ടി​യി​രി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ് എം.​പി ശ​ശി ത​രൂ​ർ. ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള സ​മൂ​ഹ മാ​ധ്യ​മ പോ​സ്റ്റു​ക​ളി​ൽ ഇ​ട​പെ​ടു​ക​യും അ​തി​ന് ത​മാ​ശ​രൂ​പേ​ണ​യു​ള്ള ത​ന്‍റേ​താ​യ മ​റു​പ​ടി​ക​ൾ ന​ല്കു​ക​യും ചെ​യ്യു​ന്ന​ത് ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു പ​തി​വാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.​ശ​ശി ത​രൂ​രി​ന്‍റെ ഇ​ഡ്ഡ​ലി പ്രേ​മ​ത്തെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്.

ഏ​റ്റ​വും ഒ​ടു​വി​ലാ​യി എ​ക്സി​ൽ ഒ​രു ഉ​പ​യോ​ക്താ​വ് ഇ​ഡ്ഡ​ലി മു​റി​ച്ച് ത്രി​കോ​ണാ​കൃ​തി​യി​ലാ​ക്കി​യ ചി​ത്രം പ​ങ്കു​വെ​ച്ച​താ​ണ് ത​രൂ​രി​നെ ചൊ​ടി​പ്പി​ച്ച​ത്. ബ്രെ​ഡ് സ്ലൈ​സ് ചെ​യ്ത​തു​പോ​ലെ ഇ​ഡ്ഡ​ലി മു​റി​ച്ച​തി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം ചോ​ദി​ച്ച ഉ​പ​യോ​ക്താ​വി​ന്, ഒ​രു സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ അ​ടു​ക്ക​ള​യി​ൽ ക​യ​റി​യാ​ൽ ഡാ​റ്റ പാ​ർ​ട്ടീ​ഷ​ൻ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് ഇ​തെ​ന്നാ​ണ് ത​രൂ​ർ മ​റു​പ​ടി ന​ൽ​കി​യ​ത്.

‘ഇ​തി​നെ ‘ഇ​ഡ്-​സ്ലൈ​സ്’ എ​ന്ന​ല്ല, ‘ഇ​ഡ്ഡ​ലി’ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ആ​രും ഇ​ഡ്ഡ​ലി ഇ​ങ്ങ​നെ ക​ഴി​ക്കാ​റി​ല്ല. ഒ​രു​പ​ക്ഷേ ഇ​റ്റ​ലി​ക്കാ​ർ ഇ​തി​നെ പി​സ്സ എ​ന്ന് തെ​റ്റി​ദ്ധ​രി​ക്കു​മാ​യി​രി​ക്കും. പ​ക്ഷേ പി​സ്സ​യു​ടെ മേ​ൽ സാ​മ്പാ​ർ ഒ​ഴി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്’ എ​ന്ന് അ​ദ്ദേ​ഹം ത​മാ​ശ​രൂ​പേ​ണ കു​റി​ച്ചു. ഈ ​മ​റു​പ​ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ൽ വൈ​റ​ലാ​യി.

ര​ണ്ടു​ദി​വ​സം മു​മ്പ്, ചാ​യ​യും ഇ​ഡ്ഡ​ലി​യും ചേ​ർ​ത്ത് ഒ​രു ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ച പോ​സ്റ്റി​ലും ത​രൂ​ർ ത​ന്‍റെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഭ​ക്ഷ​ണ​ത്തി​ന്‍റെ കോ​മ്പി​നേ​ഷ​നെ​ക്കാ​ൾ ഉ​പ​രി​യാ​യി ഇ​ഡ്ഡ​ലി​യു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം ചോ​ദ്യം ചെ​യ്ത​ത്. ‘പ്ലേ​റ്റി​ലെ ഇ​ഡ്ഡ​ലി വ​ള​രെ ക​ട്ടി​യു​ള്ള​താ​യും ഒ​തു​ങ്ങി​യ​താ​യും തോ​ന്നു​ന്നു. ഇ​തി​ന്‍റെ നി​റം ക​ണ്ടാ​ൽ ക​ഴി​ക്കാ​ൻ തോ​ന്നു​ന്നി​ല്ല. തി​ക​ച്ചും മൃ​ദു​വും മ​ഞ്ഞ് പോ​ലെ വെ​ള്ള​നി​റ​മു​ള്ള​തു​മാ​യ ഇ​ഡ്ഡ​ലി​യോ​ട് മ​ത്സ​രി​ക്കാ​ൻ ഇ​തി​ന് ക​ഴി​യി​ല്ല. ഇ​ത് ച​വ​യ്ക്കാ​ൻ പ്ര​യാ​സ​മു​ള്ള​തും റ​ബ്ബ​ർ പോ​ലെ​യു​ള്ള​തു​മാ​യി​രി​ക്കും. ഇ​തൊ​രു എ ​ഗ്രേ​ഡ് ഇ​ഡ്ഡ​ലി​യ​ല്ല’ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​മ​ർ​ശ​നം.

എ​ന്നാ​ൽ എ​ല്ലാ ഇ​ഡ്ഡ​ലി പോ​സ്റ്റു​ക​ളും വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ടു​ന്നി​ല്ല. ഒ​രു ഉ​പ​യോ​ക്താ​വ് ഇം​ഗ്ലീ​ഷ് ക​വി വി​ല്യം വേ​ർ​ഡ്സ്‌​വ​ർ​ത്തി​ന്‍റെ ശൈ​ലി​യി​ൽ ഇ​ഡ്ഡ​ലി​യെ​ക്കു​റി​ച്ച് ഒ​രു ക​വി​ത എ​ഴു​തി പ​ങ്കു​വെ​ച്ച​പ്പോ​ൾ, അ​തി​നെ അ​ഭി​ന​ന്ദി​ക്കാ​ൻ അ​ദ്ദേ​ഹം മ​റ​ന്നി​ല്ല. ആ ​പോ​സ്റ്റി​ന് അ​ടി​പൊ​ളി എ​ന്ന ഒ​റ്റ​വാ​ക്കി​ലാ​യി​രു​ന്നു ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണം. ക​ഴി​ഞ്ഞ മാ​സം ഇ​ഡ്ഡ​ലി​യെ ‘ര​സ​ഗു​ള’​യു​മാ​യി താ​ര​ത​മ്യം ചെ​യ്തു​കൊ​ണ്ടു​ള്ള പോ​സ്റ്റി​നെ ‘പ്ര​പ​ഞ്ച​പ​ര​മാ​യ വ​ലി​യ തെ​റ്റി​ദ്ധാ​ര​ണ’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ട് ത​രൂ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment