സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​ക്ക​ക​ത്ത് ച​ര്‍​ച്ച​യു​ണ്ടാ​കുമെന്ന് കെ​.സി. വേ​ണു​ഗോ​പാ​ല്‍

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ ബാ​ധി​ക്കു​ന്ന സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​ക്ക​ക​ത്ത് ച​ര്‍​ച്ച​യു​ണ്ടാ​കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. ച​ര്‍​ച്ച ചെ​യ്യേ​ണ്ട സ​മ​യ​ത്ത് വേ​ണ്ട രീ​തി​യി​ല്‍ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ച​ര്‍​ച്ച ചെ​യ്യും. ആ​ല​പ്പു​ഴ ക​ള​ക്‌ടറേറ്റി​ല്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​തി​യ സ​ര്‍​ക്കാ​രാ​ണ്. സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ല്ല രീ​തി​യി​ല്‍ മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്. ജ​നം കാ​ത്തി​രു​ന്ന നി​ര​വ​ധി പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ബ​ജ​റ്റി​ലു​ണ്ടാ​യി.​അ​ധി​കാ​ര​മേ​റ്റ് ചു​രു​ങ്ങി​യ ആ​ഴ്ച​ക​ള്‍കൊ​ണ്ട് നി​ര​വ​ധി ന​ല്ല കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു. ചി​ല​ കാ​ര്യ​ങ്ങ​ളി​ല്‍ ചി​ല​ ഭാ​ഗ​ത്ത് ആ​ശ​ങ്ക​യു​ണ്ടാ​കാം. സ​ര്‍​ക്കാ​ർ ന​ട​പ​ടി​ക​ളി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും പ്ര​യാ​സ​മു​ണ്ടെ​ങ്കി​ല്‍ അ​ത് പാ​ര്‍​ട്ടി​ത​ല​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യും.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യം, ധാ​തു​മ​ണ​ല്‍ ഖ​ന​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ചി​ല ആ​ശ​ങ്ക​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്. അ​ത്ത​രം ആ​ശ​ങ്ക​ക​ള്‍ ദൂ​രീ​ക​രി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സ​ര്‍​ക്കാ​രി​നു​ണ്ടെ​ന്നും കെ​.സി. വേ​ണു​ഗോ​പാ​ല്‍ വ്യ​ക്ത​മാ​ക്കി.സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ഖ​ന​നം സം​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സി​നും യു​ഡി​എഫി​നും ദേ​ശീ​യ-​സം​സ്ഥാ​ന​ ത​ല​ത്തി​ല്‍ ന​യ​ങ്ങ​ളും നി​ല​പാ​ടു​ക​ളു​മു​ണ്ട്.

അ​തി​ല്‍നി​ന്ന് മാ​ത്ര​മേ മു​ന്നോ​ട്ട് പോ​കൂ. തീ​ര​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യും അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി മാ​ത്ര​മേ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​ത്താ​നാ​കൂ.സ​ര്‍​ക്കാ​ര്‍ ന​ല്ല ഉ​ദ്ദേ​ശ്യ​ത്തോ​ടെ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് സ്വീ​കാ​ര്യ​മാ​ണോ​യെ​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം എ​ല്ലാ​വ​ര്‍​ക്കു​മു​ണ്ടെ​ന്നും കെ​.സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​​ന്‍റി​നെപ്പ​റ്റി ഉചിത​മാ​യ തീ​രു​മാ​നം ഉ​ചി​ത​മാ​യ സ​മ​യ​ത്തെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി​ക​ളെ പി​ള​ര്‍​ത്തു​ന്ന ബി​ജെ​പി​യു​ടെ ന​ട​പ​ടി​യെ​ കെ.​സി. വേ​ണു​ഗോ​പാ​ല്‍ വി​മ​ര്‍​ശി​ച്ചു.ഭ​ര​ണം നി​ല​നി​ര്‍​ത്താ​ന്‍ ജ​നാ​ധി​പ​ത്യ​ത്തെ ഇ​ല്ലാ​താ​ക്കാ​നു​ള്ള കു​ത്സി​ത ശ്ര​മ​മാ​ണ് മോ​ദി ന​ട​ത്തു​ന്ന​ത്. ആ​ദ​ര്‍​ശംകൊ​ണ്ട​ല്ല ചെ​റു​പാ​ര്‍​ട്ടി​ക​ളെ ബി​ജെ​പി ഭി​ന്നി​പ്പി​ക്കു​ന്ന​ത്. പ​ക​രം പ​ണ​വും അ​ധി​കാ​ര​വും ഉ​പ​യോ​ഗി​ച്ച് കോ​ടി​ക​ള്‍ ന​ല്‍​കി എം​പി​മാ​രെ വി​ല​യ്‌​ക്കെ​ടു​ക്കു​ക​യാ​ണ്. പാ​ര്‍​ല​മെ​ന്‍റി​ല്‍ കൃ​ത്രി​മ​മാ​യി മൂ​ന്നി​ല്‍ ര​ണ്ട് ഭൂ​രി​പ​ക്ഷം ഉ​ണ്ടാ​ക്കാ​നാ​ണി​തെ​ന്നും കെ​.സി. വേ​ണു​ഗോ​പാ​ല്‍ വി​മ​ര്‍​ശി​ച്ചു.

Related posts

Leave a Comment