ദൈ​വ​ത്തെ വോ​ട്ടി​നി​ട്ട് ത​ള്ളി​യാ​ണ് ഭ​ര​ണ​ഘ​ട​ന രൂ​പീ​ക​രി​ച്ച​ത്: പി. ​ജ​യ​രാ​ജ​ൻ

പ​യ്യ​ന്നൂ​ർ: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ദൈ​വ​നാ​മ​ത്തി​ൽ തു​ട​ങ്ങ​ണ​മെ​ന്ന ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ത്തെ ഈ​ശ്വ​ര വി​ശ്വ​സി​ക​ൾ കൂ​ടു​ത​ലു​ള്ള ഭ​ര​ണ​ഘ​ട​ന നി​ർ​മാ​ണ അ​സം​ബ്ലി​യി​ൽ വോ​ട്ടി​നി​ട്ട് ത​ള്ളി​യാ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന രൂ​പീ​ക​രി​ച്ച​തെ​ന്ന് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​ജ​യ​രാ​ജ​ൻ. രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് ചേ​ർ​ന്ന രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ലൂ​ടെ രൂ​പ​പ്പെ​ട്ട​താ​ണ് ഒ​രു മ​ത​ത്തി​നും പ്ര​ത്യേ​ക പ്രാ​മു​ഖ്യം ന​ൽ​കാ​ത്ത ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന. എ​ന്നാ​ൽ ഇ​തി​നെ​യെ​ല്ലാം ത​ക​ർ​ത്തെ​റി​യാ​ൻ ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്വ ത്തി​ലൂ​ടെ ബി​ജെ​പി ശ്ര​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

സി​പി​എ​മ്മി​ന്17 സീ​റ്റു​ക​ൾ മാ​ത്രം ല​ഭി​ച്ച തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ന​മ്മ​ൾ ഓ​ർ​ക്ക​ണം. തി​രി​ച്ച​ടി​ക​ളെ അ​തി​ജീ​വി​ച്ച് വ​ന്ന ച​രി​ത്ര​മാ​ണ് പാ​ർ​ട്ടി​ക്കു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ.​കെ. ശ​ശി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സ​ന്തോ​ഷ്, കെ. ​വി​ജീ​ഷ്, എം.​വി. ഗോ​വി​ന്ദ​ൻ, ടി.​പി. അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment