മും​ബൈ​യി​ലെ 1.2 ല​ക്ഷ​ത്തേ​ക്കാ​ൾ സ്വ​ന്തം നാ​ട്ടി​ലെ 40,000 രൂ​പ ന​ൽ​കു​ന്ന​ത് വ​ലി​യ സ​മ്പ​ന്ന​ത; ഉ​യ​ർ​ന്ന ശ​മ്പ​ള​മു​ള്ള ജോ​ലി ഉ​പേ​ക്ഷി​ച്ച് യു​വാ​വ്, ച​ർ​ച്ച​യാ​യി എ​ക്സ് പോ​സ്റ്റ്

ഇ​ന്ത്യ​യി​ലെ വ​ൻ​ന​ഗ​ര​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന ജീ​വി​ത​ച്ചെ​ല​വും ശ​മ്പ​ള​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വീ​ണ്ടു​മൊ​രു ച​ർ​ച്ച​യ്ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ് ഒ​രു ഐ​ടി ജീ​വ​ന​ക്കാ​ര​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ്. മെ​ട്രോ ന​ഗ​ര​മാ​യ മും​ബൈ​യി​ലെ ഉ​യ​ർ​ന്ന ശ​മ്പ​ള​മു​ള്ള ജോ​ലി ഉ​പേ​ക്ഷി​ച്ച് സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ശു​ഭ് ജെ​യി​ൻ എ​ന്ന യു​വാ​വാ​ണ് ത​ന്‍റെ അ​നു​ഭ​വം എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

മും​ബൈ​യി​ൽ പ്ര​തി​മാ​സം 1.2 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യി​രു​ന്ന ത​നി​ക്ക് ഇ​പ്പോ​ൾ സ്വ​ന്തം നാ​ട്ടി​ൽ ല​ഭി​ക്കു​ന്ന 40,000 രൂ​പ​യാ​ണ് കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യും സ​ന്തോ​ഷ​വും ന​ൽ​കു​ന്ന​തെ​ന്ന് യു​വാ​വ് വ്യ​ക്ത​മാ​ക്കു​ന്നു. ഒ​ന്നാം കി​ട ന​ഗ​ര​ങ്ങ​ളും മൂ​ന്നാം കി​ട ന​ഗ​ര​ങ്ങ​ളും ത​മ്മി​ലു​ള്ള ജീ​വി​ത​ച്ചെ​ല​വി​ലെ വ്യ​ത്യാ​സ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കാ​നാ​ണ് താ​ൻ ഈ ​ഉ​ദാ​ഹ​ര​ണം പ​ങ്കു​വെ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

രേ​ഖ​ക​ളി​ൽ 1.2 ല​ക്ഷം രൂ​പ എ​ന്ന​ത് വ​ള​രെ വ​ലി​യൊ​രു തു​ക​യാ​യി തോ​ന്നു​മെ​ങ്കി​ലും മാ​സാ​വ​സാ​നം ക​യ്യി​ൽ ഒ​ന്നും അ​വ​ശേ​ഷി​ക്കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു മും​ബൈ​യി​ലെ​ന്ന് ശു​ഭ് പ​റ​യു​ന്നു. ത​ന്‍റെ മും​ബൈ​യി​ലെ പ്ര​തി​മാ​സ ചെ​ല​വു​ക​ളു​ടെ ക​ണ​ക്കും അ​ദ്ദേ​ഹം പോ​സ്റ്റി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്:

