മ​ഴ​മാ​റി മാ​നം തെ​ളി​ഞ്ഞു, മ​ല​രി​ക്ക​ൽ ഉ​ഷാ​റാ​യി…​ആ​മ്പ​ല്‍ വ​സ​ന്തം കാ​ണാ​ന്‍ സ​ഞ്ചാ​രി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി

കോ​ട്ട​യം: മ​ഴ​മാ​റി മാ​നം​തെ​ളി​ഞ്ഞ​ത​തോ​ടെ മ​ല​രി​ക്ക​ലി​ലെ ആ​മ്പ​ലു​ക​ളി​ല്‍ വീ​ണ്ടും പൂ​വി​രി​ഞ്ഞു തു​ട​ങ്ങി.ക​ന​ത്ത​മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും മൂ​ലം ഒ​രാ​ഴ്ച​യോ​ളം ആ​മ്പ​ല്‍​പാ​ടം വെ​ള്ള​ത്തി​ലാ​യി​രു​ന്നു. ഇ​തോ​ടെ സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​യി​രു​ന്നി​ല്ല. മ​ഴ മാ​റി വെ​ള്ളം പൂ​ര്‍​ണാ​യും ഇ​റ​ങ്ങി​യ​തോ​ടെ ആ​മ്പ​ല്‍ വ​സ​ന്തം കാ​ണാ​ന്‍ ആ​ളു​ക​ളും എ​ത്തി​ത്തു​ട​ങ്ങി.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ള്‍ ഏ​റെ എ​ത്തു​ന്ന​ത്. പു​ല​ര്‍​ച്ചെ 5.30ന് ​ആ​ളു​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങും. ആ​റോ​ടെ വ​ള്ള​ങ്ങ​ള്‍ സ​ഞ്ചാ​രി​ക​ളു​മാ​യി ആ​മ്പ​ല്‍ പാ​ട​ങ്ങ​ളി​ലേ​ക്ക് യാ​ത്ര തി​രി​ക്കും. 10 വ​രെ​യാ​ണു പൂ​വി​രി​ഞ്ഞു നി​ല്‍​ക്കു​ന്ന​ത്. ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍​നി​ന്നു​മെ​ല്ലാം ആ​ളു​ക​ള്‍ എ​ത്തു​ന്നു​ണ്ട്.

സ​ഞ്ചാ​രി​ക​ളെ ആ​മ്പ​ല്‍​പാ​ട​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ന്‍ 200ല്‍​പ്പ​രം വ​ള്ള​ങ്ങ​ളാ​ണു​ള്ള​ത്. സ​ഞ്ചാ​രി​ക​ള്‍ എ​ത്താ​ന്‍ തു​ട​ങ്ങി​യ​തോ​ടെ വ​ള്ളം ഉ​ട​മ​ക​ളും സ​ന്തോ​ഷ​ത്തി​ലാ​ണ്. കു​റ്റി​ത്താ​റാ​ടി, വേ​ങ്ക​ട​ത്ത്, മ​ല​രി​ക്ക​ല്‍ ക​ട​വു​ക​ളി​ല്‍​നി​ന്നാ​ണു വ​ള്ളം പോ​കു​ന്ന​ത്. മീ​ന്‍ പി​ടി​ത്ത​ത്തി​നു​പ​യോ​ഗി​ക്കു​ന്ന എ​ന്‍​ജി​ന്‍ ബോ​ട്ടു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

അ​ര​മ​ണി​ക്കൂ​ര്‍ വ​ള്ള​ത്തി​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ ആ​റു​പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന് 500 രൂ​പ​യാ​ണ് നി​ര​ക്ക്. ആ​മ്പ​ല്‍ പൂ ​വാ​ങ്ങാ​ന്‍ 50 രൂ​പ ന​ല്‍​ക​ണം. ജെ ​ബ്ലോ​ക്ക് ഒ​ന്‍​പ​തി​നാ​യി​രം പാ​ട​ശേ​ഖ​രം തു​ട​ങ്ങു​ന്ന ഭാ​ഗ​ത്ത് പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​മു​ണ്ട്. പാ​ര്‍​ക്കിം​ഗ് ഫീ​സ് 30 രൂ​പ മു​ത​ല്‍ 50 രൂ​പ വ​രെ​യാ​ണ്. മ​ഴ മാ​റി​യ​പ്പോ​ള്‍ ത​ന്നെ ആ​മ്പ​ല്‍ വ​സ​ന്തം കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ വ​ര​വും ആ​രം​ഭി​ച്ചെ​ന്ന് വ​ള്ളം ഉ​ട​മ സ​ന്തോ​ഷ് ജോ​സ​ഫ് പ​റ​ഞ്ഞു.

ചെ​റി​യ കൊ​തു​മ്പു​വ​ള്ള​ങ്ങ​ള്‍​ക്കു പ​ക​രം ഫൈ​ബ​റി​ല്‍ തീ​ര്‍​ത്ത വീ​തി​യു​ള്ള ക​ട​ല്‍ വ​ള്ള​ങ്ങ​ളാ​ണ് ഏ​റെ​യും. കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ക​യ​റ്റാ​നും സു​ര​ക്ഷി​ത​മാ​യി യാ​ത്ര​ചെ​യ്യാ​നും ഈ ​വ​ള്ള​ങ്ങ​ളാ​ണ് അ​നു​യോ​ജ്യ​മെ​ന്ന് വ​ള്ളം ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു. സ​ഞ്ചാ​രി​ക​ള്‍​ക്ക് ലൈ​ഫ് ബോ​ട്ടും ല​ഭ്യ​മാ​ണ്.

ആ​മ്പ​ല്‍ വ​സ​ന്തം സെ​പ്റ്റം​ബ​ര്‍ അ​വ​സാ​നം ഒ​ക്‌​ടോ​ബ​ര്‍ ആ​ദ്യ​ത്തോ​ടെ അ​വ​സാ​നി​ക്കും. ക​ന്നി അ​ഞ്ചി​നാ​ണ് ജെ ​ബ്ലോ​ക്ക് ഒ​മ്പ​തി​നാ​യി​രം പാ​ട​ശേ​ഖ​ര​ത്തി​ല്‍ വെ​ള്ളം വ​റ്റി​ക്ക​ലും കൃ​ഷി​യി​റ​ക്കാ​നു​ള്ള ജോ​ലി​ക​ളും ആ​രം​ഭി​ക്കു​ന്ന​ത്. മ​ല​രി​ക്ക​ലി​ല്‍ കൃ​ഷി​ക്കാ​യി മ​ട​കെ​ട്ടി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന​വ​രു​ടെ വ​ള്ള​ങ്ങ​ളും ക​ര്‍​ഷ​ക​രു​ടെ വ​ള്ള​ങ്ങ​ളു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ആ​മ്പ​ല്‍ സീ​സ​ണ്‍ ആ​രം​ഭി​ച്ചാ​ല്‍ പ്ര​തി​മാ​സം 30,000 രൂ​പ​വ​രെ വ​രു​മാ​ന​മാ​യി വ​ള്ള​ക്കാ​ര്‍​ക്ക് ല​ഭി​ക്കും.

Related posts

Leave a Comment