‘ആ​ത്മാ​ഭി​മാ​ന​ത്തി​ന പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​വ​രാ​യ​തി​നാ​ൽ അ​ച്ഛ​നും അ​മ്മ​യും എ​ന്‍റെ കൈ​യി​ൽ നി​ന്ന് ഒ​രു രൂ​പ പോ​ലും വാ​ങ്ങാ​റി​ല്ല’: ഐ​ശ്വ​ര്യ ല​ക്ഷ്മി

പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ൽ മോ​ഡ​ലാ​യി ക​രി​യ​ർ ആ​രം​ഭി​ച്ച്, അ​റി​യ​പ്പെ​ടു​ന്ന നാ​യി​ക​യാ​യി വ​ള​ർ​ന്ന താ​ര​മാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. വ​ള​രെ പെ​ട്ട​ന്നാ​ണ് മ​ല​യാ​ള സി​നി​മ​യി​ലെ മു​ൻ​നി​ര ന​ടി​മാ​രു​ടെ പ​ട്ടി​ക​യി​ലേ​ക്ക് ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ത്തി​യ​ത്. മാ​യാ​ന​ദി, വ​ര​ത്ത​ൻ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലെ പ്ര​ക​ട​ന​മാ​ണ് ന​ടി​യു​ടെ ക​രി​യ​റി​ൽ ബ്രേ​ക്ക് ത്രൂ​വാ​യ​ത്.

മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴി​ലും തെ​ലു​ങ്കി​ലും സ​ജീ​വ​മാ​ണ് താ​രം. ഇ​പ്പോ​ഴി​താ ത​ന്‍റെ കൊ​ച്ചു​കു​ടും​ബ​ത്തെ കു​റി​ച്ചും മാ​താ​പി​താ​ക്ക​ളെ കു​റി​ച്ചും ഐ​ശ്വ​ര്യ ല​ക്ഷ്മി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ പ​ണം സ​മ്പാ​ദി​ച്ച് അ​ച്ഛ​നും അ​മ്മ​യ്ക്കും വേ​ണ്ട​തു ചെ​യ്തു കൊ​ടു​ക്കു​മ്പോ​ഴു​ള്ള സ​ന്തോ​ഷ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​ണ് മാ​താ​പി​താ​ക്ക​ളെ​ക്കു​റി​ച്ച് ഐ​ശ്വ​ര്യ ല​ക്ഷ്മി മ​ന​സു​തു​റ​ന്ന​ത്.

എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ എ​ന്‍റെ കൈ​യി​ൽ നി​ന്ന് ഒ​രു രൂ​പ പോ​ലും വാ​ങ്ങാ​റി​ല്ല. കാ​ര​ണം അ​വ​ർ ര​ണ്ടു​പേ​രും ഗ​വ. ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു. ഇ​പ്പോ​ൾ റി​ട്ട​യ​റാ​യി വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ക​യാ​ണ്. ആ​ത്മാ​ഭി​മാ​ന​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​വ​രാ​ണ് ര​ണ്ടു​പേ​രും. ഞാ​ൻ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ൾ മു​ത​ലാ​യ​വ വാ​ങ്ങി കൊ​ണ്ടു​പോ​കും. അ​തൊ​ക്കെ അ​വ​ർ സ്വീ​ക​രി​ക്കും.

അ​ത​ല്ലാ​തെ മ​റ്റൊ​ന്നി​നും അ​വ​ർ എ​ന്നെ ആ​ശ്ര​യി​ക്കു​ക​യോ ഞാ​ൻ പ​ണം കൊ​ടു​ത്താ​ൽ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യി​ല്ല. ര​ണ്ടു​പേ​രും സ്വ​യം പ​ര്യാ​പ്ത​രാ​ണ്. ഈ ​പ്രാ​യ​ത്തി​ലും ത​ങ്ങ​ൾ​ക്ക് എ​ന്ത് വേ​ണ​മെ​ങ്കി​ലും ത​ങ്ങ​ളു​ടെ കൈ​യി​ലു​ള്ള പ​ണം കൊ​ണ്ട് വാ​ങ്ങ​ണം. അ​താ​ണ് ര​ണ്ടു​പേ​ർ​ക്കും ഇ​ഷ്ടം. ഞാ​ൻ പ​ല​വ​ട്ടം ര​ണ്ടു​പേ​രെ​യും ഇ​ക്കാ​ര്യ​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ നി​ർ​ബ​ന്ധി​ച്ചു​വെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​ഷ്ട​പ്പെ​ട്ട സാ​രി​ക​ൾ കാ​ണു​മ്പോ​ൾ ഞാ​ൻ വാ​ങ്ങി​ത്ത​ന്നോ​ട്ടെ​യെ​ന്ന് അ​മ്മ​യോ​ട് ചോ​ദി​ക്കും.

