ഇ​ന്ത്യ​യി​ൽ നി​ന്ന് വെ​റും 25 ഡോ​ള​റി​ന് മ​രു​ന്ന് വാ​ങ്ങി അ​മേ​രി​ക്ക​ൻ യു​വ​തി; യുഎ​സ് ആ​രോ​ഗ്യ​മേ​ഖ​ല വ​ലി​യൊ​രു ത​ട്ടി​പ്പെ​ന്ന് സമൂഹ മാധ്യമങ്ങളിൽ വി​മ​ർ​ശ​നം

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ സം​വി​ധാ​നം വ​ൻ ത​ട്ടി​പ്പാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​എ​സ് യു​വ​തി രം​ഗ​ത്ത്. ത​നി​ക്ക് അ​ത്യാ​വ​ശ്യ​മാ​യി വേ​ണ്ടി​വ​ന്ന ഒ​രു മ​രു​ന്നി​ന് അ​മേ​രി​ക്ക​യി​ൽ 1,000 ഡോ​ള​ർ (ഏ​ക​ദേ​ശം 83,000-ത്തി​ല​ധി​കം ഇ​ന്ത്യ​ൻ രൂ​പ) വി​ല​യു​ള്ള​പ്പോ​ൾ, അ​തേ മ​രു​ന്ന് ഇ​ന്ത്യ​യി​ൽ നി​ന്ന് വെ​റും 25 ഡോ​ള​റി​ന് (ഏ​ക​ദേ​ശം 2,000 രൂ​പ) വാ​ങ്ങാ​നാ​യ​താ​യാ​ണ് യു​വ​തി വ്യ​ക്ത​മാ​ക്കു​ന്ന​ത്. വി​ക്ടോ​റി​യ എ​ന്ന യു​വ​തി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

ത​ന്‍റെ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ഈ ​അ​ത്യാ​വ​ശ്യ മ​രു​ന്നി​ന്‍റെ ചി​ല​വ് വ​ഹി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് വി​ക്ടോ​റി​യ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. വെ​റും ആ​റ് ചെ​റി​യ ഗു​ളി​ക​ക​ൾ അ​ട​ങ്ങി​യ മ​രു​ന്നി​നാ​ണ് യു​എ​സി​ൽ ഒ​രു ല​ക്ഷ​ത്തി​ന​ടു​ത്ത് രൂ​പ കൈ​യി​ൽ നി​ന്ന് നേ​രി​ട്ട് ന​ൽ​കേ​ണ്ടി വ​ന്ന​ത്. ഇ​ത്ര​യും വ​ലി​യ തു​ക ന​ൽ​കാ​ൻ ത​യ്യാ​റാ​കാ​തി​രു​ന്ന വി​ക്ടോ​റി​യ​യോ​ട് ഡോ​ക്ട​ർ ത​ന്നെ​യാ​ണ് ക​നേ​ഡി​യ​ൻ ഫാ​ർ​മ​സി വ​ഴി ഇ​ന്ത്യ​ൻ നി​ർ​മാ​താ​ക്ക​ളെ ബ​ന്ധ​പ്പെ​ടാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

യു​എ​സി​ൽ എ​നി​ക്ക് 1,000 ഡോ​ള​ർ ചെ​ല​വ് വ​രു​മാ​യി​രു​ന്ന മ​രു​ന്നാ​ണ് ഞാ​ൻ വെ​റും 25 ഡോ​ള​റി​ന് വാ​ങ്ങി​യ​ത്. ഇ​തി​ൽ 10 ഡോ​ള​ർ മ​രു​ന്നി​ന്‍റെ വി​ല​യും 15 ഡോ​ള​ർ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള അ​ന്താ​രാ​ഷ്ട്ര ഷി​പ്പിം​ഗ് ചാ​ർ​ജു​മാ​ണ്. അ​മേ​രി​ക്ക​യി​ലെ ഹെ​ൽ​ത്ത് കെ​യ​ർ സി​സ്റ്റം ഒ​രു ത​മാ​ശ​യാ​ണ്. ന​മ്മ​ൾ പൂ​ർ​ണ​മാ​യും പ​റ്റി​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​വി​ടെ ഈ​ടാ​ക്കു​ന്ന അ​ധി​ക പ​ണ​മൊ​ക്കെ ആ​രു​ടെ പോ​ക്ക​റ്റി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന് വി​ക്ടോ​റി​യ വീ​ഡി​യോ​യി​ൽ ചോ​ദി​ക്കു​ന്നു​ണ്ട്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ അ​മേ​രി​ക്ക​ൻ ആ​രോ​ഗ്യ​രം​ഗ​ത്തെ ചൂ​ഷ​ണ​ങ്ങ​ളെ വി​മ​ർ​ശി​ച്ചും, ഇ​ന്ത്യ​യി​ലെ കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള മ​രു​ന്നു​ക​ളെ പ്ര​ശം​സി​ച്ചും നി​ര​വ​ധി ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി. അ​മേ​രി​ക്ക​യി​ൽ മ​രു​ന്ന് വാ​ങ്ങു​ന്ന​തി​ലും ലാ​ഭം ഇ​ന്ത്യ​യി​ലേ​ക്ക് ഒ​രു വി​മാ​ന ടി​ക്ക​റ്റെ​ടു​ത്ത് വ​ന്ന്, ഒ​രു വാ​രം അ​വി​ടെ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ച്ച്, ആ​വ​ശ്യ​മാ​യ മ​രു​ന്നും വാ​ങ്ങി മ​ട​ങ്ങു​ന്ന​താ​ണ്. അ​ങ്ങ​നെ​യെ​ങ്കി​ൽ പോ​ലും ആ​കെ ചി​ല​വ് 1,000 ഡോ​ള​റി​ൽ താ​ഴെ​യേ വ​രൂ,” എ​ന്ന് ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​വ് കു​റി​ച്ചു. മി​ക​ച്ച ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഉ​ണ്ടാ​യി​ട്ട് പോ​ലും യു​എ​സി​ലെ മ​രു​ന്ന് വി​ല താ​ങ്ങാ​നാ​കാ​തെ ഇ​ന്ത്യ​യെ ആ​ശ്ര​യി​ക്കേ​ണ്ടി വ​ന്ന മ​റ്റു ചി​ല​രും ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

Related posts

Leave a Comment