തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി മുൻ എംഎൽഎ കെ.ബി. ഗണേഷ് കുമാർ. സംഘടനയിൽ ജനാധിപത്യം അസ്തമിച്ചെന്നും ചില ഇത്തിൾക്കണ്ണികൾ എൻഎസ്എസിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. തിരുവനന്തപുരം മന്നം ക്ലബിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു നേതൃത്വത്തെ വിറപ്പിച്ച ഗണേഷ് കുമാറിന്റെ പരാമർശങ്ങൾ. മന്നത്ത് ആചാര്യനിരുന്ന കസേരയിൽ ഇരിക്കുമ്പോൾ അതിനെ കുറിച്ച് ഓർമ്മവേണം. കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാമെന്ന് തോന്നിക്കുന്ന തരത്തിൽ പെരുമാറരുത്. താൻ ശുനകനാണെന്ന ഓർമ്മയില്ലെങ്കിലും ഇരിക്കുന്നത് കനകസിംഹാസനത്തിലാണെന്ന ബോധം എല്ലാവർക്കും നല്ലതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എൻഎസ്എസിൽ നടക്കുന്ന ഏറ്റവും വലിയ അഴിമതി സ്വജനപക്ഷപാതമാണെന്ന് ഗണേഷ് കുമാർ ആരോപിച്ചു. ഒരു വ്യക്തി തന്റെ കുടുംബത്തിൽ നിന്ന് മാത്രം 43 പേരെയാണ് സംഘടനയുടെ വിവിധ തസ്തികകളിൽ ജോലിക്ക് വെച്ചിരിക്കുന്നത്. എൻഎസ്എസ് എന്തുകൊണ്ട് മെഡിക്കൽ കോളജ് തുടങ്ങുന്നില്ല. മെഡിക്കൽ കോളജിലെ തൂപ്പുജോലിക്ക് കയറാൻ പോലും യോഗ്യതയുള്ളവർ ഈ…
Read MoreDay: August 12, 2026
ഗ്രാമവാസികൾക്ക് നേരെ പാഞ്ഞടുത്തു; പന്തം വീശി തുരത്താൻ ശ്രമിച്ചവർക്കുനേരെ ആന, ഓട്ടത്തിനിടയിൽ ചെളിയിൽ വീണ് ആളുകൾ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ
നെൽവയലിലിറങ്ങിയ കാട്ടാനയെ പന്തം വീശി തുരത്താൻ ശ്രമിച്ച ഗ്രാമവാസികൾക്ക് നേരെ ആന ക്രോധത്തോടെ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഭീതി വിതയ്ക്കുന്നു. പന്തം കാണിച്ച് പേടിപ്പിക്കാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ കാട്ടാന പെട്ടെന്ന് തിരിഞ്ഞ് ആക്രമണസ്വഭാവത്തോടെ ഓടിയടുക്കുകയായിരുന്നു. മുട്ടൊപ്പം വെള്ളവും ചെളിയുമുള്ള നെൽവയലിലൂടെ കഷ്ടപ്പെട്ട് നീങ്ങാൻ ശ്രമിച്ച ആനയ്ക്ക് നേരെയാണ് ഗ്രാമവാസികൾ പന്തം വീശിയത്. എന്നാൽ, നിമിഷനേരം കൊണ്ട് ആന ഭീകരമായി ജനങ്ങൾക്ക് നേരെ പാഞ്ഞടുത്തതോടെ ആളുകൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഓട്ടത്തിനിടയിൽ പലരും ചെളിയിലേക്ക് നിലംപതിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി ഡോ. പി.എം. ധകാതെയാണ് ഈ വീഡിയോ എക്സിൽ പങ്കുവെച്ചത്. ചെളി നിറഞ്ഞ ഭൂപ്രകൃതിയിലും കാട്ടാനകൾക്ക് വിചാരിക്കുന്നതിലും വേഗത്തിൽ സഞ്ചരിക്കാൻ കഴിയുമെന്ന് ഈ സംഭവം വ്യക്തമാക്കുന്നതായി അദ്ദേഹം മുന്നറിയിപ്പ് നൽകി. ആനകളുടെ വീതിയുള്ള പാദങ്ങൾ അവയുടെ ശരീരഭാരം തുല്യമായി…
Read Moreമദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ തള്ളിയിട്ടശേഷം തല ഭിത്തിയിൽ ഇടിപ്പിച്ചു; കൈവിരലുകൾ ഒടിച്ചു; ജോബി സ്ഥിരം പ്രശ്നക്കാരനെന്ന് നാട്ടുകാർ