ചി​ല​പ്പോ​ഴൊ​ക്കെ എ​ന്‍റെ നി​ർ​ബ​ന്ധം മൂ​ലം ഞാ​ൻ വാ​ങ്ങി​ക്കൊ​ടു​ത്ത​ത് അ​മ്മ സ്വീ​ക​രി​ച്ചി​ട്ടു​മു​ണ്ട്. അ​തി​നു​പോ​ലും ഒ​രു​പാ​ട് നി​ർ​ബ​ന്ധി​ക്കേ​ണ്ടി വ​ന്നു. കാ​ര​ണം അ​ത്ത​രം കാ​ര്യ​ങ്ങ​ൾ താ​ൽ​പ​ര്യ​മു​ള്ള​വ​ര​ല്ല ഇ​രു​വ​രും. ഞ​ങ്ങ​ളെ ഫ്രീ​യാ​യി വി​ടു​ന്ന​താ​ണ് ര​ണ്ടു​പേ​ർ​ക്കും ഇ​ഷ്ടം. ഇ​ക്കാ​ര്യം ഞാ​ൻ വൈ​കി​യാ​ണ് മ​ന​സി​ലാ​ക്കി​യ​ത്. അ​വ​ർ ര​ണ്ടു​പേ​രും ഹാ​പ്പി​യാ​യി ഇ​രി​ക്കാ​ൻ ഞാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ഞാ​ൻ വൈ​കി​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

ഞാ​ൻ ഹാ​പ്പി​യാ​യി ഇ​രി​ക്കു​ന്ന​ത് കാ​ണു​ന്ന​താ​ണ് എ​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം. ഞാ​ൻ സു​ര​ക്ഷി​ത​യാ​യി​രി​ക്ക​ണം, ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്ക​ണം. മെ​ന്‍റ​ൽ പ്ര​ഷ​ർ ഞാ​ൻ അ​നു​ഭ​വി​ക്ക​രു​ത് ഇ​തൊ​ക്കെ​യാ​ണ് അ​വ​രു​ടെ സ​ന്തോ​ഷം. ഇ​തൊ​ക്കെ മ​ന​സി​ലാ​ക്കി​യ​ശേ​ഷം ജീ​വി​ത​ത്തി​ൽ ഞാ​ൻ ഒ​രു​പാ​ട് സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും അ​നു​ഭ​വി​ച്ച് തു​ട​ങ്ങി.

എ​ന്‍റെ അ​മ്മ ഒ​രു അ​യ​ൺ ലേ​ഡി​യാ​ണ്. ചെ​റി​യ പ്രാ​യം മു​ത​ൽ സ്വ​യം പ​ര്യാ​പ്ത​യാ​കാ​ൻ അ​മ്മ എ​ന്നെ പ​രി​ശീ​ലി​പ്പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​ത് ഇ​പ്പോ​ഴും എ​ന്നെ ഒ​രു​പാ​ട് സ​ഹാ​യി​ക്കു​ന്നു​ണ്ട്. അ​ത്ത​ര​ത്തി​ൽ വ​ള​ർ​ന്ന​ത് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​മ്പോ​ൾ എ​ന്നെ ഒ​രു​പാ​ട് സ​ഹാ​യി​ക്കു​ന്നു​ണ്ട്. എ​നി​ക്കു​വേ​ണ്ട​തു ചെ​യ്യാ​ൻ എ​നി​ക്ക് ഞാ​ൻ മ​തി. മ​റ്റൊ​രാ​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മി​ല്ല. അ​തെ​ന്‍റെ അ​മ്മ എ​ന്നെ പ​ഠി​പ്പി​ച്ച​താ​ണ്- ഐ​ശ്വ​ര്യ​ല​ക്ഷ്മി പ​റ​യു​ന്നു.

Related posts

Leave a Comment