‘അന്‍സിബയുടെ ശ്രമം കേസ് വൈകിപ്പിക്കല്‍, ഇടപെടല്‍ വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന്’: ശ്വേത മേനോന്‍ കോടതിയില്‍

കൊ​ച്ചി: അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി കേ​സി​ല്‍ ക​ക്ഷി​ചേ​രാ​ന്‍ ന​ടി അ​ന്‍​സി​ബ ഹ​സ​ന് അ​വ​കാ​ശ​മി​ല്ലെ​ന്ന് ശ്വേ​ത മേ​നോ​ന്‍. അ​ന്‍​സി​ബ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മ​ല്ല, വ്യ​ക്തി​പ​ര​മാ​യ പ്ര​തി​കാ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ നീ​ക്ക​മെ​ന്നും ശ്വേ​ത എ​റ​ണാ​കു​ളം മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ല്‍ പ​റ​ഞ്ഞു.

അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി അം​ഗ​മ​ല്ലാ​ത്ത​തി​നാ​ല്‍ ക​ക്ഷി​ചേ​രാ​നു​ള്ള അ​ന്‍​സി​ബ​യു​ടെ അ​പേ​ക്ഷ നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ല. അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ര​മേ​ഷ് പി​ഷാ​ര​ടി​ക്കെ​തി​രെ മാ​ത്ര​മാ​ണ് ത​ന്‍റെ പ​രാ​തി. ‘അ​മ്മ’ പ്ര​സി​ഡ​ന്‍റ് ആ​യി തു​ട​രാ​നു​ള്ള അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നാ​യാ​ണ് താ​ന്‍ ഈ ​കേ​സ് ന​ല്‍​കി​യ​ത്.

കേ​സ് അ​നാ​വ​ശ്യ​മാ​യി വൈ​കി​പ്പി​ക്കാ​നാ​ണ് അ​ന്‍​സി​ബ​യു​ടെ ശ്ര​മം എ​ന്നാ​ണ് സ​ത്യ​വാ​ഗ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്ന​ത്. അ​തി​നാ​ല്‍ ക​ക്ഷി​ചേ​രാ​നു​ള്ള അ​ന്‍​സി​ബ​യു​ടെ അ​പേ​ക്ഷ ത​ള്ള​ണ​മെ​ന്നാ​ണ് ശ്വേ​ത​യു​ടെ വാ​ദം. ശ്വേ​ത തെ​റ്റാ​യ രേ​ഖ​ക​ള്‍ ന​ല്‍​കി​യെ​ന്നാ​ണ് ക​ക്ഷി​ചേ​രാ​നു​ള്ള അ​ന്‍​സി​ബ​യു​ടെ അ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ തെ​റ്റാ​യ യാ​തൊ​രു രേ​ഖ​ക​ളും താ​ന്‍ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും ശ്വേ​ത വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പോ​രാ​ട്ട​ത്തി​ല്‍ ഇ​നി മു​ന്നോ​ട്ടു പോ​കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. കേ​സി​ല്‍ ശ്വേ​ത മേ​നോ​ന് രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് സ​ത്യ​വാം​ഗ്മൂ​ല​വും ര​മേ​ഷ് പി​ഷാ​ര​ടി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment