ദ​ക്ഷി​ണ റെ​യി​ൽ​വേ​യ്ക്ക് റി​ക്കാ​ർ​ഡ് വ​രു​മാ​ന​വു​മാ​യി വ​ന്ദേ ഭാ​ര​ത്: യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 77 ല​ക്ഷം ക​ട​ന്നു; പു​തി​യ ക​റ​ന്‍റ് ബു​ക്കിം​ഗി​ൽ കോ​ടി​ക​ളു​ടെ ലാ​ഭം

പ​ര​വൂ​ർ: കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നീ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്ക് യാ​ത്ര​ക്കാ​രു​ടെ വ​ൻ പി​ന്തു​ണ. റെ​യി​ൽ​വേ പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം വ​ന്ദേ ഭാ​ര​ത് സ​ർ​വീ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​രു​മാ​ന​ത്തി​ലും റി​ക്കാ​ർ​ഡ് വ​ർ​ധ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ (2025-26) സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ 24 വ​ന്ദേ ഭാ​ര​ത് സ​ർ​വീ​സു​ക​ളി​ലാ​യി 77.38 ല​ക്ഷം ആ​ൾ​ക്കാ​രാ​ണ് യാ​ത്ര ചെ​യ്ത​ത്. ഇ​തി​ലൂ​ടെ 803.86 കോ​ടി രൂ​പ​യു​ടെ വ​ൻ വ​രു​മാ​ന​മാ​ണ് റെ​യി​ൽ​വേ​യ്ക്ക് ല​ഭി​ച്ച​ത്. തൊ​ട്ടു മു​ൻ​വ​ർ​ഷ​ത്തെ 540.65 കോ​ടി രൂ​പ​യി​ൽ നി​ന്നാ​ണ് ഈ ​കു​തി​ച്ചു​ചാ​ട്ടം.

പു​തി​യ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്റെ (2026-27) ആ​ദ്യ ര​ണ്ട് മാ​സ​ങ്ങ​ളി​ൽ (ഏ​പ്രി​ൽ, മെ​യ്) മാ​ത്രം 15.21 ല​ക്ഷം യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 162.96 കോ​ടി രൂ​പ വ​ന്ദേ ഭാ​ര​ത് സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. മം​ഗ​ളൂ​രു – തി​രു​വ​ന​ന്ത​പു​രം, കാ​സ​ർ​ഗോ​ട് – തി​രു​വ​ന​ന്ത​പു​രം, ചെ​ന്നൈ എ​ഗ്മൂ​ർ – നാ​ഗ​ർ​കോ​വി​ൽ തു​ട​ങ്ങി​യ സ​ർ​വീ​സു​ക​ളി​ൽ പ​ല​പ്പോ​ഴും 100 ശ​ത​മാ​ന​ത്തി​ല​ധി​കം ഒ​ക്യു​പ്പ​ൻ​സി (യാ​ത്രാ തി​ര​ക്ക്) രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ളി​ൽ അ​വ​സാ​ന നി​മി​ഷം യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന​വ​ർ​ക്കാ​യി റെ​യി​ൽ​വേ കൊ​ണ്ടു​വ​ന്ന പു​തി​യ ക​റ​ന്‍റ് ബു​ക്കിം​ഗ് പ​രി​ഷ്കാ​രം വ​ലി​യ വി​ജ​യ​മാ​യി മാ​റി. ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​ന് 15 മി​നി​റ്റ് മു​ൻ​പ് വ​രെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന സ്റ്റേ​ഷ​നി​ൽ നി​ന്നോ അ​ല്ലെ​ങ്കി​ൽ വ​ഴി​യി​ലു​ള്ള ഏ​തൊ​രു സ്റ്റേ​ഷ​നി​ൽ നി​ന്നോ ട്രെ​യി​നി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് നേ​രി​ട്ട് ബു​ക്ക് ചെ​യ്യാം.

