ക​നത്ത ചൂ​ട്: മും​ബൈ​യി​ൽ ത​ക​ര​വീ​ടു​ക​ളി​ൽ ഉ​റ​ങ്ങാ​നാ​കാ​തെ ജ​ന​ങ്ങ​ൾ ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ലും മൈ​താ​ന​ങ്ങ​ളി​ലും

ജൂ​ലൈ മാ​സം അ​ടു​ത്തി​ട്ടും മും​ബൈ ന​ഗ​ര​ത്തി​ൽ ക​ടു​ത്ത ചൂ​ടി​ന് ശ​മ​ന​മി​ല്ല. മ​ഴ പെ​യ്യാ​ത്ത​തി​നെ തു​ട​ർ​ന്ന് താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ, രാ​ത്രി​യും പ​ക​ലും ചൂ​ടി​ൽ നി​ന്ന് ര​ക്ഷ​നേ​ടാ​ൻ വെ​ർ​സോ​വ ക​ട​ൽ​ത്തീ​ര​ത്ത് അ​ഭ​യം പ്രാ​പി​ച്ചി​രി​ക്കു​ക​യാ​ണ് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ. സ്ത്രീ​ക​ളും കു​ട്ടി​ക​ളും പു​രു​ഷ​ന്മാ​രും അ​ട​ങ്ങു​ന്ന വ​ൻ ജ​ന​ക്കൂ​ട്ടം തീ​ര​ത്ത് പാ​യ വി​രി​ച്ച് കി​ട​ന്നു​റ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

ചൂ​ട് സ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് ദി​വ​സ​വും ക​ട​ൽ​ത്തീ​ര​ത്ത് വ​ന്ന് കി​ട​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​ത്തെ ചേ​രി നി​വാ​സി​ക​ൾ പ​റ​ഞ്ഞു. ഇ​തി​ന് മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​ളു​ക​ൾ വെ​ർ​സോ​വ ബീ​ച്ചി​ൽ ഉ​റ​ങ്ങു​ന്ന വീ​ഡി​യോ​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

സ​മാ​ന​മാ​യ മ​റ്റൊ​രു സം​ഭ​വം മും​ബൈ​യ്ക്ക് സ​മീ​പ​മു​ള്ള ഭ​യ​ന്ദ​ർ ഈ​സ്റ്റി​ലും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​വി​ടെ​യു​ള്ള ആ​ന​ന്ദ് ദി​ഗെ മൈ​താ​ന​ത്ത് ധാ​രാ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് തു​റ​സ്സാ​യ സ്ഥ​ല​ത്ത് കി​ട​ന്നു​റ​ങ്ങു​ന്ന​ത്. ഇ​ന്ദി​രാ ന​ഗ​ർ പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രാ​ണ് ഇ​വ​ർ.

ത​ങ്ങ​ളു​ടെ ത​ക​ര മേ​ൽ​ക്കൂ​ര​യു​ള്ള ചെ​റി​യ വീ​ടു​ക​ളി​ൽ ചൂ​ട് അ​സ​ഹ​നീ​യ​മാ​യ​തി​നാ​ലാ​ണ് രാ​ത്രി​യി​ൽ ത​ങ്ങ​ൾ തു​റ​സ്സാ​യ മൈ​താ​ന​ത്ത് കി​ട​ന്നു​റ​ങ്ങു​ന്ന​തെ​ന്ന് ഇ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ലും താ​പ​നി​ല ഉ​യ​ർ​ന്നു​ത​ന്നെ നി​ൽ​ക്കു​ന്ന​തി​നാ​ൽ വീ​ടു​ക​ൾ​ക്കു​ള്ളി​ൽ ശ്വാ​സം മു​ട്ടു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

തു​ട​ർ​ന്ന്, മൈ​താ​ന​ത്ത് അ​ഭ​യം പ്രാ​പി​ച്ചി​രി​ക്കു​ന്ന ആ​ളു​ക​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രോ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രോ ഒ​ളി​ച്ചു​ക​ഴി​യു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് ഈ ​സു​ര​ക്ഷാ പ​രി​ശോ​ധ​ന​യെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment