ഭൂ​ക​മ്പ​ത്തി​നി​ട​യി​ലും രോ​ഗി​യെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് ഡോ​ക്ട​ർ​മാ​ർ, ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ലെ ജീ​വ​ൻ ര​ക്ഷാ​പോ​രാ​ട്ടം വൈ​റ​ൽ” ദൃ​ശ്യ​ങ്ങ​ൾ കാ​ണാം

ശ​ക്ത​മാ​യ ഭൂ​ക​മ്പം ഉ​ണ്ടാ​കു​ന്ന​തി​നി​ട​യി​ലും സ്വ​ന്തം ജീ​വ​ൻ പ​ണ​യം വെ​ച്ച് രോ​ഗി​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ജ​പ്പാ​നി​ലെ കു​മാ​മോ​ട്ടോ പ്ര​വി​ശ്യ​യി​ലെ യ​ത്സു​ഷി​റോ സി​റ്റി​യി​ലു​ള്ള കു​മാ​മോ​ട്ടോ കോം​പ്രി​ഹെ​ൻ​സീ​വ് ഹോ​സ്പി​റ്റ​ലി​ൽ ജൂ​ലൈ 28നാ​ണ് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്.

ശ​സ്ത്ര​ക്രി​യാ മു​റി ക​ഠി​ന​മാ​യി കു​ലു​ങ്ങു​ക​യും ഭാ​ര​മേ​റി​യ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ത​റ​യി​ലൂ​ടെ തെ​ന്നി​മാ​റു​ക​യും ചെ​യ്യു​മ്പോ​ൾ, ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഒ​ട്ടും പ​രി​ഭ്ര​മി​ക്കാ​തെ രോ​ഗി​യെ പൊ​തി​ഞ്ഞു​പി​ടി​ച്ച് ഉ​പ​ക​ര​ണ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ഈ ​സ​മ​യ​ത്ത് ന​ട​ന്നി​രു​ന്ന നാ​ല് ശ​സ്ത്ര​ക്രി​യ​ക​ളും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ വൈ​ദ്യ​സം​ഘ​ത്തി​ന് സാ​ധി​ച്ചു.

ദു​ര​ന്ത​മു​ഖ​ത്തും ക​ർ​ത്ത​വ്യ​ബോ​ധ​വും മ​നു​ഷ്യ​ത്വ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ജാ​പ്പ​നീ​സ് മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്റെ ഈ ​ദൃ​ശ്യ​ങ്ങ​ൾ​ക്ക് ലോ​ക​മെ​മ്പാ​ടു​മു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ളി​ൽ നി​ന്നും വ​ലി​യ പ്ര​ശം​സ​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

 

Related posts

Leave a Comment