പത്തനംതിട്ട: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ ക്രൂരമായി മർദിച്ച പ്രതി പിടിയിൽ. റാന്നി കരികുളം പഴവങ്ങാടിയിൽ ജോബി ജേക്കബ് ജോർജ് (43) ആണ് പിടിയിലായത്. ജോബിയുടെ ആക്രമണത്തിൽ അമ്മയുടെ കൈവിരലിന് പൊട്ടലുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. സ്ഥിരം മദ്യപാനിയായ ജോബി മദ്യപിക്കുന്നതിനായി പണം നൽകാത്തതിന് അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. മുൻപും ഇയാൾ അമ്മയെ ഉപദ്രവിച്ചതിന് പോലീസിന് പരാതികൾ ലഭിച്ചിരുന്നു. ഞായറാഴ്ച ഇയാൾ അമ്മയെ പശുത്തൊഴുത്തിൽ നിന്നും വലിച്ച് പുറത്തിടുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പിടിയിലായ പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreഇൻഫാന്റിനോയുടെ രാജി ആവശ്യത്തിൽ നിർണായക വഴിത്തിരിവ്; പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ്
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് പിന്തുണയുമായി രംഗത്ത്. ഇൻഫാന്റിനോയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നത് വലിയ അബദ്ധമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഫിഫ ടൂർണമെന്റുകളിലേക്ക് സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരാനുള്ള ഇൻഫാന്റിനോയുടെ പദ്ധതിയെച്ചൊല്ലി സംഘടനയ്ക്കുള്ളിൽ കടുത്ത ഭിന്നതയും രാജി ആവശ്യപ്പെട്ടുള്ള സമ്മർദ്ദവും ശക്തമാകുന്നതിനിടയിലാണ് ട്രംപിന്റെ പ്രതികരണം. യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫയുടെ നേതൃത്വത്തിലാണ് ഇൻഫാന്റിനോയ്ക്കെതിരായ നീക്കങ്ങൾ പുരോഗമിക്കുന്നത്. അടുത്ത വർഷം മാർച്ചിൽ നടക്കുന്ന ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തെ പുറത്താക്കാനാണ് എതിർപക്ഷത്തിന്റെ ശ്രമം. യൂറോപ്പ്, ഏഷ്യ, നോർത്ത് അമേരിക്ക കോൺഫെഡറേഷനുകൾ ഇൻഫാന്റിനോയ്ക്ക് എതിരെ തുറന്ന കത്തെഴുതുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2026 ലോകകപ്പ് ആതിഥേയരായ അമേരിക്കയും കാനഡയും ഈ നീക്കങ്ങളെ പിന്തുണച്ചപ്പോൾ, മെക്സിക്കോ മാത്രമാണ് ഇൻഫാന്റിനോയ്ക്കൊപ്പം നിലയുറപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഇൻഫാന്റിനോയെ പിന്തുണച്ചുകൊണ്ട് ട്രംപ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. 2016 മുതൽ ഫിഫ…
Read Moreപെൺകുട്ടികളുടെ പൊരിഞ്ഞ തമ്മിൽതല്ല്; കോളേജിന് മുന്നിൽ രണ്ട് സംഘം ഏറ്റുമുട്ടി, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ, വീഡിയോ കാണാം