മു​ൻ​പ് പൈ​ല​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത എ​ട്ട് ട്രെ​യി​നു​ക​ളി​ൽ ന​ട​പ്പാ​ക്കി​യ ഈ ​പ​ദ്ധ​തി വ​ഴി ക​റ​ന്‍റ് ബു​ക്കിം​ഗ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 80 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​ലൂ​ടെ പ്ര​തി​മാ​സ ക​റ​ന്‍റ് ബു​ക്കിം​ഗ് വ​രു​മാ​നം 117 ല​ക്ഷ​ത്തി​ൽ നി​ന്നും 222 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു.
പ്ര​ത്യേ​കി​ച്ച് തി​രു​വ​ന​ന്ത​പു​രം – മം​ഗ​ളൂ​രു റൂ​ട്ടി​ലോ​ടു​ന്ന ട്രെ​യി​നു​ക​ളി​ലും ചെ​ന്നൈ – നാ​ഗ​ർ​കോ​വി​ൽ റൂ​ട്ടി​ലു​മാ​ണ് ഈ ​സം​വി​ധാ​നം വ​ഴി റെ​യി​ൽ​വേ​ക്കു കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ച്ച​ത്.

ഈ ​മി​ക​ച്ച വി​ജ​യ​ത്തെ​ത്തു​ട​ർ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ നി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന ആ​കെ​യു​ളെ 17 വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ളി​ലേ​ക്കും ഈ 15 ​മി​നി​റ്റ് ക​റ​ന്‍റ് ബു​ക്കിം​ഗ് സം​വി​ധാ​നം ഇ​പ്പോ​ൾ വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത് സീ​റ്റു​ക​ൾ പാ​ഴാ​യി​പ്പോ​കു​ന്ന​ത് ത​ട​യു​ന്ന​തി​നൊ​പ്പം അ​വ​സാ​ന നി​മി​ഷം അ​ടി​യ​ന്ത​ര യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന​വ​ർ​ക്ക് വ​ലി​യ അ​നു​ഗ്ര​ഹ​വു​മാ​യി മാ​റി.

ശ​ക്ത​മാ​യ യാ​ത്രാ ആ​വ​ശ്യ​ത്തി​നൊ​പ്പം പു​തി​യ ക​റ​ന്‍റ് ബു​ക്കിം​ഗ് സൗ​ക​ര്യം കൂ​ടി ല​ഭ്യ​മാ​ക്കി​യ​തോ​ടെ ദ​ക്ഷി​ണ റെ​യി​ൽ​വേ സോ​ണി​ന്‍റെ ആ​കെ പ്ര​ക​ട​ന​ത്തി​ൽ വ​ലി​യ മാ​റ്റ​മാ​ണു​ണ്ടാ​യ​ത്. 2024-25 വ​ർ​ഷ​ത്തി​ൽ ക​റ​ന്‍റ് ബു​ക്കിം​ഗ് വ​ഴി മൂ​ന്ന് ല​ക്ഷ​ത്തോ​ളം യാ​ത്ര​ക്കാ​രാ​ണ് വ​ന്ദേ​ഭാ​ര​തി​നെ ആ​ശ്ര​യി​ച്ച​തെ​ങ്കി​ൽ, 2025-26 വ​ർ​ഷ​ത്തി​ൽ ഇ​ത് 7.42 ല​ക്ഷ​മാ​യി കു​തി​ച്ചു​യ​ർ​ന്നു. ഈ ​ഇ​ന​ത്തി​ലെ വ​രു​മാ​നം 21 കോ​ടി​യി​ൽ നി​ന്നും ഒ​റ്റ​യ​ടി​ക്ക് 57 കോ​ടി രൂ​പ​യാ​യി വ​ർ​ധി​ച്ചു.

ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും നൂ​ത​ന​മാ​യ പ്ര​ക്രി​യ​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യം പ​ര​മാ​വ​ധി കൂ​ട്ടാ​നും ട്രെ​യി​നു​ക​ളു​ടെ ആ​സ്തി വി​നി​യോ​ഗം മെ​ച്ച​പ്പെ​ടു​ത്താ​നും റെ​യി​ൽ​വേ ല​ക്ഷ്യ​മി​ടു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ റൂ​ട്ടു​ക​ളി​ലേ​ക്ക് സ​ർ​വീ​സ് വ്യാ​പി​പ്പി​ക്കു​ന്ന​തി​നൊ​പ്പം വ​ന്ദേ ഭാ​ര​ത് ശൃം​ഖ​ല കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment