കുട്ടികളുടെ മാനസിക ആരോഗ്യത്തിന് അത്യാവശ്യം..! ബാ​ത്ത്റൂ​മി​ൽ ബീ​ച്ച് ഒരുക്കി ഒരമ്മ

അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ പു​റ​ത്തു​പോ​കു​ക എ​ന്ന​ത് കു‌​ട്ടി​ക​ളെ സം​ബ​ന്ധി​ച്ച് വ​ലി​യ കാ​ര്യ​മാ​ണ്. പാ​ർ​ക്കി​ലും ബീ​ച്ചി​ലു​മൊ​ക്കെ​യാ​ണ് സാ​ധാ​ര​ണ പോ​കു​ക.

എ​ന്നാ​ൽ കൊ​റോ​ണ കാ​ര​ണം യാ​ത്ര​ക​ൾ​ക്ക് വി​ല​ക്കു​ള്ള ഈ ​സ​മ​യ​ത്ത് എ​ന്തു​ചെ​യ്യും? ഇ​തി​ന് മ​നോ​ഹ​ര​മാ​യ ഒ​രു ഉ​ത്ത​രം ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് സ്റ്റേ​സി സോ​ള​മ​ൻ.

ദു​ബാ​യി​ലെ ബീ​ച്ചി​ൽ പോ​ക​ണ​മെ​ന്നാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ ആ​ഗ്ര​ഹം. പ​ക്ഷെ സാ​ധി​ച്ചി​ല്ല. അ​തു​കൊ​ണ്ട് വീ​ട്ടി​ലെ ബാ​ത്ത്റൂം ബീ​ച്ചാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് സ്റ്റേ​സി.

ബാ​ത്ത്റൂ​മി​ൽ പ്ലാ​സ്റ്റി​ക് ഒ‌​ട്ടി​ച്ച് അ​തി​ൽ മ​ണ​ൽ വി​രി​ച്ചു. സൈ​ഡി​ലാ​യി ഒ​രു ബാ​ത്ത്ട​ബ്ബും പി​ടി​പ്പി​ച്ച​തോ​ടെ ബീ​ച്ച് റെ​ഡി!

ബീ​ച്ചി​ൽ ക​ളി​ക്കു​ന്ന മ​ക്ക​ളാ​യ ലൈ​റ്റ​ൺ, സാ​ക്ക്, റെ​ക്സ് എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളും സ്റ്റേ​സി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. “ബാ​ത്ത്റൂ​മി​ലെ ബീ​ച്ച് ലൈ​ഫ്’ എ​ന്നാ​ണ് ചി​ത്ര​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന അ​ടി​ക്കു​റി​പ്പ്.

കു‌‌‌ട്ടികളുടെ മാനസിക ആരോഗ്യത്തിന് ഇത്തരം കാര്യങ്ങൾ ആവശ്യമാണെന്നാണ് സ്റ്റേസി പറയുന്നത്.

Related posts

Leave a Comment