പൂനയിലെ ആബാസാഹെബ് ഗാർവെയർ കോളേജിന് പുറത്ത് രണ്ട് സംഘം പെൺകുട്ടികൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. വഴക്കിന്റയും കൈയേറ്റത്തിന്റയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ സംഭവം വൻ ശ്രദ്ധ നേടിയിരിക്കുകയാണ്. സ്ഥലത്തുണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ പകർത്തിയ ദൃശ്യങ്ങളിൽ, പെൺകുട്ടികൾ തമ്മിൽ വാക്കേറ്റത്തിലേർപ്പെടുന്നതും തുടർന്ന് അത് പരസ്പരം തല്ലുന്ന തരത്തിലുള്ള സംഘർഷമായി മാറുന്നതും വ്യക്തമായി കാണാം. പെട്ടെന്നുണ്ടായ ഈ പോരാട്ടം കോളേജ് പരിസരത്ത് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവം നടക്കുമ്പോൾ നിരവധി ആളുകൾ ചുറ്റും തടിച്ചുകൂടുകയും ചിലർ രംഗം ശാന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വൻതോതിൽ പ്രചരിക്കുന്ന വീഡിയോ വലിയ ചർച്ചയായെങ്കിലും ആക്രമണത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഏറ്റുമുട്ടലിൽ ഏർപ്പെട്ടവർ ആബാസാഹെബ് ഗാർവെയർ കോളേജിലെ വിദ്യാർഥിനികൾ തന്നെയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. സംഭവത്തിൽ പോലീസിന് പരാതി ലഭിച്ചിട്ടുണ്ടോയെന്നോ…
Read Moreകെപിസിസി അധ്യക്ഷൻ മന്ത്രിയല്ലാത്ത ആളായിരിക്കണം: സണ്ണി ജോസഫ്
ന്യൂഡൽഹി: കെപിസിസി അധ്യക്ഷൻ മന്ത്രിയല്ലാത്ത ആളായിരിക്കണമെന്നും മുഴുവൻ സമയ പ്രസിഡന്റ് വരുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ്. രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വൈദ്യുതി മേഖല മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികളെക്കുറിച്ച് കേന്ദ്ര ഊർജ മന്ത്രി മനോഹർലാൽ ഘട്ടറുമായി സണ്ണി ജോസഫ് ചർച്ച നടത്തി. കേന്ദ്ര ഉൽപാദന നിലയങ്ങളിൽ നിന്ന് അധിക വൈദ്യുതി അനുവദിക്കണമെന്നും, കൂടംകുളം, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്ന് തെക്കൻ കേരളത്തിലേക്കുള്ള പ്രസരണ ശൃംഖല ശക്തിപ്പെടുത്തണമെന്നും അദ്ദേഹം നിവേദനത്തിൽ ആവശ്യപ്പെട്ടു.
Read Moreമോഷണം തടയാൻ ബോധവത്കരണ ക്ലാസ്; അസ്വസ്ഥനായി ഒരു യാത്രക്കാരൻ; ചോദ്യം ചെയ്തപ്പോൾ കൈയിൽ കിട്ടിയത് സാക്ഷാൻ കള്ളനെതന്നെ
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് നടത്തിയ ബോധവത്കരണ പരിപാടിക്കിടെ മോഷണമുതലുമായി പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി. മലപ്പുറം തിരൂർ കടപ്പുറം അരിയന്റെ പുരയ്ക്കൽ സൂഫിയാൻ (25) ആണ് പിടിയിലായത്. മൊബൈൽ ഫോൺ മോഷണം പെരുകിയതോടെ യാത്രക്കാരെ ബോധവത്കരിക്കാനാണ് റെയിൽവേ പോലീസ് ക്ലാസ് നടത്തിയത്. ഇതിനിടെയാണ് അസ്വസ്ഥനായിരിക്കുന്ന ഒരു യാത്രക്കാരനെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് കൊല്ലം സ്വദേശിയുടെ മോഷണം പോയ ഫോൺ കണ്ടെത്തി. ഇതേതുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സൂഫിയാൻ വധശ്രമം ഉൾപ്പെടെ 10ഓളം കേസുകളിലെ പ്രതിയാണെന്ന് കണ്ടെത്തിയത്.