ഇ​വ കൂ​ടാ​തെ ആ​മ​സോ​ൺ ഓ​ർ​ഡ​റു​ക​ൾ, ക്വി​ക്ക് കൊ​മേ​ഴ്‌​സ് ആ​പ്പു​ക​ൾ, കോ​ഫി, പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി വ​ലി​യൊ​രു തു​ക വേ​റെ​യും ചെ​ല​വാ​കും. “ഏ​റ്റ​വും ര​സ​ക​ര​മാ​യ കാ​ര്യം, 1.2 ല​ക്ഷം രൂ​പ സ​മ്പാ​ദി​ച്ചി​ട്ടും ഒ​രു വ​ൻ​ന​ഗ​ര​ത്തി​ൽ ജീ​വി​ച്ചു പോ​കാ​ൻ വേ​ണ്ടി മാ​ത്രം ഇ​തി​ന്‍റെ വ​ലി​യൊ​രു പ​ങ്ക് നി​ശ​ബ്ദ​മാ​യി ചോ​ർ​ന്നു​പോ​യി​രു​ന്നു എ​ന്ന​താ​ണ്, ശു​ഭ് കു​റി​ച്ചു.

മും​ബൈ​യി​ലെ ജീ​വി​തം ത​നി​ക്ക് പ​ണം സ​മ്പാ​ദി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കി​യെ​ങ്കി​ലും മാ​ന​സി​ക​മാ​യി ക​ടു​ത്ത അ​സം​തൃ​പ്തി​യാ​ണ് സ​മ്മാ​നി​ച്ച​തെ​ന്ന് ശു​ഭ് ജെ​യി​ൻ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഠി​ന​മാ​യ ജോ​ലി​ഭാ​രം കാ​ര​ണം പാ​ച​കം ചെ​യ്യാ​നോ മ​റ്റ് കാ​ര്യ​ങ്ങ​ൾ​ക്കോ സ​മ​യം കി​ട്ടാ​തെ വ​രു​മ്പോ​ൾ, ആ​ളു​ക​ൾ പ​ണം ന​ൽ​കി സൗ​ക​ര്യ​ങ്ങ​ൾ വാ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. ഇ​ത് മാ​ന​സി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും ത​ള​ർ​ത്തും.

“മും​ബൈ ക​രി​യ​ർ വ​ള​ർ​ച്ച​യും ആ​ത്മ​വി​ശ്വാ​സ​വും സ്വാ​ത​ന്ത്ര്യ​വും ന​ൽ​കി എ​ന്ന​ത് ശ​രി​യാ​ണ്. എ​ന്നാ​ൽ ഒ​രു ഘ​ട്ടം ക​ഴി​ഞ്ഞ​പ്പോ​ൾ, കൂ​ടു​ത​ൽ സ​മ്പാ​ദി​ക്കു​മ്പോ​ഴും മാ​ന​സി​ക​മാ​യി ഞാ​ൻ കൂ​ടു​ത​ൽ ത​ള​രു​ക​യാ​ണെ​ന്ന് എ​നി​ക്ക് മ​ന​സ്സി​ലാ​യി​യെ​ന്ന് ശു​ഭ് ജെ​യി​ൻ വ്യ​ക്ത​മാ​ക്കു​ന്നു.

സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മാ​റി​യ​പ്പോ​ൾ തു​ട​ക്ക​ത്തി​ൽ 40,000 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ച്ച​തെ​ങ്കി​ലും, യ​ഥാ​ർ​ത്ഥ​ത്തി​ൽ താ​ൻ കൂ​ടു​ത​ൽ സ​മ്പ​ന്ന​നാ​യാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്ന് ശു​ഭ് പ​റ​യു​ന്നു. വ​ൻ​ന​ഗ​ര​ങ്ങ​ളി​ലെ അ​മി​ത വാ​ട​ക​യോ മ​റ്റ് അ​ദൃ​ശ്യ​മാ​യ ചെ​ല​വു​ക​ളോ ഇ​ല്ലാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണം.

ഇ​തി​ന​കം അ​യ്യാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ട ഈ ​പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മും​ബൈ, ബെം​ഗ​ളൂ​രു, ഡ​ൽ​ഹി തു​ട​ങ്ങി​യ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന പ​ല പ്രൊ​ഫ​ഷ​ണ​ലു​ക​ളും ഇ​തേ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് ക​മ​ന്‍റു​ക​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment