അമ്പലപ്പുഴ: പോക്സോ കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പുന്നപ്ര തെക്ക് 16 -ാം വാർഡ് പനയ്ക്കൽ യേശുദാസിനെ (ബിനു – 39 ) യാണ് ജില്ലാ പോക്സോ കോടതി ജഡ്ജി പി.എൻ. വിനോദ് ശിക്ഷ വിധിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ജില്ലാ ജയിലിൽ റിമാൻഡിൽ പാർപ്പിച്ചാണ് വിചാരണ നടത്തിയത്.
പുന്നപ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.എച്ച്. അബു ഹാജരായി.