Read Moreഅർധനഗ്നനായ യുവാവിന്റെ കത്തി ആക്രമണം; ഭയന്നുവിറച്ച് ജനങ്ങൾ, ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ
ഹോങ്കോങ്ങിലെ പോക്ക് ഫു ലാം മേഖലയിലുള്ള ലക്ഷ്വറി പാർപ്പിട സമുച്ചയമായ ബാഗിയോ വില്ലയിൽ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച 22കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 10 തിങ്കളാഴ്ച രാവിലെയോടെയായിരുന്നു നാടിനെ വിറപ്പിച്ച ഈ ദാരുണ സംഭവം നടന്നത്. ഈ സമുച്ചയത്തിലെ തന്നെ താമസക്കാരനാണ് അറസ്റ്റിലായ യുവാവ്. നഗ്നപാദനായി, ഷർട്ടിടാതെ വെറും ട്രാക്ക്പാന്റ്സ് മാത്രം ധരിച്ചാണ് യുവാവ് ഫ്ലാറ്റിന് പുറത്തേക്ക് ഇറങ്ങിയത്. വഴിപോക്കന് നേരെ കത്തിയുമായി പാഞ്ഞടുത്ത ഇയാളെ സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചതോടെ പ്രകോപിതനാവുകയായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാരനും ഇയാളും തമ്മിൽ കയ്യാങ്കളിയുണ്ടായി. ബഹളം തുടരുന്നതിനിടെ, സമീപത്തുകൂടി നടന്നുപോകുകയായിരുന്ന ഒരു വിദേശ ഗാർഹിക തൊഴിലാളിക്ക് നേരെ യുവാവ് തിരിയുകയും അവരുടെ മുതുകിൽ കത്തികൊണ്ട് കുത്തുകയുമായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് സുരക്ഷാ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് സാഹസികമായി ഇയാളെ പിടിച്ചുവെച്ച് പോലീസിന് കൈമാറിയത്. പരിക്കേറ്റ ഗാർഹിക തൊഴിലാളിയെയും…
Read Moreകാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് പുതിയ കർമപദ്ധതിയുമായി ഗതാഗത വകുപ്പ്; തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗതാഗത വകുപ്പ് പ്രത്യേക കർമപദ്ധതിക്ക് രൂപം നൽകുന്നു. റോഡുകളിലെ വാഹനപ്പെരുപ്പം കാരണം സാധാരണക്കാർ റോഡ് മുറിച്ചുകടക്കുന്നത് കനത്ത വെല്ലുവിളിയായി മാറിയ പശ്ചാത്തലത്തിലാണ് ഈ നിർണായക നീക്കം. ഗതാഗത മന്ത്രി സി.പി. ജോണിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. റോഡ് സേഫ്റ്റി അതോറിറ്റി, പൊതുമരാമത്ത് ഫണ്ട് ബോർഡ്, നാറ്റ്പാക്ക്, ട്രാഫിക് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു. കാൽനടയാത്രക്കാരുടെ സുരക്ഷ മുൻനിർത്തി റോഡുകളിലെ സീബ്ര ലൈനുകളുടെ വീതി അടിയന്തരമായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ഒന്നിലധികം വരികളുള്ള പ്രധാന പാതകളിൽ റോഡിന്റെ മധ്യഭാഗത്തായി യാത്രക്കാർക്ക് സുരക്ഷിതമായി കാത്തുനിൽക്കാൻ സൗകര്യമൊരുക്കുന്ന സംവിധാനം നടപ്പിലാക്കും. ആദ്യഘട്ടം തിരുവനന്തപുരത്ത്: തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളായ കിഴക്കേക്കോട്ട, സ്റ്റാച്യു എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സുരക്ഷാ ക്രമീകരണങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്.…
Read More