സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ച്ചു; പി​ന്നീ​ട് ത​ട്ടി​ക്കൊ​ണ്ടു​പോ​യും ക്രൂ​ര​മാ​യ പീ​ഡ​നം; 24കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത് മു​പ്പ​ത്തി​ര​ണ്ടു​കാ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി വീ​ണ്ടും പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​മ്പൂ​രി മ​ഞ്ഞ​ക്കു​ന്നേ​ൽ കി​ഴ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ പ്ര​ദീ​പ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്.

സു​ഹൃ​ത്ത് വീ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് പ്ര​ദീ​പ് 24-കാ​രി​യാ​യ യു​വ​തി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. പി​ന്നീ​ട് ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി, അ​വി​ടെ മു​റി​യെ​ടു​ത്ത് വീ​ണ്ടും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് വെ​ള്ള​റ​ട പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. പ​രാ​തി​ക്കാ​രി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ് റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment