അ​യോ​ധ്യ സം​ഭാ​വ​ന​ക്കൊ​ള്ള; ചോ​ദ്യ​മു​ന​യി​ൽ ച​മ്പ​ത് റാ​യി; ജ​ന​രോ​ക്ഷം ആ​ളി​ക്ക​ത്തു​ന്നു; ട്ര​സ്റ്റ് അ​ടി​യ​ന്ത​ര​യോ​ഗം​തി​ങ്ക​ളാ​ഴ്ച

അ​യോ​ധ്യ: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ഥ ക്ഷേ​ത്ര ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ന്പ​ത് റാ​യി​യെ പോ​ലീ​സ് ചോ​ദ്യം​ചെ​യ്തു.ക്ര​മ​ക്കേ​ടി​ന്‍റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത് വൈ​സ് പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ ച​ന്പ​ത് റാ​യി രാ​ജി​ക്ക​ത്തു ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ക്ര​മ​ക്കേ​ട് മ​റ​ച്ചു​വ​യ്ക്കാ​ൻ ഇ​ദ്ദേ​ഹം ശ്ര​മി​ച്ചി​രു​ന്നോ എ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്.

ച​ന്പ​ത് റാ​യി​യെ ചോ​ദ്യം​ചെ​യ്തു​വെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന പോ​ലീ​സ് വി​ശ​ദാം​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ല.ക​ഴി​ഞ്ഞ​മാ​സം ഏ​ഴി​ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വാ​ണ് ക്ഷേ​ത്ര​ക്കൊ​ള്ള​യെ​ക്കു​റി​ച്ച് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്. അ​തി​നു ര​ണ്ടു​ദി​വ​സം മു​ന്പ് ക്ഷേ​ത്രം ജീ​വ​ന​ക്കാ​ര​നാ​യ അ​വി​നാ​ശ് ശു​ക്ല​യു​ടെ വ​സ​തി​യി​നി​ന്ന് പ​ണ​മ​ട​ങ്ങി​യ ബാ​ഗ് പി​ടി​ച്ചെ​ടു​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച തു​ക​യാ​യി​രു​ന്നു ബാ​ഗി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച തു​ക ന​ഷ്ട​മാ​യ വി​വ​രം അ​റി​ഞ്ഞി​ട്ടും പ​രാ​തി​പ്പെ​ടാ​ൻ ച​ന്പ​ത് റാ​യി ത​യ്യാ​റാ​യി​ല്ല എ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്.

ട്ര​സ്റ്റ് അ​ടി​യ​ന്ത​ര​യോ​ഗംതി​ങ്ക​ളാ​ഴ്ച
സം​ഭാ​വ​ന​ക്കൊ​ള്ള​യി​ൽ വ​ൻ ജ​ന​രോ​ഷം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ഥ ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ യോ​ഗം നേ​ര​ത്തെ​യാ​ക്കി. ഈ ​മാ​സം 11 നു ​ചേ​രാ​നി​രു​ന്ന യോ​ഗം തി​ങ്ക​ളാ​ഴ്ച​ത​ന്നെ അ​ടി​യ​ന്ത​ര​മാ​യി ചേ​രും. ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ന്പ​ത് റാ​യി​യു​ടെ രാ​ജി​ക്ക​ത്ത് ഉ​ൾ​പ്പെ​ടെ യോ​ഗം ച​ർ​ച്ച ചെ​യ്യും.​അം​ഗ​ങ്ങ​ളാ​യ 14 പേ​രും തി​ങ്ക​ളാ​ഴ്ച അ​യോ​ധ്യ​യി​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് ട്ര​സ്റ്റ് അ​ധ്യ​ക്ഷ​നാ​യ മ​ഹ​ന്ത് നൃ​ത്യ ഗോ​പാ​ൽ ദാ​സ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന ത​ല​ത്തി​ല്‍ നി​രീ​ക്ഷി​ച്ച് സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള തീ​രു​മാ​നം യോ​ഗം എ​ടു​ത്തേ​ക്കും. ട്ര​സ്റ്റ് ട്ര​ഷ​റ​ര്‍ ഗോ​വി​ന്ദ് ഗേ​വ് ഗി​രി​യു​ടെ പേ​രി​ലാ​ണ് അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment