മാലിന്യക്കൂമ്പാരവും ദുര്‍ഗന്ധവും; ഇന്‍ഫോപാര്‍ക്കിലേക്ക് ഭക്ഷണം എത്തിച്ചിരുന്ന മാസ്റ്റര്‍ കിച്ചന്‍ പൂട്ടിച്ചു

കാ​ക്ക​നാ​ട്: വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്തി​രു​ന്ന എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് ചെ​മ്പു​മു​ക്കി​ലെ മാ​സ്റ്റ​ര്‍ കി​ച്ച​ന്‍ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം പൂ​ട്ടി​ച്ചു. ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ലേ​ക്കും ന​ഗ​ര​ത്തി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ലേ​ക്കും ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തി​രു​ന്ന മാ​സ്റ്റ​ര്‍ കി​ച്ച​ന്‍ ആ​ണി​ത്.

പു​ളി​ക്കി​ല്ലം വെ​സ്റ്റ് റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫോ​ര്‍ ക്ലെ​യ്‌​സ് ഹോ​സ്പി​റ്റാ​ലി​റ്റി എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ കി​ച്ച​നി​ല്‍ ഗു​രു​ത​ര ലം​ഘ​ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ദു​ര്‍​ഗ​ന്ധ​ത്തെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ടീ​നു സൈ​മ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച​ക​ള്‍ പു​റ​ത്തു​വ​ന്ന​ത്.

കി​ച്ച​ന് മു​ന്നി​ലും പി​ന്നി​ലും മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ള്‍, ക​ഴു​കാ​തെ കി​ട​ന്ന പാ​ത്ര​ങ്ങ​ള്‍, അ​ഴു​ക്കു​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന നി​ല, മ​ലി​ന​ജ​ലം ടാ​ങ്ക് നി​റ​ഞ്ഞ് പ​രി​സ​ര​ത്തേ​ക്ക് ഒ​ഴു​കി​യ അ​വ​സ്ഥ എ​ന്നി​വ​യും ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ട​യി​ലും തൊ​ഴി​ലാ​ളി​ക​ള്‍ പൊ​റോ​ട്ട​യും ക​റി​ക​ളും പാ​ച​കം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ര​ണ്ടു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ സ​മീ​പ​വാ​സി​ക​ളും സ​മീ​പ​ത്തു​ള്ള ഐ​ടി സ്ഥാ​പ​ന​ങ്ങ​ളും പ​രാ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​രോ​ഗ്യ​ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഉ​ട​ന്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment