കോട്ടയം: സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് പല ഷാപ്പുകളും ഷാപ്പിലെ കറികളും. കഴിഞ്ഞ ദിവസം തലക്കറി കഴിച്ച് ഒരാള്‍ മരിച്ച കോട്ടയം അയ്മനം പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പും സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു കള്ളിനേക്കാള്‍ ഭക്ഷണത്തിനാണ് ഇവിടെ പ്രശസ്തി. ഫുഡ് വ്ലോഗര്‍മാരുടെ ഇഷ്ടയിടം.
സോഷ്യല്‍ മീഡിയയില്‍ പ്രശസ്തമായ പല ഷാപ്പുകളും പക്ഷേ വൃത്തിയുടെ കാര്യത്തില്‍ അതിദയനീയം.പാടങ്ങളോടും മറ്റും ചേര്‍ന്നാണ് മിക്ക ഷാപ്പുകളും. ഒഴുക്കു നിലച്ച് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന തോട്ടിലെ വെള്ളമാണ് പരിപ്പ് തൊള്ളായിരംചിറ ഷാപ്പില് പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്നതെന്ന് ഷാപ്പില് നടത്തിയ പരിശോധനയില്‍ ബോധ്യപ്പെട്ടതാണ്.
മലിനജലം കെട്ടിക്കിടക്കുന്ന തീര്‍ത്തും വൃത്തിഹീനമായ ചുറ്റുപാടാണുള്ളത്. ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളുയും ഉപയോഗിക്കുന്ന പാത്രങ്ങളും എല്ലാം വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്.
- ജിബിന്‍ കുര്യന്
