സ​ന്തോ​ഷ ദി​നം ത​ല്ലി​ക്കെ​ടു​ത്തി സ്വ​കാ​ര്യ ബ​സി​ന്‍റെ അ​മി​ത​വേ​ഗ​ത; ജ​ന്മ​ദി​ന സ​മ്മാ​നം വാ​ങ്ങാ​ൻ പോ​യ പി​താ​വും മ​ക​നും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

മ​ട്ട​ന്നൂ​ർ ; ചാ​വ​ശേ​രി കൂ​ര​ൻ​മു​ക്കി​ൽ സ്വ​കാ​ര്യ ബ​സും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. കോ​ളാ​രി​യി​ലെ ഇ​ല്ല​ത്ത് വ​ള​പ്പി​ൽ വീ​ട്ടി​ൽ പി. ​വി​നോ​ദ് (48), മ​ക​ൻ ഇ.​വി. വൈ​ഷ്ണ​വ് (25) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. വൈ​ഷ്ണ​വി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ഇ​ന്ന​ലെ അ​ച്ഛ​നൊ​പ്പം ഇ​രി​ട്ടി​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രു​ടെ​യും ജീ​വ​ൻ ന​ഷ്ട​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10.15ഓ​ടെ കൂ​ര​ൻ​മു​ക്ക് സ്റ്റോ​പ്പി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​രി​ട്ടി ഭാ​ഗ​ത്തു​നി​ന്നു ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് ഇ​രു​പ​ത്തി​യൊ​ന്നാം മൈ​ലി​ൽ​നി​ന്ന് ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​നോ​ദും മ​ക​നും സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തി​നൊ​പ്പം ഫി​റോ​സ് എ​ന്ന​യാ​ൾ സ​ഞ്ച​രി​ച്ച മ​റ്റൊ​രു ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലും ബ​സ് ഇ​ടി​ച്ചു. പ​രി​ക്കേ​റ്റ ഫി​റോ​സി​നെ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ ച​ക്ര​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന വി​നോ​ദി​നെ​യും വൈ​ഷ്ണ​വി​നെ​യും നാ​ട്ടു​കാ​രും മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​വും പോ​ലീ​സും ചേ​ർ​ന്നു ഏ​റെ നേ​ര​ത്തേ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ബ​സ് ഉ​യ​ർ​ത്തു​ന്ന​തി​നാ​യി ക്രെ​യി​ൻ എ​ത്തി​ക്കേ​ണ്ടി വ​ന്നു. ഉ​ട​ൻ​ത​ന്നെ ഇ​രു​വ​രെ​യും മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു പ്ര​കോ​പി​ത​രാ​യ നാ​ട്ടു​കാ​ർ സ്ഥ​ല​ത്ത് മ​റ്റു ബ​സു​ക​ൾ ത​ട​യു​ക​യും പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കി​യ​ത്. മ​ട്ട​ന്നൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു. പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം പൊ​റോ​റ വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. ബി​ന്ദു​വാ​ണ് വി​നോ​ദി​ന്‍റെ ഭാ​ര്യ. മ​ക​ൾ: സാ​നി​ഹ.

Related posts

Leave a Comment