ഷാ​പ്പി​ലെ ക​റി​യും വ്‌​ളോ​ഗ​ർ​മാ​രും… വൈ​റ​ൽ ക​ള്ളു​ഷാ​പ്പു​ക​ളു​ടെ അ​ടു​ക്ക​ള​പ്പു​ര ഇ​ത്ര​യും വൃ​ത്തി​ഹീ​ന​മോ? രു​ചി​ക്കൂ​ട്ട് തേ​ടി​യ​റ​ങ്ങു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക

കോ​ട്ട​യം: സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ മി​ന്നും താ​ര​മാ​ണ് പ​ല ഷാ​പ്പു​ക​ളും ഷാ​പ്പി​ലെ ക​റി​ക​ളും. ക​ഴി​ഞ്ഞ ദി​വ​സം ത​ല​ക്ക​റി ക​ഴി​ച്ച് ഒ​രാ​ള്‍ മ​രി​ച്ച കോ​ട്ട​യം അ​യ്മ​നം പ​രി​പ്പ് തൊ​ള്ളാ​യി​രം​ചി​റ ക​ള്ളു​ഷാ​പ്പും സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു ക​ള്ളി​നേ​ക്കാ​ള്‍ ഭ​ക്ഷ​ണ​ത്തി​നാ​ണ് ഇ​വി​ടെ പ്ര​ശ​സ്തി. ഫു​ഡ് വ്ലോ​ഗ​ര്‍​മാ​രു​ടെ ഇ​ഷ്ട​യി​ടം.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ശ​സ്ത​മാ​യ പ​ല ഷാ​പ്പു​ക​ളും പ​ക്ഷേ വൃ​ത്തി​യു​ടെ കാ​ര്യ​ത്തി​ല്‍ അ​തി​ദ​യ​നീ​യം.​പാ​ട​ങ്ങ​ളോ​ടും മ​റ്റും ചേ​ര്‍​ന്നാ​ണ് മി​ക്ക ഷാ​പ്പു​ക​ളും. ഒ​ഴു​ക്കു നി​ല​ച്ച് മാ​ലി​ന്യ​ങ്ങ​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന തോ​ട്ടി​ലെ വെ​ള്ള​മാ​ണ് പ​രി​പ്പ് തൊ​ള്ളാ​യി​രം​ചി​റ ഷാ​പ്പി​ല്‍ പാ​ത്ര​ങ്ങ​ള്‍ ക​ഴു​കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഷാ​പ്പി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബോ​ധ്യ​പ്പെ​ട്ട​താ​ണ്.

മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന തീ​ര്‍​ത്തും വൃ​ത്തി​ഹീ​ന​മാ​യ ചു​റ്റു​പാ​ടാ​ണു​ള്ള​ത്. ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന അ​ടു​ക്ക​ളു​യും ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ളും എ​ല്ലാം വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ്.

  • ജി​ബി​ന്‍ കു​ര്യ​ന്‍

Related posts

Leave a Comment