നി​പ രോ​ഗ​വ്യാ​പ​നം; സ​ർ​ക്കാ​ർ-​ആ​രോ​ഗ്യ​വ​കു​പ്പ് ഏ​കോ​പ​ന​മി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​പ രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. നി​പ​യെ വേ​ണ്ട ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നി​ല്ലെ​ന്നും വ​ള​രെ ശോ​ച​നീ​യ​മാ​യ നി​ല​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

സ​ർ​ക്കാ​ർ- ആ​രോ​ഗ്യ​വ​കു​പ്പ് ഏ​കോ​പ​ന​മി​ല്ല. ആ​രോ​ഗ്യ​മ​ന്ത്രി വ​രി​ക​യോ ഇ​ട​പെ​ടു​ക​യോ ചെ​യ്തി​ല്ല. ജാ​ഗ്ര​ത​യോ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​വ​സ്വം പ്ലീ​ഡ​ർ നി​യ​മ​ന​ത്തി​ലും പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​തി​ക​രി​ച്ചു. ദേ​വ​സ്വം പ്ലീ​ഡ​ർ നി​യ​മ​നം വി​ചി​ത്ര​മാ​ണ്. ദേ​വ​സ്വം മ​ന്ത്രി​യ​റി​യാ​തെ എ​ങ്ങ​നെ നി​യ​മ​നം ന​ട​ത്തു​മെ​ന്നും ക​ള്ള​ന് ചൂ​ട്ട് പി​ടി​ക്കു​ന്ന​ത് പോ​ലെ​യെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment