ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടി​ട്ടും ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ നാ​ശം വിതച്ച കാ​ട്ടാ​ന​യെ തു​ര​ത്താ​ന്‍ ന​ട​പ​ടി​യാ​യി​ല്ല

കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ നാ​ശം വി​ത​യ്ക്കു​ന്ന കാ​ട്ടാ​ന​യെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടും ന​ട​പ​ടി​യാ​യി​ല്ല. പ​ഞ്ചാ​യ​ത്തി​ലെ മ​ലി​പ്പാ​റ കു​ള​ങ്ങാ​ട്ടു​കു​ഴി മേ​ഖ​ല​യി​ല്‍ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​യെ പ​ല​ത​വ​ണ കാ​ടു​ക​യ​റ്റി വി​ട്ടെ​ങ്കി​ലും തി​രി​കെ​യെ​ത്തു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ​പ്പോ​ള്‍ കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു​വും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ജി​ല്ലാ ക​ള​ക്ട​റെ നേ​രി​ല്‍​ക​ണ്ട് പ​രാ​തി ബോ​ധി​പ്പി​ച്ചി​രു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ല്‍ കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ട്ടാ​ന​യെ കാ​ടു​ക​യ​റ്റാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക മ​ല​യാ​റ്റൂ​ര്‍ ഡി​എ​ഫ്ഒ​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ങ്കി​ലും അ​ഞ്ചു ദി​വ​സം പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി​യാ​യി​ല്ല എ​ന്നാ​ണ് ആ​ക്ഷേ​പം.

ക​ഴി​ഞ്ഞ ദി​വ​സം ഭു​ത​ത്താ​ന്‍​കെ​ട്ട് ഡാ​മി​ന് സ​മീ​പം ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ എ​ത്തി​യ പി​ടി​യാ​ന കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും, കോ​ഴി​ഫാ​മി​ലേ​ക്കു​ള്ള വൈ​ദ്യു​തി കേ​ബി​ളും പൊ​ട്ടി​ച്ചു​ക​ള​യു​ക​യും ചെ​യ്തി​രു​ന്നു. കോ​ട്ട​പ്പാ​റ പ്ലാ​ന്‍റേ​ഷ​നി​ലേ​ക്കോ പെ​രി​യാ​ര്‍ ക​ട​ന്ന് മ​റു​ക​ര​യി​ലേ​ക്കോ ആ​ന പോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക മാ​ത്ര​മാ​ണ് ദി​വ​സേ​നെ വ​ന​പാ​ല​ക​ര്‍ ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ ആ​ന മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തും. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഭൂ​ത​ത്താ​ന്‍​കെ​ട്ട് ഡാ​മി​ന് താ​ഴ്ഭാ​ഗ​ത്തു കൂ​ടി​യാ​ണ് ആ​ന വ​ന​ത്തി​ലേ​ക്ക് പോ​യ​ത്. എ​ന്നാ​ല്‍ രാ​ത്രി​യാ​യ​തോ​ടെ വീ​ണ്ടും ഇ​ക്ക​രെ തി​രി​ച്ചെ​ത്തി.

Related posts

Leave a Comment