ക​ല്ലൂ​പ്പാ​റ​യി​ൽ 23 ല​ക്ഷം രൂ​പ​യു​ടെ ക​വ​ർ​ച്ച ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ; പി​ടി​യി​ലാ​യ​ത് ഈ​രാ​റ്റു​പേ​ട്ട​യി​ൽ

മ​ല്ല​പ്പ​ള്ളി: ക​ല്ലൂ​പ്പാ​റ​യി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ൽ നി​ന്ന് 23 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ ഈ​രാ​ട്ടു​പേ​ട്ട​യി​ല്‍ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ല്ല തു​ക​ല​ശേ​രി കു​ള​ക്കാ​ട് ദ​ര്‍​ശ​ന ഹൗ​സി​ല്‍ സ്റ്റാ​ന്‍ വ​ര്‍​ഗീ​സ് (30) നെ​യാ​ണ് കീ​ഴ്‌വാ​യ്പൂ​ര്പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ ഇ​യാ​ൾ സ​ഞ്ച​രി​ച്ച കാ​റി​ൽ നി​ന്ന് ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 17നാ​ണ് ക​ല്ലൂ​പ്പാ​റ പു​തു​ശേ​രി​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് 22.66 ല​ക്ഷം രൂ​പ​വി​ല വ​രു​ന്ന സ്വ​ര്‍​ണ​വും കാ​മ​റ​യും ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 22,92,500 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ഇ​യാ​ള്‍ ക​വ​ര്‍​ന്ന​ത്. മോ​ഷ​ണ​ത്തെ തു​ട​ര്‍​ന്ന് കീ​ഴ്‌വാ​യ്പൂ​ര് പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യി​ലേ​ക്ക് എ​ത്തി​യ​ത്.

കീ​ഴ്‌വാ​യ്പൂ​ര് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ.​അ​ജീ​ബ്, എ​സ് ഐ​മാ​രാ​യ ടി. ​അ​നീ​ഷ്, എ​ൻ.​എ​സ്. ഷാ​ന്‍ തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്റ്റാ​ന്‍ വ​ര്‍​ഗീ​സ് തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മോ​ഷ​ണം കൊ​ല​പാ​ത​ക​ശ്ര​മം ഉ​ള്‍​പ്പെ​ടെ ഏ​ഴോ​ളം കേ​സു​ക​ളി​ലും, കൂ​ടാ​തെ കോ​യി​പ്രം, അ​ങ്ക​മാ​ലി, ചെ​ങ്ങ​ന്നൂ​ര്‍, ഈ​രാ​റ്റു​പേ​ട്ട സ്റ്റേ​ഷ​നു​ക​ളി​ലെ​യും 15 ഓ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി സം​ഭ​വ​സ്ഥ​ല​ത്ത് ഉ​ള്‍​പ്പെ​ടെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും ക​വ​ര്‍​ന്ന സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്നും എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു.

Related posts

Leave a Comment