വ​രാ​ൻ പോ​കു​ന്ന ദോ​ഷം തി​രി​ച്ച​റി​ഞ്ഞി​ല്ല; വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തു; യു​വ​തി​യു​ടെ വാ​ഗ്ദാ​ന​ത്തി​ൽ വീ​ണ​ത് ക്ഷേ​ത്ര​പൂ​ജാ​രി

ഹരിപ്പാ​ട്: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി വി​ശ്വ​സി​പ്പി​ച്ച് ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യി​ൽ നി​ന്ന് എ​ട്ട് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വ​തി​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. തൃ​ശ്ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട മൂ​ർ​ക്ക​നാ​ട് സ്വ​ദേ​ശി​നി മ​ഹേ​ശ്വ​രി​ക്ക് (36) എ​തി​രെ​യാ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വി​ശ്വാ​സ​വ​ഞ്ച​ന, ത​ട്ടി​പ്പ് തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി.

ചേ​ർ​ത്ത​ല​യി​ലെ പ്ര​മു​ഖ ക്ഷേ​ത്ര​ത്തി​ൽ ശാ​ന്തി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഹ​രി​പ്പാ​ട് കു​മാ​ര​പു​രം സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​നു​മാ​യി ക്ഷേ​ത്ര​ത്തി​ൽ വ​ച്ചാ​ണ് യു​വ​തി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. താ​ൻ വി​വാ​ഹ​ബ​ന്ധം വേ​ർ​പി​രി​ഞ്ഞു ക​ഴി​യു​ക​യാ​ണെ​ന്നും ഡാ​ൻ​സ് ടീ​ച്ച​റാ​ണെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച യു​വ​തി ഇ​യാ​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഫോ​ണി​ലൂ​ടെ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​ടു​പ്പം സ്ഥാ​പി​ച്ചു.

തു​ട​ർ​ന്ന് കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം താ​ൻ വാ​ട​ക​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും കാ​ലി​ന് അ​ടി​യ​ന്ത​ര​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും പ​റ​ഞ്ഞ് യു​വ​തി പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നു പ​ല​ത​വ​ണ​യാ​യി പ​ണം ക​ടം വാ​ങ്ങി. പി​ന്നീ​ട്, ത​ന്‍റെ പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് ചി​ല​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും ഇ​ത് പ​രി​ഹ​രി​ക്കാ​ൻ പ​ണം വേ​ണ​മെ​ന്നും കാ​ട്ടി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വീ​ണ്ടും പ​ണം കൈ​പ്പ​റ്റി​ക്കൊ​ണ്ടി​രു​ന്നു.

ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴൊ​ക്കെ പ​രാ​തി​ക്കാ​ര​ൻ പ​ണം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​പ്പോ​ൾ, താ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നും സ​മൂ​ഹ​ത്തി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​മെ​ന്നും യു​വ​തി ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി. ഇ​തോ​ടെ ഭ​യ​ന്നാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട തു​ക വീ​ണ്ടും ന​ൽ​കി​യ​ത്. യു​വ​തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ഗൂ​ഗി​ൾ പേ ​വ​ഴി​യാ​ണ് ഈ ​പ​ണ​മെ​ല്ലാം കൈ​മാ​റി​യ​ത്. ഇ​ത്ത​ര​ത്തി​ൽ പ​ല​വ​ട്ട​മാ​യി മൊ​ത്തം എ​ട്ട് ല​ക്ഷത്തോളം രൂ​പയാണ് യു​വ​തി കൈ​ക്ക​ലാ​ക്കി​യ​ത്.

താ​ൻ പ​റ്റി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ പ​രാ​തി​ക്കാ​ര​ൻ ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തോ​ടെ യു​വ​തി ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യാ​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​മെ​ന്നും ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളു​ടെ കു​ടും​ബ​ജീ​വി​തം ത​ക​ർ​ക്കു​മെ​ന്നും യു​വ​തി ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment