അ​ങ്ക​ണ​വാ​ടി​യി​ലെ ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി​യു​ടെ അ​മ്മ​യാ​യ അ​ധ്യാ​പി​ക​യെ ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: അ​ങ്ക​ണ​വാ​ടി​യി​ല്‍ മൂ​ന്ന​ര വ​യ​സു​കാ​രി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യു​ടെ അ​മ്മ​യാ​യ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. ലൈം​ഗി​കാ​തി​ക്ര​മ​ത്തെ കു​റി​ച്ച് അ​ധ്യാ​പി​ക​യ്ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. അ​ധ്യാ​പി​ക​യെ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

അ​ങ്ക​ണ​വാ​ടി ആ​യ​യു​ടെ മൊ​ഴി​യും പോ​ലീ​സ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി കാ​ശി​നാ​ഥ​നെ ആ​ലു​വ​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് ഇ​ന്ന​ലെ എ​ള​മ​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

കൊ​ച്ചി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ അ​ങ്ക​ണ​വാ​ടി​യി​ല്‍ നാ​ലു ദി​വ​സം മു​മ്പാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടാ​യ​ത് മാ​താ​പി​താ​ക്ക​ള്‍ ചോ​ദി​ച്ച​പ്പോ​ഴാ​ണ് ന​ട​ന്ന സം​ഭ​വ​ങ്ങ​ള്‍ കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

തു​ട​ര്‍​ന്ന് ശ​നി​യാ​ഴ്ച മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ​നി​താ ശി​ശു വി​ക​സ​ന മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം വ​കു​പ്പ് ജോ​യി​ന്‍റ് ഡ​റ​ക്ട​ര്‍, നി​ര്‍​ഭ​യ സെ​ല്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍, ഐ​സി​പി​എ​സ് പ്രോ​ഗ്രാം കോ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്നി​വ​ര്‍ ഇ​ന്ന് അ​ങ്ക​ണ​വാ​ടി​യി​ല്‍ നേ​രി​ട്ടെ​ത്തി തെ​ളി​വെ​ടു​ക്കും.

Related posts

Leave a Comment