സൂ​പ്പ​ർ​ഫാ​സ്റ്റ് സ​ർ​ചാ​ർ​ജ് ക്ര​മ​ര​ഹി​ത​മാ​യി പി​രി​ച്ചെ​ടു​ത്ത് റെ​യി​ൽ​വേ: 168 കോ​ടി രൂ​പ​യോ​ളം സ്വ​ന്ത​മാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്

പ​ര​വൂ​ർ: സൂ​പ്പ​ർ​ഫാ​സ്റ്റ് ട്രെ​യി​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ട്രെ​യി​നു​ക​ളി​ലെ യാ​ത്ര​ക്കാ​രി​ൽ നി​ന്ന് ക്ര​മ​ര​ഹി​ത​മാ​യി സ​ർ​ചാ​ർ​ജ് ഈ​ടാ​ക്കി റെ​യി​ൽ​വേ 168 കോ​ടി രൂ​പ​യോ​ളം പി​രി​ച്ചെ​ടു​ത്ത​താ​യി ക​ൺ​ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

2022 ഏ​പ്രി​ൽ മു​ത​ൽ 2023 മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് 190ല​ധി​കം ട്രെ​യി​നു​ക​ളി​ലെ യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​ണ് ഇ​ത്ത​ര​ത്തി​ൽ തു​ക ഈ​ടാ​ക്കി​യ​ത്. ഇ​രു​ദി​ശ​ക​ളി​ലേ​ക്കു​മു​ള്ള സ​ർ​വീ​സു​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ കു​റ​ഞ്ഞ​ത് 55 കി​ലോ​മീ​റ്റ​ർ ശ​രാ​ശ​രി വേ​ഗ​ത​യു​ള്ള ട്രെ​യി​നു​ക​ളെ​യാ​ണ് സൂ​പ്പ​ർ​ഫാ​സ്റ്റ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ധി​ക തു​ക ഈ​ടാ​ക്കു​ന്ന​ത്. എ​ൻ​ഡ്-​ടു-​എ​ൻ​ഡ് ദൂ​ര​വും യാ​ത്രാ സ​മ​യ​വും ക​ണ​ക്കാ​ക്കി​യാ​ണ് ഈ ​വേ​ഗ​ത നി​ശ്ച​യി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ഓ​ഡി​റ്റ് ചൂ​ണ്ടി​ക്കാ​ണി​ച്ച 190 ട്രെ​യി​നു​ക​ളി​ൽ 100 എ​ണ്ണം ഇ​പ്പോ​ഴും ശ​രാ​ശ​രി 55 കി​ലോ​മീ​റ്റ​റി​ൽ താ​ഴെ വേ​ഗ​ത​യി​ലാ​ണ് ഓ​ടു​ന്ന​തെ​ന്ന് ഐ​സി​എം​എ​സ് ഡാ​റ്റ വി​ശ​ക​ല​നം ചെ​യ്ത​തി​ൽ നി​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ഇ​തു​സം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സോ​ണ​ൽ റെ​യി​ൽ​വേ​ക​ൾ ഇ​പ്പോ​ഴും യാ​ത്ര​ക്കാ​രി​ൽ നി​ന്ന് സൂ​പ്പ​ർ​ഫാ​സ്റ്റ് സ​ർ​ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്.

ട്രെ​യി​ൻ ഷെ​ഡ്യൂ​ളു​ക​ൾ കൃ​ത്യ​മാ​യി പ​രി​ഷ്ക​രി​ക്കാ​നും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന ട്രെ​യി​നു​ക​ളി​ൽ നി​ന്ന് മാ​ത്രം അ​ത്ത​രം നി​ര​ക്കു​ക​ൾ ഈ​ടാ​ക്കാ​നും സി​എ​ജി ശി​പാ​ർ​ശ ചെ​യ്തു.

Related posts

Leave a Comment