കൊക്കക്കോളയിലെ ഉന്നതന്റെ ചതിക്കെതിരേ സുസ്മിതയ്ക്ക് കോടതിയില്‍ ജയം, ലൈംഗികാപവാദക്കേസിലെ നഷ്ടപരിഹാരം നികുതി അടയ്‌ക്കേണ്ടതില്ല, സുഷ്മിതാസെന്നിന്റെ മീ ടൂ വിന് കോടതിയുടെ പിന്തുണ

ലൈംഗികാപവാദക്കേസ് ഒത്തുതീര്‍പ്പാക്കുന്ന കാര്യത്തില്‍ കിട്ടിയ നഷ്ടപരിഹാരം വരുമാനമല്ലെന്നും അതില്‍ നികുതി അടയ്ക്കേണ്ട കാര്യമില്ലെന്നും ബോളിവുഡ് നടിയും മുന്‍ വിശ്വസുന്ദരിയുമായ സുഷ്മിതാ സെന്നിന് അനുകൂലമായി ആദായനികുതി ട്രിബ്യൂണലിന്റെ വിധി. നഷ്ടപരിഹാരമായി കിട്ടുന്ന തുക നികുതിയുടെ പരിധിയില്‍ പെടില്ലെന്ന് വിധിച്ച കോടതി പക്ഷേ വരുമാനത്തിന്റെ സ്രോതസ് മറച്ചുവെച്ചതിന് സുഷ്മിതയ്ക്ക് 35 ലക്ഷം രൂപ പിഴയും വിധിച്ചു.

കമ്പനിയിലെ ഒരു ഉന്നതന്‍ തനിക്ക് നേരെ നടത്തിയ ലൈംഗിക പീഡന ശ്രമം ചെറുത്തതിലുള്ള പ്രതികാര നടപടിയാണ് കരാറില്‍ നിന്നുള്ള പിന്മാറ്റമെന്ന് ആരോപിച്ച സുഷ്മിതാസെന്‍ ഇത് വഞ്ചനയും സത്യസന്ധത ഇല്ലായ്മയും ആണെന്ന് ആരോപിച്ചു. ലൈംഗികപീഡനം നടത്താന്‍ ശ്രമിച്ചതിലൂടെ സുരക്ഷിതമായ തൊഴില്‍സാഹചര്യം സൃഷ്ടിക്കുന്നതിലുള്ള നിയമപരമായ കര്‍ത്തവ്യത്തില്‍ കമ്പനി വ്യതിചലിച്ചെന്ന് ആരോപിച്ച് അമേരിക്ക അടിസ്ഥാനമാക്കിയ കമ്പനിയുടെ ഇന്ത്യാ വിഭാഗത്തിനെതിരേ നടി നിയമനടപടി സ്വീകരിക്കുകയും വിഷയം ഒത്തു തീര്‍ക്കാന്‍ കമ്പനിയ്ക്ക് സമ്മതിക്കേണ്ടി വന്നത് 1.45 കോടിയായിരുന്നു.

കൊക്കോകോള ഇന്ത്യയുടെ ഉദ്യോഗസ്ഥന്‍ ലൈംഗിക പീഡനത്തിന് ശ്രമിച്ചു എന്നാരോപിച്ച് സുഷ്മിത നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ കമ്പനി നല്‍കിയ നഷ്ടപരിഹാരമാണ് നികുതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. നവംബര്‍ 14 നായിരുന്നു ഐടിഎടി ഈ വിധി പുറപ്പെടുവിച്ചത്. 2003-04 സാമ്പത്തീക വര്‍ഷത്തില്‍ താരത്തിന് 95 ലക്ഷം കിട്ടിയതുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. കൊക്കക്കോളയുടെ ഒരു പരസ്യം ചെയ്യുന്നതിനായി സുഷ്മിതാ സെന്നുമായി കമ്പനി 1.5 കോടി രുപയ്ക്ക് കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പായി കമ്പനി കരാറില്‍ നിന്നും വ്യതിചലിക്കുകയും പിന്മാറുകയും ചെയ്തു. ഇതിലാണ് വിധിയായത്.

Related posts