“അ​ച്ഛ​നു ഞാ​നും എ​നി​ക്ക് അ​ച്ഛ​നു​മ​ല്ലേ​യു​ള്ളൂ…” ത​ള​രാ​തെ ല​ക്ഷ്യ​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ എ​യ്ഞ്ച​ൽ

കോ​ട്ട​യം: “അ​ച്ഛ​നു ഞാ​നും എ​നി​ക്ക് അ​ച്ഛ​നു​മ​ല്ലേ​യു​ള്ളു. പ​ഠി​ച്ച് ജോ​ലി വാ​ങ്ങി അ​ച്ഛ​നു താ​ങ്ങാ​യി മാ​റ​ണം. പ​ങ്ങ​ട എ​സ്എ​ച്ച് ഹൈ​സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി എ​യ്ഞ്ച​ല്‍ പൊ​ന്നു​വി​നു പ​റ​യാ​ന്‍ ഇ​തേ​യു​ള്ളു.” ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക ക​ള​ര്‍ ഇ​ന്ത്യ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു എ​യ്ഞ്ച​ൽ. പി​ച്ച​വെ​ച്ച​ന്ന പോ​ലെ ന​ട​ന്ന് പ​തി​യെ ജീ​വി​ത​ത്തി​നു നി​റം ന​ല്‍​കി തു​ട​ങ്ങു​ക​യാ​ണ്.

ന​ട​ക്കു​മോ​യെ​ന്നു ഉ​റ​പ്പി​ല്ലാ​തി​രു​ന്നി​ട​ത്തു​നി​ന്നും പ​തി​യെ ന​ട​ന്നു തു​ട​ങ്ങി​യി​ട്ട് ഒ​രു​മാ​സം ആ​യ​തേ​യു​ള്ളു. ആ​റു​മാ​സം മു​മ്പാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പ​ട്ടി​ത്താ​ന​ത്തു​ണ്ടാ​യ വാ​ഹ​ന​പ​ക​ട​ത്തി​ല്‍ പ​യ്യ​പ്പാ​ടി തൈ​പ്പ​റ​മ്പി​ല്‍ അ​ജേ​ഷ് ടി. ​മ​ത്താ​യി​യും ഭാ​ര്യ അ​ജി​ത​യും മ​ക്ക​ളാ​യ ഏ​ബ​ലും എ​യ്ഞ്ച​ലും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത്.

ഉ​പ​രി പ​ഠ​ന​ത്തി​നാ​യി ഏ​ബ​ലി​നെ എ​റ​ണാ​കു​ള​ത്തെ ഹോ​സ്റ്റ​ലി​ലാ​ക്കാ​ന്‍ പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ജി​ത​യും ഏ​ബ​ലും ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ എ​യ്ഞ്ച​ലി​ന്‍റെ കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.‘ആ​ന്‍റി​യ​മ്മ’ എ​ന്നു എ​യ്ഞ്ച​ല്‍ വി​ളി​ക്കു​ന്ന പി​താ​വി​ന്‍റെ സ​ഹോ​ദ​രി അ​ജി​ത ജോ​യി​യാ​ണ് എ​യ്ഞ്ച​ലി​നെ പ​രി​ച​രി​ച്ചി​രു​ന്ന​ത്.

ന​ട​ന്നു തു​ട​ങ്ങി​യി​ട്ട് ഒ​രു മാ​സ​മേ ആ​യി​ട്ടു​ള്ളു. അ​മ്മ​യെ​യും സ​ഹോ​ദ​ര​നേ​യും ന​ഷ്ട​പ്പെ​ട്ടു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​ക്ഷേ, എ​യ്ഞ്ച​ലി​നെ ഒ​റ്റ​യ്ക്കാ​ക്കാ​തെ അ​ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​ട​യ്ക്കി​ട​യ്ക്ക് ക്ലാ​സ് ടീ​ച്ച​ര്‍ റാ​ണി ജോ​ണും സ​ഹ​പാ​ഠി​ക​ളും എ​യ്ഞ്ച​ലി​നെ സ​ന്ദ​ര്‍​ശി​ച്ചും ജ​ന്മ​ദി​ന​ത്തി​ല്‍ കേ​ക്കു​മാ​യി എ​ത്തി​യും അ​വ​ര്‍ എ​യ്ഞ്ച​ലി​നെ ചേ​ര്‍​ത്തു പി​ടി​ച്ചു.

ച​വി​ട്ടു​നാ​ട​കം, മാ​ര്‍​ഗം ക​ളി, ഒ​പ്പ​ന ഇ​ങ്ങ​നെ പാ​ട്ടി​ലും നൃ​ത്ത​ത്തി​ലും ഏ​റെ സ​ജീ​വ​മാ​ണ് എ​യ്ഞ്ച​ലെ​ന്ന് സ്‌​കൂ​ളി​ന്‍റെ പ്ര​ധാ​ന​ധ്യാ​പ​ക മെ​ര്‍​ലി​ന്‍ ഫി​ലി​പ് പ​റ​യു​ന്നു. സാ​മ്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ​യി​ലു​ള്ള എ​യ്ഞ്ച​ലി​ന്‍റെ പ​ഠ​ന​സ​ഹാ​യ​ത്തി​നാ​യി പ​ങ്ങ​ട സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും മാ​നേ​ജ്‌​മെ​ന്‍റും ചേ​ര്‍​ന്ന് ഒ​രു തു​ക സ​മാ​ഹ​രി​ച്ച് ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​നാ​ധ്യാ​പ​ക പ​റ​ഞ്ഞു.

Related posts

Leave a Comment